കമന്റ് ബോക്‌സ് ഓഫാക്കി കാവ്യയുടെ ഭര്‍ത്താവിനുള്ള ആശംസ! അച്ഛന്റെ പൊന്നുമകളായി മീനൂട്ടിയും...
ജനപ്രിയ നായകന്‍ എന്ന വിശേഷണം സ്വന്തമാക്കിയ മലയാള സിനിമയുടെ പ്രിയപ്പെട്ട നടന്‍ ദിലീപിന് സോഷ്യല്‍ മീഡിയ നിറയെ ആശംസ പ്രവാഹമാണ്. ഒക്ടോബര്‍ 27 ന് ജന്മദിനം ആഘോഷിക്കുകയാണ് ദിലീപ്. ഇതിനോടനുബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലടക്കം ദിലീപിനുള്ള ജന്മദിന സന്ദേശം നിറയുകയാണ്.
അതേസമയം ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ പ്രതികരണം എന്താണെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പതിവില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ കാവ്യ ഇത്തവണ ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കാവ്യയുടെ ആശംസ എത്തിയത്.

ഭര്‍ത്താവിനൊപ്പം ചേര്‍ന്നിരിക്കുന്ന സെല്‍ഫി ചിത്രമായിരുന്നു കാവ്യ പോസ്റ്റ് ചെയ്തത്. 'ഹാപ്പി ബര്‍ത്ത് ഡേ' എന്ന ക്യാപ്ഷനും ഇതിനൊപ്പം കൊടുത്തു. സാധാരണ കമന്റ് ബോക്‌സ് ഓഫാക്കാറില്ലെങ്കിലും പുതിയ പോസ്റ്റിന് നടി അത് ഒഴിവാക്കിയിരിക്കുകയാണ്.
ഇതിനൊപ്പം ദിലീപിന്റെ മൂത്തമകളും ഡോക്ടറുമായ മീനാക്ഷി ദിലീപും പിതാവിന് ആശംസകളുമായി എത്തി. അച്ഛനൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിന് ഇടയില്‍ നിന്നുള്ള പുതിയ ചില ചിത്രങ്ങള്‍ ആയിരുന്നു മീനുട്ടി പങ്കുവെച്ചത്. ഇതിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. സുന്ദരനായ അച്ഛനും മധുരമുള്ള മകളുമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
അന്നും ഇന്നും എന്നും മലയാള സിനിമയില്‍ ദിലീപേട്ടന്‍ കഴിഞ്ഞിട്ടേ ഉള്ളൂ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു... എന്ന് തുടങ്ങി മീനൂട്ടിയുടെ പോസ്റ്റിന്റെ താഴെ നിരവധി കമന്റുകള്‍ ആണ് വരുന്നത്.
2016 ലായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ഏറെക്കാലം ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടെയും പേര് നിറഞ്ഞു നിന്നിരുന്നു. ദിലീപും കാവ്യം വിവാഹിതരായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടയിലാണ് വളരെ രഹസ്യമായി താരങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയത്. എല്ലാം ഒപ്പം നിന്ന് നടത്തി കൊടുത്തത് മകള്‍ മീനാക്ഷി ആയിരുന്നു.

അന്നുമുതല്‍ താരദമ്പതിമാര്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇടയ്ക്ക് വലിയൊരു വിവാദത്തിലും ദിലീപ് കുടുങ്ങി. എന്നാല്‍ ഇപ്പോള്‍ സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. 2018 ല്‍ താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചു. കഴിഞ്ഞ ആഴ്ച ദിലീപ്-കാവ്യ ദമ്പതിമാരുടെ മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളായിരുന്നു. പിന്നാലെ ദിലീപിന്റെ പിറന്നാളും വന്നു.
ഇതിനിടെ ദിലീപ് നായകനാകുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ പോസ്റ്ററും പുറത്തിറക്കി. നായകന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമയിലെ പോസ്റ്റര്‍ പുറത്ത് വിടുന്നത്. ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications