മേക്കപ്പ് ഇല്ലെങ്കിലും കാവ്യ സുന്ദരി തന്നെ , പുതിയ ചിത്രം വൈറലാകുന്നു, ആശംസയുമായി ആരാധകർ
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. നടൻ ദിലീപിമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. അഭിനയത്തിൽ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സോഷ്യൽ മീഡിയയിൽ സജീവമല്ല കാവ്യ മാധവനും ദിലീപും. എന്നാൽ താരങ്ങൾക്ക് നിരവധി ഫൻസ് ഗ്രൂപ്പുകളുണ്ട്. ഇതിലൂടെയാണ് കാവ്യയുടേയും ദിലീപിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാവ്യ മാധവന്റെ മേക്കപ്പില്ലാത്ത ചിത്രമാണ്. കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നടിയുടെ രണ്ട് ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ജീവിതത്തിൽ എപ്പോഴും ചിരിയുണ്ടാകട്ടെ എന്നാണ് ആരാധകർ പറയുന്നത്. സിമ്പിൾ, സ്റ്റൈലിഷ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

കാവ്യ മാധവന്റെ മേക്കപ്പും ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. പൊതുവേദികളിലും സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. മേക്കപ്പ് പോലെ തന്നെ നടിയുടെ വസ്ത്രധാരണവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വളരെ സിമ്പിളായിട്ടുളള വസ്ത്രമാണ് നടി തിരഞ്ഞെടുക്കാറഉള്ളത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ കാവ്യയുടെ പേഴ്സണൽ മേക്കപ്പ്മാൻ. കാവ്യയെ വിവാഹത്തിന് മനോഹരമായ അണിയിച്ചൊരുക്കിയത് ഉണ്ണി ആയിരുന്നു. ഇന്നു നടിയുടെ ആ ലുക്ക് പ്രേക്ഷകരുടെഇടയിൽ ചർച്ചാ വിഷയമാണ്. കാവ്യ മാധവന്റെ സ്റ്റൈൽ ആരാധകർ ഫോളോ ചെയ്യാറുണ്ട്.

കാവ്യയുടെ വിവാഹമാണ് കരിയറിൽ ബ്രേക്ക് നൽകിയതെന്ന് ഉണ്ണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹ ദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ജനങ്ങൾ ഓർമിച്ചിരിക്കുന്നത് വളരെ സന്തോഷവും അഭിമാനവുമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തിന് രണ്ട് വർഷം മുൻപാണ് കാവ്യയെ പരിചയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് കാണുന്നത്. വളരെ വേഗം തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നെന്നും നടിയുമായുള്ള സൗഹൃദത്ത കുറിച്ച് പങ്കുവെച്ച് കൊണ്ട് ഉണ്ണി പറയുന്നു. നാടിയോടൊപ്പമുളള ചിത്രങ്ങൾ ഉണ്ണിയും പങ്കുവെയ്ക്കാറുണ്ട്.

ബാലതാരമായി കരിയർ ആരംഭിച്ച കാവ്യ 2016 വരെ സിനിമയിൽ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കുകയായിരുന്നു. 2106 ൽ പുറത്ത് ഇറങ്ങിയ അടൂരിന്റെ പിന്നേയും ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാവ്യ-ദിലീപ് ചിത്രമായിരുന്നു ഇത്.
ചിത്രം; കടപ്പാട്, കാവ്യ മാധവൻ ഫാൻസ് ഗ്രൂപ്പ്


Click it and Unblock the Notifications