അദ്ദേഹത്തിന്റെ ആ ലക്ഷ്മണ രേഖ കടക്കാൻ പറ്റില്ല; 365 ദിവസം അങ്ങനെയാണ്; ഭർത്താവിനെക്കുറിച്ച് ഖുശ്ബു
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഖുശ്ബു. ഹിന്ദി സിനിമാ രംഗത്ത് പരാജയം രുചിച്ചതോടെ തെന്നിന്ത്യൻ സിനിമയിലേക്ക് കടന്ന് വന്ന ഖുശ്ബു പിന്നീട് മുംബൈയിലെ ജീവിതവും ചെന്നെെയിലേക്ക് പറിച്ച് നട്ടു. മഹാരാഷ്ട്രയിലാണ് ജനിച്ചതെങ്കിലും ഖുശ്ബുവിനെ വളർത്തി വലുതാക്കിയത് തമിഴ്നാടാണെന്ന് പറയാം. തമിഴകത്ത് ഖുശ്ബുവുണ്ടാക്കിയ തരംഗം ചെറുതല്ല.
ഖുശ്ബുവിനോടുള്ള ആരാധന കൂടി നടിക്ക് ഒരു ക്ഷേത്രം വരെ പണിതിരുന്നു. ഖുശ്ബുവിന്റെ പേരിൽ ഭക്ഷണ വിഭവങ്ങൾ വരെ അറിയപ്പെട്ടിരുന്നു. സ്ത്രീകൾ ലൈംഗിക തൊഴിലിന് പോവുന്നത് തെറ്റല്ലെന്ന പരാമർശത്തോടെയാണ് നടിയുടെ പേരിലുള്ള ക്ഷേത്രം തകർക്കപ്പെട്ടത്. ഏറെ നാൾ ഇതിന്റെ പേരിൽ വിവാദം തുടർന്നു, തമിഴ് സിനിമയ്ക്ക് പുറമെ തെലുങ്കിലും ഖുശ്ബു നിറ സാന്നിധ്യമായി.
ഒരുപിടി മലയാളം സിനിമകളിലും ഖുശ്ബു അഭിനയിച്ചു. അന്നും ഇന്നും ഖുശ്ബു എന്ന പേരിന് സിനിമാ ലോകത്ത് പ്രസ്ക്തിയുണ്ട്. ഇടക്കാലത്ത് സീരിയലിലും ഖുശ്ബു അഭിനയിച്ചിരുന്നു. ഇന്ന് സിനിമാ കരിയറിനപ്പുറം രാഷ്ട്രീയത്തിലും ഖുശ്ബു സാന്നിധ്യമറിയിക്കുന്നു. ബിജെപി പാർട്ടിക്ക് വേണ്ടിയാണ് നടി പ്രവർത്തിക്കുന്നത്. സിനിമാ രംഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും ഖുശ്ബു എന്ന താരത്തിനുള്ള പ്രേക്ഷക സ്വീകാര്യതയിൽ കുറവൊന്നുമില്ല.

ഇപ്പോഴിതാ സിനെ ഉലഗത്തിന് നൽകിയ അഭിമുഖത്തില്ഡ തന്റെ ഭർത്താവ് നടനും സംവിധായകനുമായ സുന്ദർ സിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഖുശ്ബു. 'അദ്ദേഹം കോമഡിയുള്ള, ജോളിയായ സിനിമയെടുക്കും. പക്ഷെ 365 ദിവസവും അദ്ദേഹത്തെ ചുറ്റി അദൃശ്യമായ ഒരു മതിലുണ്ടാവും. അത് തകർക്കാൻ ആർക്കും പറ്റില്ല. അദ്ദേഹം മനസ് വെച്ച് അതിന്റെ കതക് തുറന്ന് ഒരാളെ അകത്ത് കയറ്റുമെന്നല്ലാതെ ആ മതിലിനപ്പുറത്തേക്ക് ആർക്കും എത്താൻ പറ്റില്ല. അദ്ദേഹത്തിന് ആ സ്പേസ് ആവശ്യമാണ്'
'ഖുശ് എന്ന് പറഞ്ഞാൽ ആ മതിൽ കുറച്ച് കട്ടിയിലാണെന്നാണ് അർത്ഥം. വൈഫി എന്ന് പറഞ്ഞാൽ എനിക്ക് സംസാരിക്കാം. അദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ മനസ്സിലാവും. അദ്ദേഹത്തിന് അങ്ങനെയൊരു ലക്ഷ്മണ രേഖയുണ്ട്. വഴക്ക് കൂടി മതിലൊക്കെ തകർത്ത് ഉള്ളിൽ പോവാൻ പറ്റുന്നത് ഞങ്ങളുടെ കുട്ടികൾക്ക് മാത്രമാണ്. അദ്ദേഹം വളരെ ഇമോഷണലായ വ്യക്തിയാണ്. ഒപ്പം തന്നെ പ്രാക്ടിക്കലുമാണ്,' ഖുശ്ബു പറഞ്ഞു.
സുന്ദറിനും മക്കൾക്കും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം എപ്പോഴും ഇത് പോലെ തുടരണം. അവരെന്റെ കൂടെ എപ്പോഴും ഉണ്ടാവണം. അത് സാധ്യമല്ല. പക്ഷെ ഞാൻ എത്ര ജൻമങ്ങൾ എടുത്താലും അവർ എന്റെ കൂടെ ഉണ്ടാവണമെന്നും ഖുശ്ബു പറഞ്ഞു. 23 വർഷത്തോളമായി ദാമ്പത്യ ജീവിതം നയിക്കുകയാണ് ഖുശ്ബുവും സുന്ദർ സിയും. സുന്ദർ സി തന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ താൻ ഒന്നും ആലോചിക്കാതെ യെസ് പറയുകയായിരുന്നെന്നും ധൈര്യ സമേതമുള്ള ആ തീരുമാനം നന്നായെന്നും മുമ്പൊരിക്കൽ ഖുശ്ബു പറഞ്ഞിരുന്നു.

2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് ഖുശ്ബുവിനും സുന്ദറിനുമുള്ളത്. സുന്ദറിന് മുമ്പ് നടൻ പ്രഭവുവുമായി പ്രണയത്തിലായിരുന്നു ഖുശ്ബു. 1993 ൽ ഇരുവരും വിവാഹവും ചെയ്തു. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ ബന്ധം ഇരുവരും ഉപേക്ഷിച്ചു.
വീട്ടുകാരുടെ കടുത്ത എതിർപ്പ് ഈ ബന്ധത്തിനുണ്ടായിരുന്നു. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു ഖുശ്ബുവും പ്രഭുവും. ഓൺ സ്ക്രീനിൽ ഇരിവരെയിം ആരാധകർ ആഘോഷിച്ചിരുന്നു. അടുത്തിടെ തന്റെ പിതാവിൽ നിന്നും ലൈംഗിക ചൂഷണമുണ്ടായെന്ന് ഖുശ്ബു തുറന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications











