ഞാനും മോളുമാണ് ഇവരുടെ ഏറ്റവും വലിയ കസ്റ്റമേഴ്‌സ്! ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും പേടിയാണെന്ന് കാവ്യ

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും. നിരവധി സിനിമകളില്‍ നായിക നായകന്മാരായി ഒരുമിച്ച് അഭിനയിച്ച് ഒരു കോംബോ സൃഷ്ടിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചു. സ്‌ക്രീനിന് മുന്നില്‍ കണ്ട താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിച്ചത് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും ഇന്നും സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍.

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ കാവ്യ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്.

kavya

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവില്‍ നിന്ന് കിട്ടിയ പണി ആയിരുന്നു അത്. പ്രസംഗിക്കാനൊന്നും തയ്യാറെടുപ്പില്ലാതെ വന്ന കാവ്യ ഇത് കേട്ട് ഞെട്ടുന്നത് വീഡിയോയില്‍ കാണാം.

തനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്. 'ഇവരുടെ കസ്റ്റമേഴ്‌സിന്റെ ലിസ്റ്റ് നോക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് എന്റെയും മോളുടെയും ആയിരിക്കും. ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. എപ്പോഴും എനിക്ക് ആരെങ്കിലും ഒക്കെ വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല.

ഞങ്ങള്‍ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ യാത്രകള്‍ കുറച്ച് അധികമായി. ചെന്നൈയില്‍ നിന്നും കേരളത്തിലേക്കും നേരെ തിരിച്ച് ചെന്നൈയിലേക്കുമൊക്കെ പോകേണ്ടി വന്നു. ചിലപ്പോള്‍ ഒറ്റയ്ക്ക് വരേണ്ടി വരും. മറ്റ് ചിലപ്പോള്‍ മോളുടെ കൂടിയായിരിക്കും. അപ്പോഴൊക്കെ ഇവരുണ്ട് എന്നുള്ളതാണ് വലിയൊരു ആശ്വാസം' എന്നാണ് കാവ്യ പറയുന്നത്.

kavya

അതേസമയം താരങ്ങളുടെ ഈ വീഡിയോയ്ക്ക് താഴെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 'ഇതിന് ഒക്കെ എത്ര പൈസ ചിലവാക്കി. നാണമില്ലേ നിനക്ക്. നീ എന്തൊക്കെ കാണിച്ചു കുട്ടിയാലും ദിലീപിനെയും കാവ്യയെയും ജനങ്ങള്‍ അംഗീകരിക്കില്ല. എന്നിട്ട് കുടുംബം എങ്ങനെ ഇല്ലാതാക്കാം എന്നാ വിഷയത്തെ പറ്റി സംസാരിച്ചോ? ഒരു കുടുംബം കലക്കാനുള്ള ധൈര്യമൊക്കെ എനിക്കൊള്ളൂ. ട്രാവല്‍ ചെയ്യാന്‍ ധൈര്യമില്ല...' എന്നിങ്ങനെയാണ് കമന്റുകള്‍.

കാവ്യ ആദ്യമായി നായികയായ അഭിനയിച്ചത് ദിലീപിനൊപ്പയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരങ്ങള്‍ നായിക നായകന്മാര്‍ ആയിട്ട് എത്തി. ഇതോടെ ദിലീപും കാവ്യം പ്രണയത്തില്‍ ആണെന്ന് തരത്തില്‍ വാര്‍ത്ത വന്നു. ആദ്യം വിവാഹിതയായ കാവ്യ ആ ബന്ധം വേര്‍പ്പെടുത്തിയത് ദിലീപ് കാരണമാണെന്നും ആക്ഷേപം ഉയര്‍ന്നു. അതുപോലെ ദിലീപും മഞ്ജു വാര്യരും വേര്‍പിരിയാനുള്ള കാരണം കാവ്യ ആണെന്നും പ്രചരിക്കപ്പെട്ടു.

അങ്ങനെ ഏറെക്കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നതിനു ശേഷമാണ് 2016 നവംബര്‍ 25ന് കാവ്യം ദിലീപും വിവാഹിതരാവുന്നത്. പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ ആയതോടെ വ്യാപകമായ വിമര്‍ശനമാണ് താരദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X