Don't Miss!
- News
അനിലിന് പകരക്കാരൻ; പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനറായി ഡോ പി സരിൻ, വിടി ബൽറാം ചെയർമാൻ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
കടലും കായലിനും മധ്യേ....പറഞ്ഞുകേട്ട അത്ഭുതങ്ങളിലേക്കുള്ള കൃഷ്ണ പ്രഭയുടെ യാത്ര, വീഡിയോ
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണ പ്രഭ. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. നടി, നർത്തകി എന്നതിൽ ഉപരി വ്ലോഗർ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ ചെറിയ വിശേഷങ്ങളും കഴിഞ്ഞ യാത്രകളെ കുറിച്ചും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതും താരത്തിന്റെ ഒരു യാത്രയാണ്. പറഞ്ഞു കേട്ട അത്ഭുതങ്ങളിലേക്കായിരുന്നു താരത്തിന്റെ യാത്ര.
പെന്മനയെ പുണ്യമാക്കി തീർത്ത ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്കായിരുന്നു കൃഷ്ണ പ്രഭയുടെ യാത്ര. കായലിന്റേയും കടലിന്റേയും മധ്യഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വള്ളം,ജങ്കാർ ഇവയിൽ കയറി വേണം ക്ഷേത്രത്തിൽ എത്തിച്ചേരാൻ. കാട്ടിൽ മേക്കത്തിൽ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാനുഭവമാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്.

ക്ഷേത്രത്തിൽ പോകുന്നതിനയ സൗജന്യം വള്ളം, ജങ്കർ സർവ്വീസുകളുണ്ട്. താരം അങ്ങോട്ട് പോയത് ജങ്കാറിലാണെങ്കിലു ക്ഷേത്രത്തിൽ നിന്ന് തിരികെ വന്നത് വഞ്ചിയിലാണ്. ആദ്യമായിട്ടാണ് വഞ്ചിയിൽ കയറുന്നതെന്ന് പറഞ്ഞ താരം ചെറിയ ആശങ്കയോടെയാണ് വഞ്ചിയിൽ കയറുന്നത്. എന്നാൽ ചുറ്റുമുള്ള വശ്യമനോഹരമായ കാഴ്ചയിൽ എല്ലാം മറക്കും. കായല്‍ ഭംഗി ആസ്വദിച്ച് യാത്ര അവിസ്മരണീയം എന്നു തന്നെ പറയാം.

ക്ഷേത്രത്തിന്റെ ഒരു പ്രധാന പ്രത്യേകതയെ കുറിച്ചും കൃഷ് പ്രഭ വീഡിയോയിൽ പറയുന്നുണ്ട്. ക്ഷേത്രത്തിന് തെക്കുവശത്തള്ള പേരാലിൽ ഉദ്ദീഷ്ടകാര്യ സാദ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ വലം വെച്ച മണി കെട്ടുന്നു. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധിയോടെ ഇവിടെയെത്തി ആഗ്രഹ പൂർത്തീകരണത്തിനായി ആണ് മണി കെട്ടുന്നത്.

ക്ഷേത്ര പരിസരത്തിലെ മറ്റൊരു മനോഹരമായ കാഴ്ചയാണ് കടൽക്കാറ്റേറ്റുളള വിശ്രമം. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ മനോഹരമായ കാഴ്ച ഒരു പോലെ ആസ്വദിക്കുന്നുണ്ട്. നടി പങ്കുവെച്ച വീഡിയേയിൽ നിരവധി കാഴ്ച ആസ്വദിക്കുന്ന നിരവധി പേരെ കാണാം.കാഴ്ചക്കാർക്കായി നിരവധി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്..കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഗ്രാമപ്രദേശമാണിത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ പ്രഭ. ദിവസങ്ങൾക്ക് മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ വീട്ടിൽ അക്വേറിയം സെറ്റ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. വീടിനെ ഏറെ സ്നേഹിക്കുന്നവർക്കായി വീട്ടകങ്ങൾ സുന്ദരമാക്കാനുള്ള ചിന്ന ചിന്ന ടിപ്സ് പങ്കുവെയ്ക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം വീട്ടിൽ ഒരു സുന്ദരൻ അക്വേറിയം എങ്ങനെ സെറ്റ് ചെയ്യാമെന്ന് കാണിച്ച് നന്നത്. ഈ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മനോഹരമായ കാഴ്ച അനുഭവം പങ്കുവെച്ചുള്ള വീഡിയോയുമായി താരം എത്തിയത്.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി