'ലോകം കുറ്റപ്പെടുത്തിയപ്പോൾ കരുത്തായി ഒപ്പം നിന്നവർ'; എന്തുകൊണ്ടാണ് പെട്ടന്ന് കാവ്യ ആ ചിത്രം പങ്കുവെച്ചത്?
പണ്ടുകാലം തൊട്ടുതന്നെയുള്ള മലയാള സിനിമയുടെ നായികാ സങ്കല്പം സങ്കരമാണ്. ഓരോരുത്തർക്കും വെവ്വേറെ ഇഷ്ടങ്ങൾ ആകാമെങ്കിലും ഒരു കോമൺ എലെമെന്റിൽ നോക്കുമ്പോൾ 1990കൾക്ക് ശേഷം ബഹുഭൂരിപക്ഷം ജനങ്ങളെയും സ്വാധീനിച്ചിട്ടുള്ള ഒരു നടിയാണ് കാസർഗോഡ് നിന്ന് മലയാള സിനിമയിലേക്ക് എത്തിയ നടി കാവ്യ മാധവൻ. മഞ്ജു വാര്യർക്ക് ശേഷം മലയാളി നെഞ്ചിലേറ്റിയ നടിയായിരുന്നു കാവ്യാ മാധവൻ. കുട്ടിക്കളിയും കുസൃതിയുമുള്ള നാണമുള്ള നായിക എന്ന ഇമേജ് ആയിരുന്നു ഒരു കാലഘട്ടത്തിൽ കാവ്യയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്.
കൂടാതെ ശാലീനത നിറഞ്ഞ മുഖവും ഇടതൂർന്ന് തിങ്ങി നിറഞ്ഞ മുടിയും നൃത്തത്തിലുള്ള പ്രാവീണ്യവും കാവ്യയ്ക്ക് ആരാധകരെ സമ്മാനിച്ചു. ദിലീപിനൊപ്പം ചെയ്ത സിനിമകൾ ഭൂരിഭാഗവും ജനം സ്വീകരിക്കുക കൂടി ചെയ്തപ്പോൾ കാവ്യാ മാധവന്റെ ഗ്രാഫ് ഉയർന്നു.

കാവ്യ മാധവൻ വീടിന് മുന്നിൽ വന്നാൽ നിലവിളക്കിന്റെ ആവശ്യമില്ല എന്ന രീതിയിലുള്ള ഐശ്വര്യമായിരുന്നു കാവ്യയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അഭിനയത്തിന്റെ കാര്യത്തിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യ ഒരുപാട് ആരാധകരെ ഉണ്ടാക്കി. തടി കൂടുതലാണെന്നത് മാത്രമായിരുന്നു ഒരു നെഗറ്റീവായി പലരും പറഞ്ഞിരുന്നത്.
വിടർന്ന കണ്ണുകളും മനോഹരമായ പല്ലുകളും കാവ്യയുടെ ഐശ്വര്യത്തിന് മാറ്റ് കൂട്ടി. ഒരു കാലത്ത് ഏത് മലയാളിയോട് പ്രിയ നടി ആരാണെന്ന് ചോദിച്ചാൽ കാവ്യയുടെ പേരാണ് പറയുക. എന്നാൽ ദിലീപുമായുള്ള വിവാഹത്തോടെ കാവ്യയുടെ ജീവിതം പാടെ മാറി മറിഞ്ഞു. കാവ്യയുടെ വിവാഹം എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു.
നിഷാൽ ചന്ദ്രയെ വിവാഹം ചെയ്ത കാവ്യ വളരെ കുറച്ച് കാലം മാത്രമെ ആ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയുള്ളു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയപ്പോൾ കാവ്യയ്ക്കൊപ്പമായിരുന്നു മലയാളികൾ. എന്നാൽ മഞ്ജുവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ദിലീപ് കാവ്യയെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ മാറി മറിയുകയും കാവ്യയ്ക്ക് എതിരെ ജനങ്ങൾ തിരിയുകയുമായിരുന്നു.
ഇപ്പോഴും ദിലീപുമായുള്ള വിവാഹബന്ധത്തിന്റെ പേരിൽ കാവ്യ പരിഹസിക്കപ്പെടുന്നുണ്ട്. രണ്ടാം വിവാഹത്തിനുശേഷം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചു. ഒരു അഭിമുഖത്തിൽ പോലും കാവ്യ പ്രത്യക്ഷപ്പെടാറില്ല.

പക്ഷെ താരം സോഷ്യൽമീഡിയയിൽ സജീവമാണ്. അടുത്തിടെയാണ് കാവ്യ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ മകളുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ അടക്കം കാവ്യ പങ്കിടാറുണ്ട്. അത്തരത്തിൽ കാവ്യ പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് കാവ്യ പങ്കിട്ടത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ എന്നാലും പെട്ടന്ന് എന്താണ് ഈ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചത് എന്ന സംശയത്തിലാണ് ആരാധകര്‍.
ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി താരം നല്‍കിയത്. ലോകം മുഴുവൻ എതിർപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും കാവ്യയ്ക്ക് കരുത്തായി ഒപ്പം നിന്നവർ കുടുംബം മാത്രമായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് കുടുംബം സമ്മതിച്ചത് പോലും കാവ്യയുടെ സന്തോഷകരമായ ജീവിതത്തിന് മുൻഗണന നൽകിയതുകൊണ്ട് മാത്രമായിരുന്നു.
ദിലീപുമായുള്ള വിവാഹശേഷം കാവ്യ ഒരു പെൺകുഞ്ഞിന്റെ അമ്മയായി. ഇപ്പോൾ മകൾക്ക് ചുറ്റുമാണ് കാവ്യയുടെ ലോകം. ന്യൂഇയർ ദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കാവ്യ ആശംസകൾ നേർന്നത്.
മീനാക്ഷിക്ക് പൂർണ സമ്മതമായതുകൊണ്ടാണ് താൻ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് മുമ്പൊരിക്കൽ അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. മഹാലക്ഷ്മിക്ക് നൽകുന്ന കരുതലും സ്നേഹവും കാവ്യ മീനാക്ഷിക്കും നൽകുന്നുണ്ടെന്നത് മീനൂട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്.


Click it and Unblock the Notifications