കാവ്യയ്ക്ക് ഇന്ന് 37ാം പിറന്നാൾ, ആഘോഷമാക്കി ആരാധകർ

മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കാവ്യ മാധവനെ കാണുന്നത്. വീട്ടിലെ കുട്ടി എന്ന പരിഗണയാണ് നടിക്ക് ലഭിക്കുന്നത്. യൂത്തും കുടുംബ പ്രേക്ഷകരും നടിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യയ്ക്ക് ഇപ്പോഴും ആരാധകർക്ക് കുറവൊന്നമില്ല. ഇന്നും നടിയെ പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലവും മറ്റും ചർച്ചാ വിഷയമാണ്.

kavya

ഇന്ന് കാവ്യയുടെ 37ാം പിറന്നാളാണ്. 1984 സെപ്റ്റംബ‍ർ 19ന് കാസർഗോഡ് നീലേശ്വരത്താണ് താരം ജനിക്കുന്നത് . നടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ല കാവ്യ. എന്നാൽ നടിക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് നടിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. ദിലീപിന് സോഷ്യൽ മീഡിയ പേജ് ഉണ്ടെങ്കിലും നടനും അത്രയധികം ആക്ടീവ് അല്ല. എന്നാൽ കാവ്യയ്ക്ക് പിറന്നാൾ ആശംസയുമായി നടൻ എത്തിയിട്ടുണ്ട്. മകൾ മീനാക്ഷിയും നടിയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ചിത്രം പങ്കുവെച്ച് കൊണ്ടാണ് കാവ്യയ്ക്ക് ആശംസ നേർന്നിരിക്കുന്നത്.

1991ൽ പുറത്ത് വന്ന കമൽ ചിത്രമായ പൂക്കാലം വരവായിലൂടെയാണ് കാവ്യ വെള്ളിത്തിരയിൽ എത്തിയത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ നടി ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. 1996 ൽ പുറത്ത് ഇറങ്ങിയ അഴകിയ രാവണൻ എന്ന ചിത്രമായിരുന്നു നടിയുടെ കരിയറിൽ വഴിത്തിരവായത്. ചിത്രത്തിൽ ഭാനു പ്രിയയുടെ കുട്ടിക്കാലമായിരുന്നു കാവ്യ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്1999 ൽ പുറത്ത് വന്ന ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി ചുവട് വയ്ക്കുകയായിരുന്നു. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് നടന്റ ഭാഗ്യനായികയായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്. കാവ്യയുടെ അവസാന ചിത്രവും ദിലീപിനോടൊപ്പമായിരുന്നു.

25 വർഷം കാവ്യ സിനിമയിൽ സജീവമായിരുന്നു. സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളും ഫിലിം ഫെയറും നടിക്ക് ലഭിച്ചിരുന്നു. 2004 ൽ പുറത്ത് ഇറങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. 2011 ഗദ്ദാമയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു. അതേവർഷം തന്നെ ഗദ്ദമ്മയ്ക്ക് ഫിലിം ഫെയറും ലഭിച്ചിരുന്നു.അനന്തഭദ്രം,പെരുമഴക്കാലം, അന്നൊരിക്കൽ, ഗദ്ദമ്മ എന്നീ ചിത്രീങ്ങൾക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചിരുന്നു ഗദ്ദാമ്മയ്ക്ക് സൈമ പുരസ്കാരവും ലഭിച്ചിരുന്നു. സത്യൻ പുരസ്കാരം, ലളിത- പദ്മിനി പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി വിവാഹിതയാവുന്നത്. നിഷാൽ ചന്ദ്രയെ വിവാഹ കഴിക്കുന്നത്. മലയാള സിനിമാ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. എന്നാൽ ഈ ബന്ധം അധികം നാൾ നീണ്ടുനിന്നിരുന്നില്ല. 2009 ൽ വിവാഹിതരായ ഇവർ 2011 ൽ വേർപിരിയുകയായിരുന്നു. ശേഷം നടി വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. പിന്നീട് 2016 ൽ നടൻ ദീലീപ് കാവ്യയെ വിവാഹം കഴിക്കുകയായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു കാവ്യയെ കല്യാണം കഴിക്കുന്നത്. ദിലീപിനോടൊപ്പമായിരുന്നു മകൾ മീനാക്ഷിയും.

2018 ൽ കാവ്യ- ദിലീപ് ദമ്പതികൾക്ക് മഹാലക്ഷ്മി ജനിക്കുന്നത്. ഒക്ടോബർ 19 നായിരുന്നു മകൾ ജനിച്ചത്. കുഞ്ഞിന്റെ ചിത്രം താരങ്ങൾ അധികം പുറത്ത് വിടാറില്ല. ഓണത്തിന് മക്കൾക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവെച്ചിരുന്നു. മീനാക്ഷയും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിൽ കാവ്യ ഇല്ലായിരുന്നു. പിന്നീട് കുടുംബത്തോടൊപ്പനമുള്ള യാത്ര ചിത്രങ്ങൾ നടൻ പങ്കുവെച്ചിരുന്നു.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X