'ഒരേ സമയം 6 നടിമാരെ പ്രണയിച്ചു, കമൽ എങ്ങനെ മാനേജ് ചെയ്തുവെന്ന് അറിയില്ല, ശ്രീവിദ്യ വിശ്വസിച്ചില്ല'; പത്മിനി!
സിനിമയുടെ എല്ലാ മേഖലയിലും കമൽഹാസൻ ശോഭിച്ച് നിൽക്കുന്ന ഒരാളാണ്. സിനിമയ്ക്ക് വേണ്ടിയും കലയ്ക്ക് വേണ്ടിയും പിറവികൊണ്ടൊരാളാണ് കമൽഹാസനെന്നാണ് സിനിമയെ സ്നേഹിക്കുന്നവരും സിനിമയ്ക്കുള്ളിൽ പ്രവർത്തിക്കുന്നവരുമെല്ലാം പറയാറുള്ളത്. തന്റെ സിനിമയ്ക്കും കഥാപാത്രത്തിന് വേണ്ടിയും ഏത് അറ്റം വരേയും എഴുപതാം വയസിനോട് അടുക്കുമ്പോഴും കമൽഹാസൻ തയ്യാറാണ്.
അദ്ദേഹത്തിനെപ്പോലെ എല്ലാക്കാലവും സിനിമയിൽ സജീവമായി നിൽക്കണമെന്നത് തന്നെയാണ് സിനിമയിലേക്ക് വരുന്ന ഓരോരുത്തരുടേയും ആഗ്രഹം. അഭിനയത്തിൽ പലരും അനുകരിക്കുന്നതും കമൽഹാസന്റെ സിനിമാ ജീവിതമാണ്.
പാൻ ഇന്ത്യൻ സിനിമയെന്ന തരത്തിൽ പ്രചാരം വരുന്നതിന് മുമ്പ് തന്നെ കമൽഹാസൻ സിനിമകൾ സൗത്ത് ഇന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രചാരം നേടിയിരുന്നു. എല്ലാവർക്കും എല്ലാം ഒരുമിച്ച് കിട്ടില്ലെന്നതിന് കമൽഹാസന്റെ ജീവിതം വലിയൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ കരിയർ സക്സസ്ഫുള്ളാണെങ്കിലും കുടുംബജീവിതം വിജയമല്ല.

താരം രണ്ട് തവണ വിവാഹിതനാവുകയും നിരവധി നടിമാരുമായി ബന്ധം പുലർത്തുകയും ചെയ്തിട്ടുള്ള ഒരാളാണ്. ഇപ്പോഴിത നടി കുട്ടി പത്മിനി കമൽഹാസനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു കാലത്ത് സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടി ശ്രീവിദ്യ കമലിനെ മരണം വരെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ നടൻ കമൽ ഒരേ സമയം ആറ് നടിമാരുമായി പ്രണയത്തിലായിരുന്നെന്നുമാണ് നടി കുട്ടി പത്മിനി വെളിപ്പെടുത്തിയത്.
നടി കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനൽ വഴി നിരവധി മുൻനിര താരങ്ങളെ കുറിച്ചും സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് നടി ശ്രീവിദ്യയുടേയും കമലിന്റേയും പ്രണയം എത്തരത്തിലുള്ളതായിരുന്നുവെന്ന് കുട്ടി പത്മിനി വെളിപ്പെടുത്തിയത്.
പുതിയതായി പങ്കുവെച്ച വീഡിയോയിൽ ശ്രീവിദ്യയെപ്പോലെ സുന്ദരിയായ ഒരു നടിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് കുട്ടി പത്മിനി വെളിപ്പെടുത്തി. ശ്രീവിദ്യയെപ്പോലെ സുന്ദരിയായ ഒരു നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവളുടെ കണ്ണ് അത്രയും സുന്ദരമാണ്. അവൾ കമൽഹാസനോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്താണ് ശ്രീവിദ്യ കമൽഹാസനിൽ ആകൃഷ്ടയായത്.
കമലിനെ ഇഷ്ടപ്പെടാത്ത നടിമാരില്ലെന്ന് തന്നെ പറയാം. പല നടിമാരും കമലിന്റെ ആരാധികമാരായിരുന്നു. അതുപോലെ തന്നെ ശ്രീവിദ്യയും കമലിന്റെ പ്രകടനം കണ്ട് ഭ്രാന്തമായി അദ്ദേഹത്തെ പ്രണയിച്ചു. വർഷങ്ങൾക്ക് മുമ്പ് കമലിനൊപ്പം ഒരു തെലുങ്ക് സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ കമൽ വാണി ഗണപതിയുമായി പ്രണയത്തിലായിരുന്നു.

വാണിക്ക് എയർപോർട്ടിൽ വെച്ച് കമൽ സമ്മാനം വാങ്ങിയിരുന്നു. അതേസമയം ഹിന്ദി നടി രേഖയുടെ പേരിനൊപ്പവും കമൽഹാസന്റെ പേര് പ്രചരിച്ചിരുന്നു. അതുകൊണ്ട് കമലിനോടുള്ള പ്രണയം വേണ്ടെന്ന് വെക്കാൻ ഞാൻ ശ്രീവിദ്യയോട് പറഞ്ഞിരുന്നു. പക്ഷേ ശ്രീവിദ്യ ഞാൻ പറഞ്ഞത് കേട്ടില്ല. ആ കാലയളവിൽ കമൽ ഒരേ സമയം ആറ് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു.
ശ്രീവിദ്യ, ബോളിവുഡ് നടി രേഖ, ജയ സുധ, വാണി ഗണപതി എന്നിവരും മറ്റ് രണ്ട് നടിമാരും കമലിന്റെ പ്രണയിനികളുടെ ലിസ്റ്റിന്റെ ഭാഗമാണ്. എല്ലാ നടിമാരേയും അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് എനിക്കറിയില്ല. അതുകൊണ്ടായിരിക്കാം സകലകലാവല്ലഭൻ എന്ന പേര് കിട്ടിയതെന്നും കുട്ടി പത്മിനി തമാശയായി പറഞ്ഞു.
കമൽ വാണി ഗണപതിയെ വിവാഹം കഴിച്ചതിന് ശേഷം ശ്രീവിദ്യ കടുത്ത വിഷമത്തിലായിരുന്നു. വർഷങ്ങളോളം ശ്രീവിദ്യ ആ വിഷമത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാതെ ജീവിച്ചു. ഈ സമയത്താണ് ശ്രീവിദ്യ ജോർജിനെ വിവാഹം ചെയ്തത്. പിന്നീട് ജോർജുമായി അഭിപ്രായവ്യത്യാസമുണ്ടാകുകയും ശ്രീവിദ്യ അയാളിൽ നിന്ന് വേർപിരിയുകയും ചെയ്തു.
അവസാന നാളുകളിൽ ആരെയും കാണാൻ കൂട്ടാക്കാതിരുന്ന ശ്രീവിദ്യയ്ക്ക് കമൽഹാസനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. അതനുസരിച്ച് കമലും ശ്രീവിദ്യയെ കാണാൻ എത്തിയിരുന്നു. ക്യാൻസറുമായി മല്ലിടുകയായിരുന്ന ശ്രീവിദ്യ 2006ലാണ് മരിച്ചതെന്നും കുട്ടി പത്മിനി വീഡിയോയിൽ വിതുമ്പലോടെ പറഞ്ഞു.


Click it and Unblock the Notifications