'അവരും എന്തെങ്കിലും മെന്റൽ പ്രഷറിലാകും അല്ലെങ്കിൽ തന്റേതിനേക്കാൾ നല്ല ജീവിതമാണല്ലോയെന്ന തോന്നലാകാം'; കീർത്തി!
തമിഴ് നടൻ അരുൺ പാണ്ഡ്യന്റെ മകളായ കീർത്തി പാണ്ഡ്യൻ അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലെത്തിയതും അഭിനയിച്ച് തുടങ്ങിയതും. സിനിമയിൽ സ്വന്തമായി ഒരിടം ആഗ്രഹിച്ച് അഭിനയം ആരംഭിച്ച കീർത്തി 2019 മുതൽ ഇതുവരെയുമുള്ള യാത്രയിൽ മുള്ളുകൾ നിറഞ്ഞ ഒരുപാട് വഴികളിലൂടെ കടന്നുപോയിട്ടുണ്ട്. സോ കോൾഡ് നായിക സങ്കൽപ്പങ്ങളോട് കീർത്തിയുടെ നിറവും ശരീരപ്രകൃതിയും യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കീർത്തിക്ക് അപമാനിതയാകേണ്ടി വന്നത്.
തുടക്കത്തിൽ ശരീരത്തെയും നിറത്തെയും കുറിച്ചുള്ള പരിഹാസങ്ങൾ പരിഹാസങ്ങൾ കീർത്തിയെ മാനസീകമായി തകർത്തു. എന്നാൽ പിന്നീട് താരം അതിൽ നിന്നെല്ലാം പുറത്തേക്ക് കടന്ന് സ്വന്തം ശരീരത്തെ സ്നേഹിച്ച് സിനിമയിൽ അവസരങ്ങൾ കണ്ടെത്തി. 2019ൽ ആരംഭിച്ച കരിയറിൽ കീർത്തി ഇതുവരെ മൂന്ന് സിനിമകൾ ചെയ്തു.

തുമ്പ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് അൻപിർക്കിനിയാൾ, ബ്ലൂ സ്റ്റാർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കണ്ണകിയാണ് റിലീസിന് തയ്യാറെടുക്കുന്ന കീർത്തി പാണ്ഡ്യന്റെ ഏറ്റവും പുതിയ സിനിമ. രാംജിയാണ് കണ്ണകിയുടെ സംവിധായകൻ. നിറവയറിൽ നിൽക്കുന്ന കീർത്തിയുടെ ഫോട്ടോ അടങ്ങിയതായിരുന്നു കണ്ണകിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ.
ഫസ്റ്റ്ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കീർത്തിയുടെ വിവാഹം തമിഴ് യുവതാരം അശോക് സെൽവനെയാണ് കീർത്തി പാണ്ഡ്യൻ വിവാഹം ചെയ്തത്. തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവനടനാണ് അശോക് സെൽവൻ. അതുകൊണ്ട് കീർത്തിയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ വൈറലായപ്പോഴും കീർത്തിക്ക് ബോഡി ഷെയ്മിങ് കമന്റുകൾ നേരിടേണ്ടി വന്നിരുന്നു.
പത്ത് വർഷത്തോളം പ്രണയിച്ച ശേഷമാണ് അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായത്. അരുൺ പാണ്ഡ്യന്റെ പണം കണ്ടാണ് അശോക് സെൽവൻ വിവാഹത്തിന് മുതിർന്നതെന്ന ആക്ഷേപവും സോഷ്യൽമീഡിയയിൽ ഉയർന്ന് വന്നിരുന്നു. കീർത്തിയുടെ കണ്ണകി ഡിസംബർ 15നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ കീർത്തി പാണ്ഡ്യൻ പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്.
താൻ മെലിഞ്ഞിരിക്കുന്നതിനെ ചൊല്ലി നേരിട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ച് അടക്കം കീർത്തി സംസാരിച്ചു. 'നിങ്ങളെ നിഷേധാത്മകമായി വിമർശിക്കുന്നവർ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും അനുഭവിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് അവരിൽ നിന്ന് ഇത്തരം കമന്റുകൾ വരുന്നത്.'

'രണ്ടാമത്തെ കാര്യം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മറ്റാരെങ്കിലും നമ്മെക്കാൾ മികച്ചവരാണെന്ന് കാണുമ്പോൾ അവരുടെ ജീവിതം മെച്ചപ്പെടാൻ അവർ കൊതിക്കുമ്പോൾ അവർ നിഷേധാത്മകമായി സംസാരിക്കാൻ തുടങ്ങും. ഇക്കാര്യത്തിൽ അവരെ മുഴുവനായും കുറ്റപ്പെടുത്താനാവില്ല. കാരണം അവർക്ക് മറ്റ് ചില സമ്മർദ്ദങ്ങളുണ്ടാകും. ചില വീട്ടുകാർ പെൺകുട്ടികളിൽ വിവാഹത്തിന് സമ്മർദ്ദം ചെലുത്തും.'
'പക്ഷെ പ്രതീക്ഷകൾക്ക് വിരുദ്ധമാകുമായിരിക്കും അവർക്ക് ലഭിക്കുന്നത്. അതിന്റെ സമ്മർദ്ദത്തിലും കമന്റുകളിടുന്നതാകാം. എല്ലാറ്റിനെയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ... പോസിറ്റീവായ ഒരാൾ ആരെക്കുറിച്ചും അങ്ങനെ ചിന്തിക്കില്ല. മറുവശത്ത് കുറവുണ്ടായാലും അവർ അത് ഏറ്റെടുക്കും. മറ്റുള്ളവരെ തൂക്കിനോക്കാനുള്ള ഇത്തരത്തിലുള്ള ഒരു കാര്യം ഞാനും ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ കടന്നു പോയ യാത്രയിലൂടെ ഒരു ധാരണയിൽ എത്തിയിരിക്കുന്നു. അത് തെറ്റാണെന്ന് എനിക്ക് മനസിലായി.'
'നമ്മുടെ മനസിനെ ശരിയായും സുരക്ഷിതമായും പരിപാലിക്കേണ്ടതുണ്ട്. നമ്മൾ ആരോഗ്യമുള്ളവരായിരിക്കണം. അതിൽ എനിക്ക് എതിർപ്പില്ല. എന്നിരുന്നാലും ചിലർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അങ്ങനെയിരിക്കുമ്പോൾ നിങ്ങൾക്ക് അവരുടെ അടുത്തുപോയി വർക്ക് ഔട്ട് ചെയ്യാൻ ഉപദേശിക്കാൻ കഴിയില്ല. കാരണം അവരുടെ ശരീരാവസ്ഥ അങ്ങനെയാണ്', എന്നാണ് കീർത്തി പാണ്ഡ്യൻ പറഞ്ഞത്.


Click it and Unblock the Notifications