ഞാൻ അത്ര സീരിയസായിട്ടുള്ള വ്യക്തിയല്ല; സാരി ഉടുക്കുമ്പോഴാണ് ആത്മവിശ്വാസം തോന്നുന്നതെന്ന് ലക്ഷ്മി ഗോപാലസ്വാമി
സിനിമയിലും നൃത്തത്തിലും സജീവമാണെങ്കിലും ഇപ്പോഴും സിംഗിളായി കഴിയുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇനിയും വിവാഹം കഴിക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ അതിനെ കുറിച്ച് കൂടുതലായി ചിന്തിച്ചിട്ടില്ലെന്നേ ലക്ഷ്മി പറയാറുള്ളു. ഇപ്പോഴും തീരുമാനത്തില്‍ കാര്യമായി മാറ്റമൊന്നും വരുത്താതെ മുന്നോട്ട് പോവുകയാണ് നടി.
ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ വളരെയധികം സന്തോഷവതിയാണെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ഈ ജീവിതം ഒരു ട്രാജഡിയായി പോയോ എന്നൊക്കെ ചിന്തിക്കുന്നവരോട് അങ്ങനൊന്നില്ലെന്ന് നടി ഉറപ്പിച്ച് പറയുന്നു. ഓണ്‍മനോരമയ്ക്ക് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി. വിശദമായി വായിക്കാം..

എന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഞാന്‍ പങ്കുവെക്കുന്നതൊക്കെ നൂറ് ശതമാനം സത്യസന്ധമാണ്. ഇടയ്ക്ക് അഡ്മിന്‍ പേജ് കൈകാര്യം ചെയ്യാറുണ്ട്. പക്ഷേ അവര്‍ക്കും കണ്ടന്റ് കൊടുക്കുന്നത് ഞാനാണ്. എനിക്കത്ര ഫോളോവേഴ്‌സൊന്നുമില്ല. അത് ഞാന്‍ കാര്യമാക്കുന്നതുമില്ല. എല്ലാ ദിവസവും പോസ്റ്റ് ഇട്ടോണ്ടിരിക്കാന്‍ എനിക്ക് സാധിക്കില്ല.
ഫോളോവേഴ്‌സിന്റെ നമ്പര്‍ കുറഞ്ഞെന്ന് കരുതി ടെന്‍ഷനടിക്കുന്ന ആളല്ല ഞാന്‍. ആധികാരികത വേണമെന്ന് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. ഇതെന്റെ ചിന്തകളാണെന്ന് ആളുകള്‍ വിചാരിക്കണം. അത് മാത്രമേ ഞാന്‍ ആലോചിക്കാറുള്ളുവെന്നും ലക്ഷ്മി പറയുന്നു.

വ്യക്തി ജീവിതത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയിങ്ങനെ..
'അവരൊടൊക്കെ എന്താണ് പറയേണ്ടതെന്ന് അറിയില്ല. കാരണം ഞാനെപ്പോഴും ഹാപ്പിയായിട്ടുള്ള പെണ്‍കുട്ടിയാണ്. ഇതൊരു ട്രാജഡിയായി പോയല്ലോ എന്നൊന്നും ചിന്തിക്കാറില്ല. ഞാന്‍ ശരിക്കും അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. എന്റെ മാതാപിതാക്കള്‍ ശരിക്കും ശാന്തരാണ്. അവര്‍ക്ക് ആകാംഷയും സമ്മര്‍ദ്ദവുമൊക്കെ ഉണ്ടാവാം.
പക്ഷേ എനിക്കെന്താണ് വേണ്ടത്. അതവള്‍ ചെയ്യട്ടേ എന്ന മനസാണ്. എന്റെ കസിന്‍സും സുഹൃത്തുക്കളുമൊക്കെ വളരെ കൂളാണ്. സിംഗിളായിട്ടുള്ള കുറേ ഫ്രണ്ട്‌സും എനിക്കുണ്ട്' ലക്ഷ്മി വ്യക്തമാക്കുന്നു.

ഇഷ്ടപ്പെട്ട വസ്ത്രത്തെ കുറിച്ചുള്ള നടിയുടെ അഭിപ്രായമിതാണ്.. 'എനിക്കേറ്റവും ഇഷ്ടമുള്ള വസ്ത്രം സാരിയാണെന്നാണ് ലക്ഷ്മി പറയുന്നത്. ഞാന്‍ സാരിയിലാണ് ഏറ്റവും മികച്ചതെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. അതിലെനിക്ക് ആത്മവിശ്വാസം തോന്നും. എല്ലാത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്' നടി പറയുന്നു.
Recommended Video

ഇതുവരെ ഞാന്‍ ചെയ്ത് വന്ന കഥാപാത്രങ്ങള്‍ തുടര്‍ന്നും ചെയ്യുകയാണ് ചെയ്തത്. അതിനെ ബ്രേക്ക് ചെയ്യാന്‍ ഇനിയും ശ്രമിച്ചിട്ടില്ല. എനിക്കിപ്പോള്‍ കൂടുതല്‍ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. എനിക്ക് കോമഡി കഥാപാത്രങ്ങള്‍ കിട്ടാറില്ല. മലയാളത്തില്‍ വളരെ സീരിയസാണ്. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ ഞാനൊട്ടും സീരിയസായിട്ടുള്ള ആളല്ല. അതുപോലെയുള്ള റോളുകള്‍ എനിക്ക് കിട്ടണമെന്നുണ്ടെന്നും നടി സൂചിപ്പിച്ചു.


Click it and Unblock the Notifications











