അമ്മയാവണമെന്ന ഫീലിംഗ്‌സ് ഒന്നും ഉണ്ടായിട്ടില്ല! ഇനിയും വിവാഹം കഴിക്കാത്തതിനെ പറ്റി ലക്ഷ്മി ഗോപാലസ്വാമി
നടി എന്നതിലുപരി നര്‍ത്തകിയായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി തിളങ്ങി നില്‍ക്കുന്നത്. മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. പലപ്പോഴും ലക്ഷ്മി വിവാഹം കഴിക്കാത്ത എന്താണെന്ന് ചോദ്യം നടിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.
ഇടയ്ക്ക് ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയായെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മൈല്‍ സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി.

കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം എല്ലായിപ്പോഴും എനിക്ക് വരാറുണ്ട്. സത്യം പറഞ്ഞാല്‍ ഒരിക്കല്‍ പോലും എനിക്കങ്ങനൊരു ആഗ്രഹം വന്നിട്ടില്ല. ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോള്‍ എന്തോരം സ്‌ട്രെസ് ആണ് അവര്‍ അനുഭവിക്കുന്നതെന്ന് മനസിലാകും. അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ എനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല.
കൂടുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്ക് ജന്മം കൊടുത്ത് അവരുടേതായൊരു ഫാമിലി ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. എനിക്ക് ഒരിക്കല്‍ പോലും അങ്ങനൊരു താല്‍പര്യം ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും സിംഗിളായി ജീവിക്കുന്നവര്‍ തന്നെയാണ്. അതില്‍ വിവാഹം കഴിക്കാത്തവരും കഴിച്ചിട്ട് തിരികെ വന്നവരുമൊക്കെ ഉണ്ട്.
എന്റെ കസിന്‍സിന്റെ കുട്ടികളെയൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികള്‍ക്ക് എന്നെയും ഇഷ്ടമാണ്. പക്ഷേ അത് വേറിട്ടൊരു ഉത്തരവാദിത്തമാണ്. ചിലപ്പോഴൊക്കെ ഒറ്റപ്പെടല്‍ തോന്നിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ എല്ലാ പ്രശ്‌നത്തിനുമുള്ള പരിഹാരം നമ്മള്‍ തന്നെ കണ്ടെത്തുകയാണ് വേണ്ടത്.

ഒരു കംപാനിയന്‍ കൂടെ ഉണ്ടെങ്കില്‍ നമുക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ നല്ല കംപാനിയന്‍ ആയിരിക്കണം. വിവാഹം കഴിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മോശമാണെങ്കില്‍ ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വന്നേക്കാം. പക്ഷേ പെട്ടെന്ന് ഒരു രാത്രി ഷോയ്ക്ക് പോകാനോ, ഡ്രൈവ് പോകാനോ കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതിനും ഇപ്പോള്‍ സെലൂഷനുണ്ട്. കാരണം ഗേള്‍ ഫ്രണ്ട്‌സിനൊപ്പം ഞാനിങ്ങനെ പോകാറുണ്ടെന്നും ലക്ഷ്മി പറയുന്നു.
ഇപ്പോള്‍ ലേഡീസ് ട്രാവല്‍ ഗ്രൂപ്പുകളുണ്ട്. അത് സോഷ്യല്‍ മീഡിയ ഉള്ളതിന്റെ പോസിറ്റീവായിട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളപ്പോള്‍ വിവാഹ ജീവിതം പോലൊരു റിലേഷന്‍ഷിപ്പ് ഇല്ലാതെയും ജീവിക്കാന്‍ സാധിക്കുമെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.
2000 ലാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിലേക്ക് ആദ്യമായി അഭിനയിക്കുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത് അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മലയാള സിനിമയില്‍ ചുവടുറപ്പിച്ച നടി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചു. ഇപ്പോഴും സജീവമായി തുടരുകയാണ് നടി.


Click it and Unblock the Notifications











