'എവർ ​​ഗ്രീൻ ജോഡി... എന്നേക്കും ഒരുമിച്ചായിരിക്കാൻ സാധിക്കട്ടെ'; നിറചിരിയോടെ ദിലീപും കാവ്യയും, ഫോട്ടോ വൈറൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ ഇവരുടെ കോമ്പിനേഷന് വലിയൊരു ആരാധകവൃന്ദമുണ്ട്. എട്ട് വർഷം മുമ്പ് ഇരുവരും യഥാർത്ഥ ജീവിതത്തിലും ഒന്നായപ്പോൾ മുതൽ താരജോഡിയുടെ ഓരോ ചെറിയ വിശേഷവും സോഷ്യൽമീഡിയ വലിയ രീതിയിൽ വൈറലാക്കാനും ചർച്ച ചെയ്യാനും തുടങ്ങി. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും കാവ്യ ഇടവേളയെടുത്തു.

ഇപ്പോൾ കുടുംബജീവിതവും ലക്ഷ്യയെന്ന വസ്ത്ര വ്യാപാരം ബിസിനസും മാത്രമാണ് കാവ്യയുടെ ലോകം. ഒട്ടുമിക്ക യാത്രകളിലും പ്രോ​ഗ്രാമുകളിലും മക്കളേയും ഭാര്യ കാവ്യയേയും ദിലീപ് ഒപ്പം കൂട്ടാറുണ്ട്. അതുകൊണ്ട് തന്നെ ഏതൊരു ഫങ്ഷനിലും ഇരുവരും ഉണ്ടെങ്കിലും ക്യാമറ കണ്ണുകൾ മുഴുവൻ ദിലീപ്-കാവ്യ ജോഡിക്ക് പിന്നാലെയാകും.

Kavya Madhavan  Dileep

പൊതുവെ ക്യാമറ കണ്ണുകൾ വിടാതെ പിന്തുടരുമ്പോൾ ചില സെലിബ്രിറ്റികൾ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെങ്കിലും ദിലീപും കാവ്യയും ചെറു പുഞ്ചിരിയോടെ നീരസം പ്രകടിപ്പിക്കാതെ സഹകരിക്കും. വിവാഹശേഷം ഉണ്ടായ വിവാദങ്ങളെ തുടർന്ന് ഒരു ഘട്ടം വരെ കാവ്യ മാധ്യമങ്ങളിൽ നിന്നെല്ലാം അകന്ന് നിൽക്കുകയായിരുന്നു. വളരെ കുറച്ച് നാളുകളെയായുള്ളു കാവ്യ ക്യാമറകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട്.

കഴിഞ്ഞ വർഷം മുതൽ സോഷ്യൽമീഡിയയിൽ ആക്ടീവുമാണ് താരം. തന്റെ കുടുംബവും ബിസിനസുമായും ബന്ധപ്പെട്ട വിശേഷങ്ങളാണ് രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഇൻസ്റ്റ​ഗ്രാമിൽ കാവ്യ കൂടുതലായും പങ്കുവെക്കാറുള്ളത്. അത്തരത്തിൽ നടി കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു കപ്പിൾ ഫോട്ടോയാണ് കാവ്യ, ദിലീപ് ഫാൻസ് പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നത്.

നടി മീര നന്ദന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഒരുങ്ങി ഇറങ്ങിയപ്പോൾ പകർത്തിയ ഫോട്ടോയാണ് കാവ്യ പങ്കിട്ടിരിക്കുന്നത്. പ്രണയവും വാത്സല്യവും നിറഞ്ഞ മുഖത്തോടെ കാവ്യയെ നോക്കി ചിരിക്കുന്ന ദിലീപാണ് ആദ്യ ചിത്രത്തിലുള്ളത്. ഇരുവരും തോൾ‌ ചേർന്ന് നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ലാവണ്ടർ നിറത്തിലുള്ള ഷർട്ടും ലാവണ്ടർ നിറത്തിലുള്ള ബോഡറുള്ള മുണ്ടുമായിരുന്നു ദിലീപിന്റെ വേഷം.

പേസ്റ്റൽ നിറത്തിലുള്ള സിൽക്ക് സാരിയും മിനിമൽ ആഭരണങ്ങളും ധരിച്ചാണ് ഫോട്ടോയിൽ കാവ്യ പ്രത്യക്ഷപ്പെട്ടത്. മകൾ മഹാലക്ഷ്മിക്കൊപ്പമാണ് ഇരുവരും മീര നന്ദന്റെ വിവാഹത്തിന് എത്തിയത്. പിങ്ക് നിറത്തിലുള്ള കുട്ടി ലെഹങ്കയായിരുന്നു മഹാലക്ഷ്മി അണിഞ്ഞിരുന്നത്. പതിവുപോലെ ഇത്തവണയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് ലക്ഷ്യ തന്നെയാണ്.

Kavya Madhavan  Dileep

ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എവർ ​​ഗ്രീൻ ജോഡി... എന്നേക്കും ഒരുമിച്ചായിരിക്കാൻ സാധിക്കട്ടെ... എന്നാണ് കമന്റുകൾ ഏറെയും. മീര നന്ദന്റെ വിവാഹം താരനിബിഢമായിരുന്നു. മോഹൻലാൽ മുതലുള്ള താരങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ദിലീപും മീരയും അടുത്ത സൗഹൃദമുള്ളവരുമാണ്. മീരയുടെ ആദ്യ സിനിമയായ മുല്ലയിൽ നായകൻ ദിലീപായിരുന്നു. കൂടാതെ ലോക്പാലെന്ന മോഹൻലാൽ ചിത്രത്തിൽ കാവ്യയും മീരയും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

ദുബായിൽ ആർജെയായി ജോലി ചെയ്ത് തുടങ്ങിയശേഷം മീര അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാലും എന്റെ അളിയാ ആയിരുന്നു ഏറ്റവും അവസാനം മീര അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. മീരയുടെ താലികെട്ട് ​ഗുരുവായൂരിലായിരുന്നു. ബോൾഗാട്ടി പാലസിലായിരുന്നു വിവാഹ റിസപ്‌ഷൻ. വിവാഹത്തിന് മുമ്പ് മീരയ്ക്കും വരൻ ശ്രീജുവിനും ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളും ഉണ്ടായിരുന്നു.

ശ്രീജുവും മീരയും ഒരേനാട്ടിലല്ല ജോലിയെടുക്കുന്നത്. അക്കൗണ്ടന്റ് ആയ ശ്രീജു ലണ്ടനിലാണ് താമസം. വിവാഹവും സ്വീകരണവുമെല്ലാം കഴിഞ്ഞ് പഴയ ജീവിതത്തിലേക്ക് മടങ്ങാനുള്ള തിരക്കിലാണ് മീരയും ശ്രീജുവും. എറണാകുളം സ്വദേശിയായ മീരയ്ക്ക് വരനായത് നാട്ടിൽ വർക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ്. മലയാളിയാണെങ്കിലും ശ്രീജുവിന് മലയാളം കൈകാര്യം ചെയ്യാൻ വശമില്ല. ലണ്ടനിലാണ് ശ്രീജുവിന്റെ താമസം.

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X