പണ്ടത്തെ വട്ട് ഇപ്പോൾ ഡിപ്രഷൻ; അറിവില്ലായ്മ തെറ്റല്ല പക്ഷെ പബ്ലിക്കായി മണ്ടത്തരം പറയരുത്; വിമർശനം!

By Desk

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് നടിയും നർത്തകിയുമായ കൃഷ്ണപ്രഭ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ്. ഡിപ്രഷൻ, മൂഡ്സ്വിങ്സ് എന്നിവയെ നിസാരവത്ക്കരിച്ചും അതൊന്നും പെരുപ്പിച്ച് കാണിക്കേണ്ട അസുഖമല്ലെന്ന രീതിയിലുമാണ് നടി അഭിമുഖത്തിൽ സംസാരിച്ചത്. ഇപ്പോഴുള്ള ആളുകൾക്കുള്ള മെയിൻ പ്രശ്നം എന്താണെന്ന് വെച്ചാൽ... ആൾക്കാർ എപ്പോഴും പറയുന്നത് കേൾക്കാം ഭയങ്കര ഓവർ തിങ്കിങ്ങാണെന്നും ഡിപ്രഷൻ വരുന്നുവെന്നും എന്നൊക്കെ പറയാറുണ്ട്.

എന്തൊക്കയോ പുതിയ വേഡ്സൊക്കെ ഉണ്ടല്ലോ. മൂഡ്സ്വിങ്സ് എന്നൊക്കെ പറഞ്ഞിട്ട്... ഞങ്ങൾ ചുമ്മ കളിയാക്കി പറയും പണ്ടത്തെ വട്ട് തന്നെ. പക്ഷെ ഡിപ്രഷനെന്ന് പേരിട്ടുവെന്ന് മാത്രമെന്ന്.

Krishna Prabha
Photo Credit: Krishna Prabha / saniya/ anju

അതൊക്കെ വരാൻ കാരണം എന്താണെന്ന് അറിയാമോ... പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് എന്നാണ് കൃഷ്ണപ്രഭ പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ പ്രതികരിച്ചും നടിയെ തിരുത്തിയും എത്തി. യുവനടി സാനിയ അയ്യപ്പൻ വരെ കൃഷ്ണപ്രഭയെ തിരുത്തി എത്തി. കൃഷ്ണപ്രഭയുടെ വീഡിയോ കണ്ട് എങ്ങനെയാണ് ഡിപ്രഷൻ, മൂഡ്സ്വിങ്സ് തുടങ്ങിയവ അനുഭവിക്കുന്നവരുടെ അവസ്ഥയെ പരസ്യമായി പരിഹസിച്ച് ചിരിക്കാൻ ഒരു നടിയായി കൃഷ്ണപ്രഭയ്ക്ക് കഴിയുന്നത് എന്നായിരുന്നു ഏറെയും കമന്റുകൾ.

സാനിയ അയ്യപ്പൻ പങ്കുവെച്ച വിഡിയോയിൽ കൃഷ്ണപ്രഭയുടെ വാക്കുകളും അതിന് മറുപടി പറയുന്ന സൈക്കോളജിസ്റ്റുമാണ് ഉള്ളത്. ആളുകൾക്ക് പൊതുവെയുള്ള ധാരണയാണ് മടിയുള്ളതുകൊണ്ടും വേറൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടും ആളുകൾക്ക് വരുന്നതാണ് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിങ്സ് അവസ്ഥ എന്നാണ്.

പക്ഷെ ഇതുകൊണ്ട് മാത്രമല്ല മാനസിക രോഗങ്ങൾ വരുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവയെ കുറിച്ചൊന്നും അറിയാൻ പാടില്ലെങ്കിൽ പഠിക്കാൻ ശ്രമിക്കുക. അല്ലാതെ ചിരിച്ച് തള്ളാനുള്ള കാര്യമല്ല. മറ്റുള്ളവർക്ക് വരുമ്പോൾ മാത്രമെ ചിരിച്ച് തള്ളാൻ പറ്റൂ. അതേ പ്രശ്നം നമുക്ക് വന്നാൽ മാത്രമെ കാര്യത്തിന്റെ ​ഗൗരവം മനസിലാകൂ. അതിനാൽ മാനസീക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കും മുമ്പ് അവയെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കുക.

അല്ലാതെ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടരുത് എന്നാണ് സാനിയ പങ്കുവെച്ച വീഡിയോയിലെ സൈക്കോളജിസ്റ്റ് പറഞ്ഞത്. അറിവില്ലായ്മ തെറ്റല്ല പക്ഷെ പബ്ലിക്കായി മണ്ടത്തരം പറയരുത്, ഒരു പൊതുവേദിയിൽ വന്നിരുന്ന് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു?.

Krishna Prabha
Photo Credit: Krishna Prabha / facebook

പബ്ലിക്കായി വന്നിരുന്ന് ഇങ്ങനെയാക്കെ മണ്ടത്തരം വിളിച്ച് പറയാൻ എങ്ങനെ ധൈര്യം കിട്ടുന്നു. ഡ‍ിപ്രഷനെ കുറിച്ച് പറയുമ്പോൾ ഉള്ള കൃഷ്ണപ്രഭയുടെ ചിരിയാണ് ഏറ്റവും ക്രൂരമായത്. എത്ര സ്വബോധ കുറവ് ഉണ്ടായിട്ടാണ് ചില ആളുകൾ അവർക്ക് തീരെ അറിവില്ലാത്ത വിഷയങ്ങളെ പറ്റി വിവരക്കേടുകൾ വിളിച്ച് പറയുന്നത് എന്നതിനുള്ള ഏറ്റവും ക‍ൃത്യമായ ഉദാ​ഹരണമാണ് കൃഷ്ണപ്രഭ, ഡിപ്രഷനൊക്കെ വന്നാൽ അറിയാം എത്ര വിഷമം പിടിച്ച അവസ്ഥയാണ് അതെന്ന്.

ആ ഒരു അവസ്ഥയിൽ ഇരിക്കുന്നവരെ വീണ്ടും കുറ്റം പറയുന്ന രീതിയിൽ തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയത് ആണ് എന്നൊക്കെ ഉള്ള വർത്താനം പറയും ഇത്തരം ആൾക്കാർ, ഇന്റർവ്യു ചെയ്യുന്നവർക്ക് എങ്കിലും കുറച്ച് ബോധം വേണം.

ക്ലിനിക്കലി ഇതൊക്കെ എന്താണെന്ന് ചിരിക്കുന്നവർക്ക് തിരിച്ച് പറഞ്ഞ് കൊടുക്കാൻ സാധിക്കണം എന്നിങ്ങനെ നീളുന്നു കമന്റുകൾ. സാനിയ അയ്യപ്പൻ മാത്രമല്ല ​ഗായിക അഞ്ജു ജോസഫ് അടക്കമുള്ളവരും കൃഷ്ണപ്രഭയുടെ വാക്കുകളെ തിരുത്തി എത്തിയിട്ടുണ്ട്. ഡിപ്രഷൻ ഒരു രോഗമാണ്. ദയവായി വട്ടു പോലുള്ള വാക്കുകൾ അത് പറയാൻ ഉപയോഗിക്കരുത്.

എനിക്ക് നിങ്ങളോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. പക്ഷെ ക്ലിനിക്കൽ ഡിപ്രഷനും ആങ്സൈറ്റിയും അനുഭവിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ എനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ യഥാർത്ഥമാണെന്ന് പറയാൻ കഴിയും എന്നാണ് അ‍ഞ്ജു ജോസഫ് പ്രതികരിച്ച് കുറിച്ചത്.

More from Filmibeat

Read more about: krishna prabha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X