രണ്ടാമത്തെ ഷെഡ്യൂളിനെത്തിയത് വിവാഹം കഴിഞ്ഞ്, ലാൽ സാറുടെ പ്രതികരണം; എന്റെ സ്വകാര്യതയാണത്: ലൈല

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തൊണ്ണൂറുകളുടെ അവസാനം തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് ലൈല. ​തെലുങ്ക് സിനിമകളിൽ സാന്നിധ്യമറിയിച്ച ശേഷമാണ് ലൈല തമിഴകത്തേക്ക് ക‌ടന്ന് വരുന്നത്. ഹിറ്റുകളുടെ ഒരു നിര തന്നെ തമിഴകത്ത് തുട‌രെ ലഭിച്ചു. ധീന, ധിൽ, ഉന്നെെ നിനെെത്, മൗനം പേസിയത്, പിതാമകൻ തുടങ്ങിയ സിനിമകളിൽ ലൈല ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. വിവാഹശേഷമാണ് ലൈല അഭിനയ ര​ഗം വി‌ട്ടത്. ബിസിനസുകാരനായ മെഹ്ദിയെയാണ് ലൈല വിവാഹം ചെയ്തത്. 2006 ലായിരുന്നു വിവാഹം. ഇരുവരും 9 വർഷത്തോളം പ്രണയത്തിലായിരുന്നു. രണ്ട് ആൺമക്കളാണ് ദമ്പതികൾക്കുള്ളത്.

സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് ലൈലയും ഭർത്താവും. ഭർത്താവിനെ ലൈം ലൈറ്റിൽ കാണാറേയില്ല. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ലൈല. മോഹൻലാലിനൊപ്പം മഹാസമുദ്രം എന്ന മലയാള സിനിമ ചെയ്യുന്നതിനിടെയാണ് താൻ വിവാഹിതയാകുന്നതെന്ന് ലൈല പറയുന്നു. ലാൽ സാറിനൊപ്പം സിനിമ ചെയ്യുകയായിരുന്നു ഞാൻ.

Actress Laila

ആദ്യ ഷെഡ്യൂളിന് ശേഷം കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ഷെഡ്യൂളിനെത്തി. വിവാഹം കഴിഞ്ഞോയെന്ന് ലാൽ സർ ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. ഞങ്ങളെ ക്ഷണിച്ചില്ലല്ലോയെന്ന് അദ്ദേഹം. എന്തിനാണത്, നമ്മൾ ഒരുമിച്ച് വർക്ക് ചെയ്യുകയല്ലേ, സിനിമാ രം​ഗത്ത് നിന്ന് ആരെയും വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ഞാൻ പറഞ്ഞു. വിവാഹം തന്റെ സ്വകാര്യതയായിരുന്നെന്നും ലൈല വ്യക്തമാക്കി.

വിവാഹ ചടങ്ങിന് 50 പേർ മാത്രമായിരുന്നു ഉണ്ടായത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം. സിനിമാ രം​ഗത്ത് ഒരുപാട് പേരെ അറിയാം. എത്ര പേരെ ക്ഷണിക്കാൻ പറ്റും. എന്റെ ഭർത്താവിനാണെങ്കിൽ എന്നേക്കാൾ പ്രെെവസി വേണം. ഭർത്താവ് ബേക്കറി ബിസിനസുകാരനാണ്. ഇറാനിയൻകാരനാണ് അദ്ദേഹമെന്നും ലൈല പറയുന്നു.

Actress Laila

ഒരു സുഹൃത്താണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. 9 വർഷം പ്രണയിച്ചു. ഇൻഡസ്ട്രിയിൽ എന്നെക്കുറിച്ച് ​ഗോസിപ്പുകളുണ്ടാകാതിരിക്കാൻ കാരണമതാണ്. കാരണം എന്റെ ലൗ ലൈഫ് ബോംബെയിലായിരുന്നു. സിനിമാ രം​ഗത്ത് ആർക്കും തന്റെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ലൈല പറയുന്നു. മദൻ ​ഗൗരിയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഇപ്പോഴിതാ കരിയറിനെ കുറിച്ചു നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താൻ തയ്യാറായിരുന്നില്ലെന്ന് ലൈല പറയുന്നു. തെലുങ്ക് സിനിമകളിൽ നിന്നാണ് ഇത്തരം ആവശ്യങ്ങൾ വന്നതെന്നും ലൈല പറഞ്ഞു. ഒരുപാട് തവണ അങ്ങനെയുണ്ടായി. തമിഴിൽ നിന്നല്ല. തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. പ്ലീസ് ഇത് ധരിക്കൂ എന്ന് പറയും.

ഇതെന്താണ്, എനിക്ക് ധരിക്കാൻ പറ്റില്ലെന്ന് ഞാൻ പറയും. ഇതിന്റെ പേരിൽ ഷൂട്ട് വൈകിയിട്ടുമുണ്ട്. പക്ഷെ താൻ തീരുമാനം മാറ്റിയില്ലെന്നും ലൈല വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നെങ്കിലും ലൈലയ്ക്ക് പഴയ സ്ഥാനം സിനിമാ ലോകത്ത് ലഭിച്ചില്ല. 2022 ൽ സർദാർ എന്ന ചിത്രത്തിൽ നടി പ്രധാന വേഷങ്ങളിലൊന്ന് ചെയ്തിരുന്നു.

More from Filmibeat

Read more about: laila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X