For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ വിശ്വാസം അന്ധമല്ല, ജീവിതത്തിലെ ആ പോസിറ്റീവ് എനർജിയെ കുറിച്ച് കൃഷ്ണ പ്രഭ

  |

  ചുരങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാ താരമാണ് കൃഷ് പ്രഭ. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ. വ്ലോഗർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീപക്ഷകഥാപാത്രങ്ങളിലാണ് കൃഷ്ണപ്രിയ അധികവും പ്രത്യക്ഷപ്പെടാറുളളത്. പലപ്പോഴും താരത്തിന്റെ നിലപാടുകൾ ഏറെ പ്രേക്ഷകക ശ്രദ്ധ നേടാറുണ്ട്.

  ലോക്ക് ഡൗൺ കാലം ക്രിയാത്മമാക്കുകയാണ് താരം. യനയും ഗാർഡനിങ്ങും നൃത്തവും പാട്ടുമൊക്കെയായി ലോക്ഡൗൺ കാലത്തെ സർഗാത്മകമാക്കുകയാണ് . മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ വിശ്വാസങ്ങളെ കുറിച്ചും കൃഷ്ണ പ്രിയ വ്യക്തമാക്കുകയാണ്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശമനുസരിച്ച് എല്ലവരും വീട്ടിലിരുന്ന് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്നും താര പറയുന്നു.

  അന്ധ വിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും പോസിറ്റീവ് എനർജിയിൽ വിശ്വസിക്കുന്ന ആളാണ് താനെന്ന് കൃഷ്ണ പ്രിയ പറയുന്നു.വാസ്തു പോലെയുള്ള കാര്യങ്ങളിൽ അതിലെ ശാസ്ത്രീയമായ ഘടകങ്ങളിലാണ് ഞാൻ വിശ്വസിക്കുന്നത്. വിളക്ക് തെളിയിക്കുന്നതും അടുക്കളയിൽ അടുപ്പ് കത്തിക്കുന്നതും ഒക്കെ ഇന്ന ദിക്കിലേയ്ക്ക് വേണം. വീടിന്റെ മുൻവാതിൽ അല്ലെങ്കിൽ ജനൽ വേണം എന്നൊക്കെ പറയാറില്ലേ... കാറ്റിന്റെ സഞ്ചാരഗതിയുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രീയരീതിയുടെ ചുവടുപിടിച്ചാണ് അത്തരം വിശ്വാസങ്ങൾ.വീടിന്റെ എല്ലാ ദിക്കിലൂടെയും കാറ്റ് കയറിയിറങ്ങിപ്പോകാനൊക്കെയാണത്.

  ചിലർ അന്ധവിശ്വാസങ്ങളെ കൂട്ട്പിടിച്ച് ആളുകളെ ഭയപ്പെടുത്താറുണ്ട്. ഇത്തരം രീതികളോട് തീരെ യോജിപ്പില്ല. ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നവരോട് എതിർപ്പുമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സ് ആണ്.നമുക്കു പോസിറ്റിവിറ്റി, പോസിറ്റീവ് ഫീലിങ് തരുന്ന ഒരു ശക്തിയുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ പ്രാർഥിക്കുന്നതൊക്കെ. ആ എനർജിയിൽ വിശ്വാസമുണ്ട്.

  ലക്കി നമ്പർ, ലക്കി കളർ തുടങ്ങിയവ ഗൂഗിളിലൊക്കെ സെർച്ച് ചെയ്ത് നോക്കാറുണ്ട്. അതൊന്നും ഉറപ്പില്ലല്ലോ.ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ ലക്കി കളർ ഇട്ട് പോയേക്കാം എന്നൊന്നും വിചാരിക്കാറില്ല. പിന്നെ സോഡിയാക് സൈനിന്റെയൊക്ക കാര്യമെടുത്താൽ ക്യാരക്ടറൊക്ക വച്ചു നോക്കിയാൽ ചില കാര്യങ്ങളൊക്ക് കറക്ടായി തോന്നാറുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

  ഡിപ്രഷനോട് നോ പറയാൻ എന്തൊങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കാം.ഭൂതകാലത്തെ മോശം അനുഭവങ്ങളെക്കുറിച്ചോ നേടാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കാത്ത വിധം മനസ്സിനെ ബിസിയാക്കുക.മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വെറുതെയിരിക്കാൻ ഒരു സമയം കൊടുക്കരുത്. ലോക്ഡൗണിൽ മാത്രമല്ല ഇതു കഴിഞ്ഞാലും ഈ ശീലങ്ങൾ ഭാഗമാക്കാം

  Read more about: krishna prabha
  English summary
  Actress Krishna Prabha Share her Belief
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X