For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി വിജയിച്ചു'വെന്ന് കാവ്യ, 'അറിഞ്ഞിട്ടും കൂടെ നിന്ന് ചതിച്ചില്ലേ'; താരം പറഞ്ഞത്!

  |

  സ്ത്രീത്വം വിളങ്ങുന്ന മുഖവും കണ്ണുകളും ചിരിയും കൊണ്ട് ഒരു കാലത്ത് ആരാധകരെ മയക്കിയ നായിക കാവ്യ മാധവന്റെ സൗന്ദര്യത്തെ മറികടക്കാൻ അക്കാലത്ത് മറ്റൊരു നായികയുണ്ടായിരുന്നില്ല. നീയാര് കാവ്യ മാധവനോ...? എന്ന് പെൺകുട്ടികൾ ഒരുങ്ങി വരുമ്പോഴും മറ്റും ആളുകൾ ഒരുകാലത്ത് കളിയാക്കി ചോദിച്ചിരുന്നു.

  1999 മുതൽ 2011 വരെയുള്ള വർഷങ്ങളിലായിരുന്നു മലയാള സിനിമയിൽ കാവ്യ തിളങ്ങി നിന്നിരുന്നത്. അന്ന് കാവ്യ ചെയ്ത ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു.

  Also Read: 'ആ സിനിമയിൽ മുഖം കാണിക്കാൻ ദിലീപ് പല കളികളും കളിച്ചു, പ്രധാന നടന് ഡയലോ​ഗ് തെറ്റിയപ്പോൾ...'; ലാൽ ജോസ്

  കാവ്യ മാധവനെ പോലെ സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്ന ആൺകുട്ടികൾ വരെ അന്ന് കേരളത്തിലുണ്ടായിരുന്നു. മുപ്പത്തിയെട്ടുകാരിയായ കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്.

  2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവൻ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ ​ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തൽക്കാലത്തേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്.

  മകൾ കൂടി പിറന്നതോടെ കാവ്യ കുടുംബജീവിതത്തിൽ തിരക്കിലാണ്. ദിലീപിനെ വിവാഹം ചെയ്തശേഷമാണ് കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയമായിട്ടും മഞ്ജു വാര്യർ സിനിമാ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് ചുരുങ്ങിയത്.

  അന്ന് അത് സിനിമാ പ്രേക്ഷകരെയെല്ലാം സങ്കടപ്പെടുത്തിയ ഒന്നായിരുന്നു. കഴിവും പ്രതിഭയുമുള്ള മഞ്ജുവിനെ വീട്ടിലിരുത്തി ഇല്ലാതാക്കുന്നുവെന്ന് വരെ അന്ന് ദിലീപിനെതിരെ വിമർശനം വന്നിരുന്നു. കാവ്യയുടെ കാര്യത്തിലും ദിലീപ് മഞ്ജുവിനോട് ചെയ്തത് തന്നെയാണ് ചെയ്യുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

  ദിലീപിനെ വിവാഹം ചെയ്ത ശേഷവും വിവാ​ദങ്ങൾ വന്നതോടെയുമാണ് കാവ്യ മാധവന് ​ഹേറ്റഴ്സ് ഉണ്ടായി തുടങ്ങിയത്. മഞ്ജു വാര്യരുടെ ജീവിതം തകർത്തത് കാവ്യ മാധവനാണെന്നാണ് സിനിമാ പ്രേമികൾ വിശ്വസിക്കുന്നത്.

  ഇപ്പോഴിത കാവ്യ മാധവൻ മഞ്ജു വാര്യരെ കുറിച്ചും അവരുടെ കുടുംബ ജീവിതത്തെ കുറിച്ചും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി വിജയിച്ചുവെന്ന് കാവ്യ മാധവൻ പറയുന്നതും വീ‍ഡിയോയിൽ കേൾക്കാം.

  Also Read: 'അവരുടെ മകളെ നന്നായി നോക്കാനുള്ള സോപ്പാണ് സുഹാനയോടുള്ള സ്‌നേഹം', ബഷീറിന് മുമ്പിൽ കരഞ്ഞ് സഹോദരിമാർ!

  'മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് കൊണ്ടാണ് ഇന്നും അവർ അഭിനയം നിർത്തിയിട്ടും നമ്മൾ മഞ്ജു ചേച്ചിയെ കുറിച്ച് ഓർക്കുന്നത്. ഏത് ഹീറോയിന്റെ ഇന്റർവ്യൂ വന്നാലും മഞ്ജു വാര്യർ എന്നൊരു വിഷയം ചോദ്യമായി വരുന്നതും.'

  'പിന്നീടും മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കിൽ ഈ ഒരു വില ചിലപ്പോൾ അന്ന് ഉണ്ടായിയെന്ന് വരില്ല. മഞ്ജു ചേച്ചിയെ നമുക്ക് കണ്ട് കൊതി തീരും മുമ്പ് ഏറ്റവും പീക്കിൽ നിൽക്കുന്ന ടൈമിലാണ് മഞ്ജു ചേച്ചി കല്യാണം കഴിഞ്ഞ് പോയത്. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് മഞ്ജു ചേച്ചി മാറിയത്.'

  'അവർ കുടുംബജീവിതത്തിൽ പരാജയപ്പെടുവൊന്നും ചെയ്തില്ലല്ലോ... അവർ അതിൽ വിജയിക്കു​കയല്ലേ ചെയ്തിട്ടുള്ളൂ' എന്നാണ് കാവ്യ മാധവൻ പറഞ്ഞത്. വീഡിയോ വീണ്ടും വൈറലായതോടെ ഹേറ്റ് കമന്റ് മുഴുവൻ കാവ്യ മാധവനും ദിലീപിനും എതിരെയാണ്.

  'ഇത്രയും അറിഞ്ഞുകൊണ്ട് തന്നെ അല്ലേ... ആ കുടുംബം നീ കലക്കിയത്, കുടുബ ജീവിതത്തിൽ മഞ്ജുവിനെ പരാജയപ്പെടുത്തിയത് ചങ്ക് കൂട്ടുകാരി തന്നെയാണ് എന്നതാണ് സങ്കടകരം, മഞ്ജുവിനെ അന്നത്തേക്കാൾ കുറച്ചുകൂടി അധികം ഓർക്കാനും അഭിമാനിക്കാനും ഇന്ന് പറ്റുന്നുണ്ട്.'

  'മഞ്ജുവിന്റെ ജീവിതം തട്ടിയെടുത്തിട്ട് ഇങ്ങനെ സംസാരിക്കാൻ നാണമില്ലല്ലോ' എന്നെല്ലാമാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. വിവാഹത്തോടെ ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന കാവ്യയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് ദിലീപും മീനാക്ഷിയും ഫാൻസ് ​​​ഗ്രൂപ്പുകളും പങ്കുവെക്കുന്ന പോസ്റ്റുകളിലൂടെയാണ്.

  Read more about: kavya madhavan
  English summary
  Actress Kavya Madhavan Old Statement About Manju Warrier Acting And Life Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X