'രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഓണക്കാലത്ത്...'; ഭർത്താവ് ​ദിലീപിനൊപ്പമുള്ള കപ്പിൾ ഫോട്ടോയുമായി കാവ്യ മാധവൻ!

കഴിഞ്ഞ ദിവസമാണ് നടി കാവ്യ മാധവൻ സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നത്. ഇൻസ്റ്റ​ഗ്രാമിൽ താരം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത വിവരം താരത്തിന്റെ ഫാൻസ് പേജുകൾ വഴിയാണ് ആരാധകർ അറിഞ്ഞത്. ഇതുവരെ ഒരു സോഷ്യൽമീഡിയയിലും താരം ആക്ടീവായിരുന്നില്ല. ദിലീപും മീനാക്ഷിയും പിന്നെ നടിയുടെ ഫാൻസ് പേജുകൾ വഴിയുമാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞത്.

സോഷ്യൽമീഡിയയുടെ ഇൻഫ്ലൂവൻസ് ആളുകളിൽ വർധിച്ചതോടെ ഒട്ടുമിക്ക താരങ്ങളും ആരാധകരുമായി സംവദിക്കുന്നതും തങ്ങളുടെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെക്കുന്നതുമെല്ലാം സോഷ്യൽമീഡിയ വഴിയാണ്.

ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ പതിനൊന്നായിരത്തിലധികം ഫോളോവേഴ്സിനെയാണ് താരത്തിന് ലഭിച്ചത്. എന്നാൽ സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ ലഭിക്കാറുള്ള സ്വീകാര്യത പക്ഷെ കാവ്യയ്ക്ക് ലഭിക്കുന്നില്ല. ദിലീപിന്റെ മകൾ മീനാക്ഷി ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുറന്ന് ഞൊടിയിടയിലാണ് ഫോളോവേഴ്സ് രണ്ട് ലക്ഷത്തിലെത്തിയത്.

Kavya Madhavan

ഇപ്പോഴും മീനാക്ഷി പങ്കിടുന്ന ഓരോ ചെറിയ വിശേഷവും വൈറലാണ്. ചിങ്ങം ഒന്നിനാണ് കാവ്യ ഇൻസ്റ്റാ​ഗ്രാമിലേക്ക് കാവ്യ രം​ഗപ്രവേശം ചെയ്തത്. കേരളസാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രം പങ്കുവെച്ച് മനോഹ​രമായൊരു ആശംസയും കാവ്യ കുറിച്ചിരുന്നു.

ചിങ്ങ മാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസുകളും പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് താരം കുറിച്ചത്. സ്വന്തം ബൊട്ടീക്കായ ലക്ഷ്യയുടെ സാരിയാണ് കാവ്യ ധരിച്ചിരുന്നത്. താരത്തിന്റെ സഹോദരന്റെ ഭാര്യയും നിരവധി സെലിബ്രിറ്റികളും കാവ്യയുടെ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തി.

എന്നാൽ കമന്റ് ബോക്സ് താരം ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. ലക്ഷ്യയുടെ അക്കൗണ്ട് മാത്രമാണ് കാവ്യ ഫോളോ ചെയ്യുന്നത്. മീനാക്ഷിയെയോ ദിലീപിനെയോപോലും കാവ്യ ഫോളോ ചെയ്യുന്നില്ല. അതേസമയം അക്കൗണ്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ ദിലീപിനൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കാവ്യ. ആദ്യ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയാണ് ദിലീപിനൊപ്പമുള്ള ചിത്രവുമായി കാവ്യ എത്തിയത്.

സെറ്റ് സാരിയണിഞ്ഞ് ദിലീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. 2021 ലെ ഓണക്കാലത്ത് അനൂപ് ഉപാസന പകര്‍ത്തിയ ഫോട്ടോയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. നാത്തൂനായ റിയ മിഥുന്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.

kavya madhavan

ദിലീപുമായുള്ള കാവ്യയുടെ വിവാ​ഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ദിലീപ് കാവ്യയെ വിവാഹം ചെയ്തത് ആരാധകർക്കടക്കം എല്ലാവർക്കും വലിയ സർപ്രൈസായിരുന്നു. എന്റെ പേരില്‍ ബലിയാടാക്കപ്പെട്ട പെണ്‍കുട്ടിയാണ് കാവ്യ. രണ്ടാമതൊരു വിവാഹത്തിനായി പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവളെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചെന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും പൊതുപരിപാടികളിലും താരവിവാഹങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട് കാവ്യ. ഇരുവരുടെയും മകൾ മഹാലക്ഷ്മിയും ഇപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. കുടുംബസമേതം ചെന്നൈയിലാണ് കാവ്യയുടെ താമസം. ലക്ഷ്യ എന്ന സ്വന്തം ബിസിനസ് കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കാവ്യ സോഷ്യൽമീഡിയയിൽ സജീവമാകാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X