കഴിവും സൗന്ദര്യവും കലയും ഒത്തുചേർന്ന നടി, വിവാഹ വേദിയിൽ അതീവ സന്തോഷവതിയായി കാവ്യ മാധവൻ, ചിത്രം വൈറൽ!
മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് കാവ്യ മാധവൻ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്.
ദിലീപുമായുള്ള വിവാഹം കഴിഞ്ഞ ശേഷമാണ് കാവ്യ മാധവൻ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ മകളും കുടുംബവുമായി സന്തോഷവതിയായി കഴിയുകയാണ് താരം.
കാവ്യയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും താരത്തിന്റെ ഫാൻ പേജ് വഴിയോ അല്ലെങ്കിൽ മീനാക്ഷിയുടെയോ ദിലീപിന്റെയോ സോഷ്യൽമീഡിയ പേജ് വഴിയോയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്.
പണ്ട് മലയാളികൾ സൗന്ദര്യത്തിന്റെ പര്യായമായി പോലും പറഞ്ഞിരുന്നത് കാവ്യ മാധവനെയായിരുന്നു. അത്രത്തോളം മലയാളത്തനിമ നിറഞ്ഞ് നിന്ന മുഖമായിരുന്നു കാവ്യയുടേത്. നീയാരാ കാവ്യാ മാധവനോയെന്നുള്ള ചോദ്യം ഒട്ടുമിക്ക മലയാളി പെൺകുട്ടികളും ജീവിതത്തിൽ കേട്ടിട്ടുണ്ടാകും.

ദിലീപുമായുള്ള വിവാഹശേഷം കാവ്യ മാധവൻ അഭിമുഖങ്ങളിൽ പോലും പ്രത്യക്ഷപ്പെടാറില്ല. സെലിബ്രിറ്റികളുടെ പരിപാടികളിലും മറ്റും പങ്കെടുക്കാനെത്തുമ്പോഴാണ് ലൈം ലൈറ്റിന് മുന്നിൽ കാവ്യ വരുന്നത് പോലും.
ഇപ്പോഴിത കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കാവ്യ മാധവന്‍ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചിത്രം വൈറലാവുന്നത്. ഒരു കല്യാണത്തിന് വധൂ-വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാവുന്നത്.

കേരള സാരിയുടുത്ത് നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തില്‍ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകള്‍ വരുന്നത്. കാവ്യയുടെ സൗന്ദര്യത്തെയും അഴകിനെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ ചിത്രത്തിന് താഴെ കുമിയുകയാണ്.
മലയാളത്തില്‍ ഇത്രയും സുന്ദരിയായ ഒരു നടി ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഒരാളുടെ കമന്റ്. ഈ മുഖശ്രീ വേറയാര്‍ക്കും ഇല്ല എന്ന് മറ്റൊരാള്‍ കുറിച്ചിട്ടുണ്ട്. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളാണ് മറ്റ് കമന്റുകള്‍.

കാവ്യയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. ശേഷമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്. ആ ബന്ധത്തിലാണ് മഹാലക്ഷ്മി എന്ന മകൾ കാവ്യയ്ക്ക് പിറന്നത്. അഭിനയത്തില്‍ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.
2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 1991ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയ ലോകത്ത് കാവ്യ അരങ്ങേറിയത്.

ശേഷം അഴകിയ രാവണനിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1999 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലെത്തി. ദിലീപായിരുന്നു നായകന്‍.
പിന്നീട് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്ത്, മീശ മാധവന്‍, മിഴി രണ്ടിലും, സദാനന്ദന്റെ സമയം, തിളക്കം, റണ്‍വെ, കൊച്ചിരാജാവ്, ലയണ്‍, ചക്കരമുത്ത്, പാപ്പി അപ്പച്ചാ, ഗദ്ദാമ, വെള്ളരിപ്പ്രാവിന്റെ ചങ്ങാതി, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഈ പട്ടണത്തില്‍ ഭൂതം, പെരുമഴക്കാലം തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളില്‍ അഭിനയിച്ചു.

ദിലീപ്-കാവ്യ കോമ്പിനേഷന്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയെയാണ് കാവ്യ ആദ്യം വിവാഹം കഴിച്ചത്. 2009 ലായിരുന്നു ഈ വിവാഹം. 2011ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു.
മഞ്ജു വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. ദിലീപ് ഇപ്പോൾ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ്. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications











