‌ചെന്നൈയിൽ എത്തിയതോടെ കാവ്യ തമിഴ്പെണ്ണായി മാറി... നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കി നടി!

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളെല്ലാം നവരാത്രി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. രണ്ട് ദിവസം മുമ്പാണ് നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചത്. 24 നാണ് വിജയദശമി, 22ന് ദുർഗാഷ്ടമി, 23ന് മഹാനവമിയും ആഘോഷിക്കും. 24നാണ് എഴുത്തിനിരുത്തൽ. ഇതിനോടകം തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും ബൊമ്മക്കൊലു ഒരുക്കി തുടങ്ങി.

നവരാത്രിക്ക് മുന്നോടിയായുള്ള പൂജകളും കലാപരിപാടികളും ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ബൊമ്മക്കൊലു ബ്രാഹ്മണരുടെ ഭവനങ്ങളിലാണ് പ്രധാനമായും കാണാറുള്ളത്.

നൂറുകണക്കിന് ചെറിയ ബൊമ്മകൾ തട്ടുതട്ടായി വെയ്ക്കുന്ന ബൊമ്മക്കൊലു ഭക്തിയുടെയും സാമൂഹിക ജീവിതത്തിലെ കൂട്ടായ്മയുടെയും വേദിയാണ്. വീടുകളിൽ കൊലുവെയ്ക്കുന്നത് പ്രയാസമായി തുടങ്ങിയതോടെ സമൂഹ ബൊമ്മക്കൊലുവും ആളുകൾ ഒരുക്കാറുണ്ട്.

Kavya Madhavan

തെന്നിന്ത്യൻ സിനിമാ താരങ്ങളെല്ലാം നവരാത്രി ആഘോഷിക്കുന്നവരാണ്. നവരാത്രി ആ​ഘോഷങ്ങൾ തുടങ്ങിയതിന്റെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം ഒട്ടുമിക്ക താരങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടി കാവ്യ മാധവന്റെ നവരാത്രി ആഘോഷങ്ങളുടെ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.

ദീപങ്ങൾക്കും പുഷ്പാലങ്കാരങ്ങൾ‌ക്കും നടുവിൽ ഒരുക്കി വെച്ചിരിക്കുന്ന ബൊമ്മക്കൊലുവിനോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് കാവ്യ മാധവൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് കാവ്യ മാധവൻ നൽകിയ ക്യാപ്ഷൻ.

വെളുത്ത സൽവാറിൽ സുന്ദരിയായാണ് കാവ്യ മാധവൻ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ കാവ്യ വീട്ടിൽ തന്നെ ഒരുക്കിയ ബൊമ്മക്കൊലുവാണോ എന്നതിൽ വ്യക്തതയില്ല. വിവാഹശേഷം ഭർത്താവ് ദിലീപിനും മക്കൾക്കും ഒപ്പം കാവ്യ ചെന്നൈയിലാണ് താമസം. ദിലീപും ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

മകൾ മീനാക്ഷി ചെന്നൈയിലാണ് മെഡിസിന് പഠിക്കുന്നത്. മകളുടെ സൗകര്യത്തിന് കൂടി വേണ്ടിയാണ് ദിലീപ് ചെന്നൈയിലേക്ക് താമസം മാറിയത്. സിനിമാ പ്രമോഷനുകൾ‌ക്ക് വേണ്ടി മാത്രമാണ് കേരളത്തിൽ എത്താറുള്ളത്. നവരാത്രി വിപുലമായി ആഘോഷിക്കുന്നവരാണ് തമിഴ്നാട്ടുകാർ.

Kavya Madhavan

അതുകൊണ്ടായിരിക്കാം ചെന്നൈയിൽ എത്തിയതോടെ കാവ്യ ബൊമ്മക്കൊലു ഒരുക്കി തുടങ്ങിയത് എന്നാണ് ആരാധകരുടെ പക്ഷം. കാവ്യ പക്ക തമിഴ്പെണ്ണായി എന്നൊക്കെയും ആരാധകർ കമന്റ് കുറിക്കുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാവ്യ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. അതിനുശേഷം ഇടയ്ക്കിടെ കുടുംബ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷ ദിവസങ്ങളിൽ ആശംസകളുമെല്ലാം നേർന്ന് കാവ്യ എത്താറുണ്ട്.

ആദ്യമായാണ് നവരാത്രി ആഘോഷങ്ങളുടെ വിശേഷങ്ങൾ പങ്കിട്ട് കാവ്യ എത്തിയത് എന്നതുകൊണ്ട് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നാല് തട്ടുകളായി ബൊമ്മകളും അതിന് താഴെ ഒത്തനടുവിലായി ദുർഗാ ദേവിയുടെ ശിൽപവും ഓട്ടുരുളിയിൽ പുഷ്പദളങ്ങളും കാണാം കാവ്യ പങ്കിട്ട ചിത്രത്തിൽ.

ഇരുവശങ്ങളിലും ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ദിലീപും മക്കളും എവിടെയെന്നും ആരാധകർ തിരക്കുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിവസം മകൾ മഹാലക്ഷ്മി ശ്രീകൃഷ്ണ വേഷം കെട്ടി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു കാവ്യ ആശംസകൾ നേർന്നത്.

ഓണത്തിന് കുടുംബസമേതം വീഡിയോ ആശംസയുമായും കാവ്യ എത്തിയിരുന്നു. വിവാഹത്തോടെ അഭിനയം വിട്ട കാവ്യ മാധവൻ ഇപ്പോൾ കുടുംബകാര്യങ്ങളും സ്വന്തം ബ്രാന്റായ ലക്ഷ്യയുടെ നടത്തിപ്പും മറ്റുമായും തിരക്കിലാണ്. ഇടയ്ക്ക് ലക്ഷ്യയ്ക്ക് വേണ്ടിയും അല്ലാതെയും നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും കാവ്യ പങ്കുവെക്കാറുണ്ട്.

ദിലീപ് ഇപ്പോൾ തന്റെ പുതിയ സിനിമ ബാന്ദ്ര തിയേറ്ററുകളിൽ എത്തിക്കാനുള്ള തിരക്കിലാണ്. വോയ്സ് ഓഫ് സത്യനാഥനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് സിനിമ. ബാന്ദ്ര ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തും. നവംബർ മാസത്തിലാണ് റിലീസ് എന്നാണ് നിലവിൽ ലഭ്യമായ വിവരം. നടി തമന്ന ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പാന്‍ ഇന്ത്യന്‍ താരനിര അണിനിരക്കുന്നുണ്ട്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X