വര്‍ഷങ്ങള്‍ നീണ്ട പിണക്കം; നായകന്‍ കാര്‍ത്തിക്കെങ്കില്‍ ഡേറ്റില്ലെന്ന് പറയുന്ന അവസ്ഥ; ഖുശ്ബു

തെന്നിന്ത്യയിലെ ഒരുകാലത്തെ സൂപ്പര്‍ താരമായിരുന്നു ഖുശ്ബു. തമഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ ചെയ്ത നടി ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ട് രാഷ്ട്രീയത്തില്‍ ചേക്കേറിയ നടി തിരക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ്. ഖുശ്ബുവിന്റെ അഭിനയ ജീവിതവും രാഷ്ട്രീയ ജീവിതവും എല്ലാം എപ്പോഴും ചര്‍ച്ചാ വിഷയമായിരുന്നു.

ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴ് സിനിമാ ലോകത്തിലെ അവിഭാജ്യഘടകമായി മാറിയ നടികൂടിയായിരുന്നു ഖുശ്ബു. തമിഴ്‌നാട്ടിലെ എല്ലാ മുന്‍നിര ഹീറോകള്‍ക്കൊപ്പവും അഭിനയിച്ച ഖുശ്ബുവിന് അക്കാലത്ത് തമിഴ്‌നാട്ടില്‍ ആരാധകര്‍ ക്ഷേത്രം വരെ പണിതിരുന്നു. ചിന്നത്തമ്പിയാണ് ഖുശ്ബുവിന് വലിയ ബ്രേക്ക് നല്‍കിയ സിനിമ. ആ ചിത്രത്തിന് ശേഷമാണ് ഖുശ്ബുവിന് ആരാധകര്‍ ക്ഷേത്രം പണിതത്.

Khushboo

തമിഴ് നടന്‍ കാര്‍ത്തിക്കിനൊപ്പം അഭിനയിക്കുമ്പോള്‍ തന്നെ ഖുശ്ബുവും കാര്‍ത്തിക്കും തമ്മില്‍ വലിയ അടി നടന്നിരുന്നെന്ന് പറയുകയാണ് നടി. സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം പറയുന്നത്. കാര്‍ത്തിക്ക് ആണ് സിനിമ ചെയ്യുന്നത് എന്ന് അറിഞ്ഞാല്‍ സിനിമയ്ക്ക് ഡേറ്റ് കൊടുത്തിരുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

'വര്‍ഷം 16 എന്ന സിനിമ 1988ലാണ്. അത് കഴിഞ്ഞ് രണ്ട് വര്‍ഷം ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് സിനിമ ഒന്നും ചെയ്തില്ല. കാരണം ഞാനും കാര്‍ത്തികും തമ്മില്‍ അന്ന് വലിയ വഴക്കിലാണ്. പരസ്പരം മിണ്ടില്ല. അതെന്തിനായിരുന്നു വഴക്ക് എന്ന് രണ്ട് പേര്‍ക്കും ഇന്ന് ആലോചിച്ചാല്‍ ഓര്‍മയുണ്ടാവില്ല. ആ വഴക്കില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് വരെ നിര്‍ത്തി,' ഖുശ്ബു പറഞ്ഞു.

വര്‍ഷം 16 ഹിറ്റായതിന് ശേഷവും വരുന്ന സിനിമകളില്‍ ഹീറോ കാര്‍ത്തിക് ആണെന്ന് അറിഞ്ഞാല്‍, ഇല്ല സര്‍, ഡേറ്റ് ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. കാര്‍ത്തിക്കും അത് പോലെ തന്നെയായിരുന്നു. താനാണ് ഹീറോയിന്‍ എന്ന് അറിഞ്ഞാല്‍ പടം കമ്മിറ്റ് ചെയ്യില്ല. ഹീറോയെ മാറ്റിക്കോളൂ എന്ന് പറയുമായിരുന്നു. അങ്ങനെ ഒരു വഴക്ക് നടന്നിരുന്നു ഞങ്ങള്‍ക്കിടയില്‍.

Khushboo

അതിന് ശേഷമാണ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. കിഴക്ക് വാസല്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അതിനേക്കാള്‍ വലിയ അടിയായി. കിഴക്ക് വാസല്‍ ഷൂട്ടിംഗ് സമയത്ത്, തേനിയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരാള്‍ വന്ന് എന്റെ അടുത്ത് മോശമായി പെരുമാറി. കാര്‍ത്തിക്ക് വന്ന് അയാളെ അന്ന് നന്നായി അടിച്ചു, അവസാനം പൊലീസില്‍ പിടിച്ചു കൊടുത്തു.

അതിന് ശേഷവും ചിരിച്ചാല്‍ തിരിച്ച് ഇങ്ങോട്ട് ചിരിക്കില്ല. അങ്ങനെയാണ് കാര്‍ത്തിക്. അത് കഴിഞ്ഞ് കുറേ കാലം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് വിഗ്നേശ്വര്‍ എന്ന സിനിമ ചെയ്തു. ഒരു സിനിമ ചെയ്തു. എന്നാല്‍ ഇതൊക്കെ പറഞ്ഞ് തീര്‍ക്കാം എന്ന് വെച്ചാല്‍ അന്ന് എന്തിനാ അടി ഉണ്ടാക്കിയതെന്ന് ചോദിക്കുമ്പോള്‍ രണ്ട് പേര്‍ക്കും അറിയില്ല എന്ന അവസ്ഥയായിരുന്നെന്നും ഖുശ്ബു പറഞ്ഞു. കാര്‍ത്തിക്കുമായി തനിക്ക് നല്ല ഒരു സൗഹൃദം ഇന്നും ഉണ്ടെന്നും ഖുശ്ബു പറഞ്ഞു.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X