ആരോടും പറയാതെ കല്യാണം കഴിച്ചോന്ന് മോഹന്‍ലാല്‍ ചോദിച്ചു! പേഴ്‌സണല്‍ കാര്യമെന്ന് പറഞ്ഞതായി നടി ലൈല
മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് ലൈല. ഗോവയില്‍ ജനിച്ചു വളര്‍ന്ന ലൈല 1996-ല്‍ ദുഷ്മാന്‍ ദുനിയ കാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം മലയാളത്തില്‍ 'ഇതാ ഒരു സ്‌നേഹഗാഥ' എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ഭാഷയില്‍ സജീവമായി. 1999 മുതല്‍ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു.
തന്റെ പ്രകടനം കൊണ്ട് ഓരോ ഭാഷയിലും മുന്‍നിര നടിയായി വളരാന്‍ ലൈലയ്ക്ക് സാധിച്ചിരുന്നു. സാധാരണ നടിമാരെ പോലെ വിവാഹം കഴിച്ചതോടെയാണ് ലൈലയും അഭിനയം ഉപേക്ഷിക്കുന്നത്. അങ്ങനെ 2006 ല്‍ മലയാളത്തിലാണ് നടി അവസാനമായി അഭിനയിക്കുന്നത്. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുന്നതിന്റെ വിശേഷം പറഞ്ഞ് എത്തിയിരിക്കുകയാണ് ലൈല.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച മഹാസമുദ്രം എന്ന സിനിമയ്ക്ക് ശേഷമാണ് ലൈല സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. മഹാസമുദ്രത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു തന്റെ വിവാഹമെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് ലൈല. സിനിമയുടെ ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷം ഒരു ബ്രേക്ക് വന്നപ്പോഴാണ് വിവാഹിതയായത്.
ആ സമയത്ത് പോയി കല്യാണം കഴിച്ചു. എന്നിട്ട് സെറ്റിലേക്ക് തിരിച്ചെത്തി. വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞപ്പോള്‍, 'എന്താണ് ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ. അതെന്താ പറയാതിരുന്നത് എന്ന് മോഹന്‍ലാല്‍ സാര്‍ ചോദിച്ചിരുന്നു. 'അതെന്റെ പേഴ്സണല്‍ അല്ലേ' എന്നായിരുന്നു താന്‍ മറുപടിയായി പറഞ്ഞതെന്നും ലൈല പറയുന്നു.
തന്റെ പ്രണയം മറച്ചു വെക്കാന്‍ വളരെ എളുപ്പമായിരുന്നെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. കാരണം അദ്ദേഹം ബോംബെയില്‍ ആയിരുന്നു. ഒരു കോമണ്‍ സുഹൃത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് എട്ട് വര്‍ഷത്തോളം പ്രണയിച്ചു. അദ്ദേഹം ബോംബെയില്‍ ആയതുകൊണ്ട് ഇവിടെ ആരും ഒന്നും അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഞാന്‍ അങ്ങോട്ട് പോകുമായിരുന്നു. അവിടെ വച്ചാണ് ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ നടക്കാറുള്ളത്.

ഇത്രയും വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ രഹസ്യം ഞങ്ങള്‍ എന്തും തുറന്ന് സംസാരിക്കുമെന്നതാണ്. എന്റെ സിനിമകളെ കുറിച്ചുള്ള കാര്യങ്ങളാണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സംബന്ധിച്ച കാര്യങ്ങളാണെങ്കിലും ഞങ്ങള്‍ പരസ്പരം പങ്കുവെക്കും, അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങള്‍ ചോദിക്കും. മ്യൂച്ച്വല്‍ റസ്പെക്ട് ആണ്. ഇതൊക്കെയാവാം മുന്നോട്ട് പോകാന്‍ കാരണമെന്നാണ് ലൈലയുടെ മറുപടി.
ഇടയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം തനിക്ക് ലഭിച്ചതിനെ കുറിച്ച് പറയുകയാണ് ലൈല. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. അടുത്തിടെ ഷൂട്ടിങ്ങിന് തിരുനെല്‍വേലിയില്‍ പോയപ്പോള്‍ തന്നെ ചിലര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിച്ചിരുന്നത്. അതെന്നെ വളരെയധികം സന്തോഷിപ്പിച്ചു. നമ്മുടെ കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് ആരാധകരുമായി ഇടപഴകാന്‍ അധികം അവസരം ലഭിച്ചിരുന്നില്ല. ഈ സിനിമ തീര്‍ച്ചയായും തന്റെ ആരാധകരെ ആകര്‍ഷിക്കുമെന്നും നിരവധി അഭിനേതാക്കളോടൊപ്പം ഇനിയും അഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടാവട്ടേ എന്നും ലൈല പറയുന്നു.


Click it and Unblock the Notifications











