ലോക്ക് ഡൗണിൽ പഠിച്ച പുതിയ പണി, പരീക്ഷിച്ചത് സഹോദരനിൽ, വീഡിയോ പങ്കുവെച്ച് നടി...

ലോക്ക് ഡൗൺ പ്രമാണിച്ച് കഴിഞ്ഞ ഒരു മാസമായി താരങ്ങൾ വീടിനുള്ളിൽ തന്നെയാണ്. ലോക്ക് ഡൗൺ കാലം വെറുതെ ഇരുന്ന് സമയം കളയാതെ കാര്യക്ഷമമായി വിനിയോഗിക്കുകയാണ് ഇവർ. പാചകം, വീട് സംരക്ഷണം, എന്നിങ്ങനെ ഓരോ ദിവസം പുതിയ പരീക്ഷണങ്ങളിലാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ ലോക്ക് ഡൗൺ ദിനങ്ങൾ അവർ കൃത്യമായി അപ്ഡേറ്റു ചെയ്യാറുണ്ട്. ‌പല താരങ്ങളും ലോക്ക് ഡൗണുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

krishana priya

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി കൃഷ്ണപ്രഭയുടെ ലോക്ക് ഡൗൺ വിനോദമാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഒരു പണി കൂടി പഠിച്ചുവെന്ന് നടി പറയുന്നത്. സഹോദരന് മുടിവെട്ടി കൊടുക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒരു പണി കൂടി പഠിച്ചു ഇങ്ങനെയൊക്കെ അല്ലേ പഠിക്കുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റേ പോസ്റ്റ്. കൃഷ്ണ പ്രഭയുടെ മുടി വെട്ടൽ വീഡിയോ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് . ഡാൻസ് വീഡിയോകളും പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലം ക്രിയാത്മകമാക്കുകയാണ് കൃഷ്ണ പ്രഭ. കഴിഞ്ഞ ദിവസം ഓണ്‍ലൈൻ ഡാൻസ് ഫെസ്റ്റിവലിന് ആശംസകള്‍ നേര്‍ന്നും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിനോടകം തന്നെ നിരവധി ഡാൻസ് വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ. വ്ലോഗർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീപക്ഷകഥാപാത്രങ്ങളിലാണ് കൃഷ്ണപ്രിയ അധികവും പ്രത്യക്ഷപ്പെടാറുളളത്. പലപ്പോഴും താരത്തിന്റെ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വായന, ഗാർഡനിങ്ങും നൃത്തവും പാട്ടുമൊക്കെയായി ലോക്ഡൗൺ കാലം ആഘോഷമാക്കുകയാണ് കൃഷ്ണ പ്രഭ. 2005 ൽ പുറത്തെത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് മലയാള സിനിമയിലെ സ്ഥിര മുഖമാകുകയായിരുന്നു.

കൃഷ്ണ പ്രഭ വീഡിയോ

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X