നീ പോകൂ, സീരിയസാകാൻ ശ്രമിക്കുകയാണെന്ന് സൂര്യ പറഞ്ഞു; അന്ന് ഷൂട്ടിം​ഗ് പോലും വൈകി: ലെെല

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് ലൈല. ​ഗോവക്കാരിയായ ലൈലയ്ക്ക് തമിഴ്, തെലുങ്ക് സിനിമകളിലാണ് സ്വീകാര്യത ലഭിച്ചത്. തെലുങ്ക് സിനിമകളിൽ സാന്നിധ്യമറിയിച്ച ശേഷമാണ് ലൈല തമിഴകത്തേക്ക് ക‌ടക്കുന്നത്. ധീന, ധിൽ, നന്ദസ ഉന്നെെ നിനെെത്, മൗനം പേസിയത്, പിതാമകൻ തുടങ്ങിയവയാണ് ലൈലയുടെ ശ്രദ്ധേയ സിനിമകൾ. ഇപ്പോഴിതാ കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് ലൈല. മദൻ ​ഗൗരിയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

എന്റെ മൂല്യങ്ങൾ കരിയറിലും ഞാൻ കാണിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഞാൻ അതീവ ​ഗ്ലാമറസായ വസ്ത്രങ്ങൾ ധരിക്കില്ല. അത് എന്റെ ചോയിസാണ്. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യിക്കാൻ സംവിധായകർ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് തവണ അങ്ങനെയുണ്ടായി. തമിഴിൽ അല്ല. ഞാൻ തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. പ്ലീസ് ഇത് ധരിക്കൂ എന്ന് പറയും. ഇതെന്താണ്, എനിക്ക് ധരിക്കാൻ പറ്റില്ലെന്ന് ഞാൻ പറയും. ഷൂട്ട് വൈകിയിട്ടുമുണ്ട്. പക്ഷെ അതെന്റെ പ്രശ്നമല്ല. ഞാൻ ധരിക്കില്ലെന്ന് അവർക്കറിയാമായിരുന്നെന്നും ലൈല പറയുന്നു.

Actress Laila

ഒമ്പത് വർഷമായി എനിക്ക് ഭർത്താവിനെ അറിയാമായിരുന്നു. വിവാഹം കഴിഞ്ഞ് പെട്ടെന്ന് കുഞ്ഞ് ജനിച്ചു. കുഞ്ഞിനെ നോക്കാൻ ഞാൻ ഒരു ജോലിക്കാരിയെ വെച്ചു. ഒരാഴ്ച കൊണ്ട് മകനെ തെറ്റായ കാര്യങ്ങൾ അവർ പഠിപ്പിക്കുന്നത് ഞാൻ കണ്ടു. അതെന്റെ കുഞ്ഞാണ്. എനിക്ക് പഠിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ പഠിപ്പിച്ചില്ലെങ്കിൽ പിന്നെ ഞാൻ നല്ലൊരു അമ്മയല്ല. കുട്ടികൾക്ക് വേണ്ടിയാണ് താൻ കരിയറിൽ നിന്ന് മാറി നിന്നതെന്നും ലൈല വ്യക്തമാക്കി.

സഹപ്രവർത്തകരെയെല്ലാം എപ്പോഴും പ്രാങ്ക് ചെയ്യുന്ന ആളായിരുന്നു താനെന്നും ലൈല പറയുന്നു. ഒപ്പം അഭിനയിച്ചവരിൽ സൂര്യ, അജിത്ത്, വിജയകാന്ത്, പ്രശാന്ത് എന്നിവരെയെല്ലാം ഇഷ്ടമാണ്. പ്രശാന്ത് രസികനാണ്. ഞങ്ങൾ ഒരുമിച്ച് പ്രാങ്ക് ചെയ്യും. സൂര്യ എന്റെയടുത്ത് ​ഗൗരവക്കാരനായി നടിക്കും. എന്നാൽ ഞാൻ പ്രാങ്ക് ചെയ്യും. നീ പോകൂ, ഞാൻ ​സീരിയസാകാൻ ശ്രമിക്കുകയാണെന്ന് പറയും.

Actress Laila

എനിക്ക് മാത്രമേ സൂര്യയെ ട്രബിൾ ചെയ്യാനും ബുള്ളി ചെയ്യാനും പറ്റൂയെന്നും ലൈല ചിരിയോടെ പറഞ്ഞു. സൂര്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്നു ലൈല. നാല് സിനിമകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചു. വിവാഹ ശേഷം ,സിനിമാ ലോകത്ത് നിന്നും മാറി നിന്ന ലൈല പിന്നീട് ഏറെക്കാലത്തിന് ശേഷം ഷോകളിലും മറ്റും സാന്നിധ്യം അറിയിച്ചു.

2022 ൽ പുറത്തിറങ്ങിയ സർദാർ എന്ന സിനിമയിലും നടി അഭിനയിച്ചു. ഇറാനിയൻ ബിസിനസുകാരനായ മെഹ്ദിയെയാണ് ലൈല വിവാഹം ചെയ്തത്. 2006 ലായിരുന്നു വിവാഹം. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന് നാല് വർഷം മുമ്പ് ഇവരുടെ എൻ​ഗേജ്മെന്റും കഴിഞ്ഞതാണ്. രണ്ട് ആൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്.

More from Filmibeat

Read more about: laila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X