വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി! പക്ഷേ? അഭിനയത്തിലെ മാതൃക അദ്ദേഹം!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. മികച്ച അഭിനേത്രി കൂടിയായ താരത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. മലയാളിയല്ലെങ്കിലും കേരളക്കര താരത്തെ ഹൃദയത്തിലേറ്റുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് ഈ താരം. അഭിനയത്തിനൊപ്പം തന്നെ നൃത്തത്തേയും നെഞ്ചിലേറ്റി ജീവിക്കുന്ന താരം അവിവാഹിതയാണ്. വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരത്തെയും ആരാധകര്‍ ചോദിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഈ ചോദ്യം നേരിടേണ്ടി വരാറുമുണ്ട്.
മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും കേരളത്തോടുള്ള ഇഷ്ടത്തക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്. മലയാളത്തിന്റെ ദത്തുപുത്രിയായാണ് പലരും തന്നെ കാണുന്നത്. സിനിമയെപ്പോലെ തന്നെ ക്ലാസിക്കല്‍ ഡാന്‍സും അവര്‍ക്കേറെ പ്രിയപ്പെട്ടതാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

വിവാഹത്തെക്കുറിച്ച്
എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാൽ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരാളെ കണ്ടെത്തിയാൽ നടക്കും. നമുക്ക് നോക്കാമെന്ന മറുപടിയായിരുന്നു ഇത്തവണ ലക്ഷ്മി ഗോപാലസ്വാമി നല്‍കിയത്. സിനിമയിലെത്തി അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു.
Recommended Video

ലഭിക്കാത്തത് കൊണ്ടാണ്
എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന്. പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചു.സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം. ബിഗ് ബഡ്ജറ്റ് സിനിമയാണ്. ഏറെ പ്രതീക്ഷയുണ്ട്. അരുവി പോലെയുള്ള സിനിമകളാണ് ഞാൻ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശക്തമായ ഉപകരണമാണ് സിനിമ. അതാണ് അരുവി ഉപയോഗപ്പെടുത്തിയത്. സംവിധായകൻ അരുൺ പ്രഭുവിന്റെ ആദ്യ സിനിമയായിരുന്നു. പക്ഷേ, എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു.

സന്തോഷമുണ്ട്
യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന വേഷമായിരുന്നു അരുവിയിലേത്. അതിത്രയും ഹ്യൂമറസായി വരുമെന്ന് വിചാരിച്ചില്ല. ഇപ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. ഒരുപാട് പേർ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും മലയാളികൾ. ലക്ഷ്മിക്ക് ഇത്രയും അഭിനയ ശേഷിയുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നല്ല കഥാപാത്രങ്ങൾ കിട്ടിയാലല്ലേ കഴിവ് പ്രകടിപ്പിക്കാൻ കഴിയൂ . മലയാളികൾ ദത്തെടുത്ത ഒരു പെൺകുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ട്.

ഗുണം ഇതാണ്
എപ്പോഴും ആക്ടീവായിരിക്കാൻ കഴിയുന്നതാണ് മലയാളികളുടെ ഏറ്റവും വലിയ ഗുണം. മടിയുള്ളൊരു മലയാളിയെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് മലയാളികൾ ഇത്രയും ജോലി ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.സാമൂഹിക ഐക്യത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. അടുത്തിടെ ഞാൻ കണ്ണൂരിൽ ഒരു പരിപാടിക്ക് പോയിരുന്നു. മാധ്യമങ്ങൾ എന്തൊക്കെയാണ് ആ നാടിനെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നത്. നേരിട്ട് കണ്ടപ്പോൾ വളരെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചതെന്നും താരം പറയുന്നു.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിച്ചിരുന്നു. അരയന്നങ്ങളുടെ വീട്, പരദേശി, ശിക്കാർ, ഭ്രമരം തുടങ്ങി മനസിൽ തട്ടിയ സിനിമകളുണ്ട്. ഇനിയും അവരുടെ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം. ന്യൂജനറേഷൻ താരങ്ങൾക്കൊപ്പവും അഭിനയിക്കണമെന്നുണ്ട്- ഫഹദ്, ദുൽഖർ, നിവിൻ പോളി. എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്.

ലാലേട്ടനാണ് മാതൃക
അച്ഛനും അമ്മയും സഹോദരനും എന്നും എന്റെ താത്പര്യങ്ങൾക്കൊപ്പമുണ്ടായിരുന്നു. മാത്രമല്ല സുഹൃത്തുക്കളും കസിൻസുമെല്ലാം നല്ല 'സബാഷ്" ആളുകളാണ്. അമ്മയാണ് എന്നും എന്റെ വഴികാട്ടി. കോളേജിലെ ഇംഗ്ളീഷ് പ്രൊഫസർ, ഗുരു കൃഷ്ണമൂർത്തി സർ തുടങ്ങി നിരവധി ഗുരുക്കന്മാർ, അഭിനയത്തിൽ ലാലേട്ടൻ, സംഗീതത്തി ൽ ഹരി ഹരൻ സർ. അങ്ങനെ ഒരുപാട് ആളുകളുണ്ട്. ഭഗവത്ഗീതയും ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.


Click it and Unblock the Notifications











