മലയാള സിനിമയിൽ നിന്നുണ്ടായ അനുഭവം, നോക്കേണ്ടത് മാത്രം നോക്കൂയെന്ന് ആ നടി പറഞ്ഞു: കൃപ

സഹനടി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കൃപ. പ്രധാന കഥാപാത്രങ്ങളുടെ സഹോദരി വേഷങ്ങളിലാണ് കൃപയെ സിനിമകളിൽ കണ്ടിട്ടുള്ളത്. സീനിയർ നടി രമയുടെ മകളാണ് കൃപ. ഏറെക്കാലമായി അഭിനയ രം​ഗത്ത് കൃപ സജീവമല്ല. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ബിഹെെന്റ് വുഡ്സ് തമിഴിൽ കൃപ സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ശ്രീ കേരള വർമ കോളേജിൽ റിസേർച്ച് ആന്റ് പിജി ഡിപാർ‌ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായായി വർക്ക് ചെയ്യുന്നു. പിഎച്ച്‍ഡി കഴിഞ്ഞ ശേഷം ഡാൻസിം​ഗ് കരിയർ റീ സ്റ്റാർട്ട് ചെയ്യണമെന്നുണ്ട്. തമിഴ് ഇൻഡസ്ട്രിയെക്കുറിച്ച് ഞാൻ കേട്ടത് ഇവിടെ ആരും പരസ്പരം അടുപ്പമില്ല, പ്രൊഫഷണലാണ്, ഹെെറാർക്കി ഉണ്ടെന്നാണ്. എന്നാൽ എനിക്ക് വളരെ വ്യത്യസ്ത അനുഭവമായിരുന്നു തമിഴിൽ. ഊഷ്മളമായ സ്വീകാര്യത ലഭിച്ചു. തമിഴ് സംസാരിക്കാൻ അധികം അറിയില്ലായിരുന്നു. നാസർ സാറും ശരണ്യ മാമും എന്നെ സഹായിച്ചു. എം മ​ഗൻ എന്ന സിനിമയിൽ തനിക്ക് നല്ല അനുഭവമായിരുന്നെന്നും കൃപ പറയുന്നു. ‌

Actress Krupa

അമ്മ നേരിട്ട പ്രശ്നങ്ങൾ ഞാനും നേരിടരുതെന്ന് അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മറ്റേതെങ്കിലും കരിയർ തെരഞ്ഞെടുക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചത്. തമിഴിൽ നിന്നും ​ഗ്ലാമറസായി അഭിനയിക്കാൻ എനിക്ക് ഓഫറുകൾ വന്നിരുന്നു. എന്നാൽ അത് വേണ്ടെന്ന് വെച്ചു. സിനിമ കരിയറാക്കണമെന്ന ആ​ഗ്രഹം ഞങ്ങൾക്കില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കിൽ ചെയ്തേനെ. ആക്ടിം​ഗ് എന്റെ പാഷനായിരുന്നു. ജീവിതത്തിന്റെ സങ്കീർണതകളൊന്നും എനിക്കറിയില്ലായിരുന്നു.

പക്ഷെ എന്റെ മാതാപിതാക്കൾക്ക് ഈ മേഖലയുടെ മോശം വശവും അറിയാം. ചെറിയ പ്രായമായതിനാൽ ട്രെെ ചെയ്ത് നോക്കിയേനെ. അമ്മയുമായി ഇതിന് വഴക്കിട്ടിട്ടുണ്ട്. അത് നിനക്ക് പറ്റിയതല്ലെന്ന് അവർ പറഞ്ഞു. ഇന്ന് ഞാനത് മനസിലാക്കുന്നു. അമ്മയെന്ന ഉരുക്കു വനിതയോട് എനിക്കതിൽ നന്ദിയുണ്ട്. ഒരുപാട് ഓഫറുകൾക്ക് എന്നെക്കൊണ്ട് നോ പറയിപ്പിച്ചു. അച്ഛനും അമ്മയും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നെന്നും കൃപ പറയുന്നു.

Actress Krupa

ഒരു മലയാള സിനിമയിൽ തനിക്കുണ്ടായ മോശം അനുഭവവും കൃപ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തു. ആ സിനിമ മറ്റൊന്നായി മാറി. ഞാൻ ഒരുപാട് വിവാദങ്ങൾ അഭിമുഖീകരിച്ചു. തമിഴിൽ അങ്ങനെയാെന്നും ഉണ്ടായിട്ടില്ല. തമിഴ് സിനിമാ ലോകം എനിക്ക് ബഹുമാനം തന്നു. ഞാനും അവരെ ബഹുമാനിച്ചു. എല്ലാം പെർഫെക്ട് ആയിരുന്നെന്നും കൃപ വ്യക്തമാക്കി. സിനിമാ രം​ഗത്ത് മോശം സമീപനങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ചില മോശം നോട്ടങ്ങൾ ഉണ്ടാകും. ഞാൻ അവ​ഗണിച്ചു. നോക്കേണ്ടത് മാത്രം നോക്കൂയെന്നാണ് ശരണ്യ മാം എപ്പോഴും പറഞ്ഞിരുന്നതെന്നും കൃപ ഓർത്തു.

ശരണ്യ പൊൻവണ്ണനുമായി തനിക്ക് ഇന്നും സൗഹൃദമുണ്ടെന്നും കൃപ പറയുന്നുണ്ട്. നല്ല മനുഷ്യനായിരിക്കാനാണ് മക്കളെ പഠിപ്പിക്കാറ്. ആളുകളെ അവരായി കാണണം. ജ‍ഡ്ജ് ചെയ്യരുത്. കേരളത്തിൽ ജീവിക്കുന്ന എനിക്ക് ഇവിടെ ജ‍ഡ‍്ജ്മെന്റലായി തോന്നിയിട്ടുണ്ട്. അതുകാെണ്ടാണ് തമിഴ് ജനങ്ങളെ എനിക്കിഷ്ടം. എന്റെ സുഹൃത്തുക്കളോ‌ട് ഞാൻ പറയാറുണ്ട്.

തമിഴിൽ ആർട്ടിസ്റ്റിന് കിട്ടുന്ന സ്വീകാര്യതയും പ്രോത്സാഹനവും വളരെ വലുതാണ്. ചെറിയ കാര്യം ചെയ്താൽ അവർ പ്രോത്സാഹിപ്പിക്കും. കേരളത്തിൽ പോര എന്ന മനോഭാവമാണ് ജനങ്ങൾക്കെന്നും കൃപ തുറന്ന് പറഞ്ഞു. ഇന്ന് തമിഴ് സിനിമാ രം​ഗം ഒരുപാട് മാറി. വ്യത്യസ്തമായ സിനിമകൾ വരുന്നു. ടൂറിസ്റ്റ് ഫാമിലി തിയറ്ററിൽ പോയി കണ്ടു. വളരെ നല്ല സിനിമയാണെന്നും കൃപ പറഞ്ഞു. പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുമെന്നും കൃപ പറയുന്നുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X