9 വർഷത്തെ പ്രണയവും ഒരു വർഷത്തെ ​വിവാഹ ജീവിതവും, പിന്നീട് വന്ന ദുരന്തവും, ലിജിയെ കാണാൻ ലക്ഷ്മി വന്നപ്പോൾ!

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി വളരെ പെട്ടന്ന് ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകൾക്കും ആരാധകർ ഏറെയാണ്. തന്നെ കാണണമെന്ന് ആ​ഗ്രഹം പ്രകടിപ്പിക്കുന്നവരെ സാധിക്കുമെങ്കിൽ നേരിട്ട് പോയി കണ്ട് സർപ്രൈസ് ചെയ്യിപ്പിക്കാനും ലക്ഷ്മി ശ്രമിക്കാറുണ്ട്.

അതുകൊണ്ട് കൂടെയാണ് ലക്ഷ്മിക്ക് സ്റ്റാർ മാജിക്കില താരങ്ങളോടൊപ്പം തന്നെ ജനപ്രീതി ലഭിച്ചത്. അത്തരത്തിൽ ഈ ഓണത്തിന് തനിക്ക് വളരെ സ്പെഷ്യലായ ഒരാളെ കാണാനാണ് ലക്ഷ്മി നക്ഷത്ര പോയത്. നിരവധി വാർത്തകളിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളായ ലിജിയേയും ഭർത്താവ് സുജിത്തിനെയും കാണാനാണ് ലക്ഷ്മി നക്ഷത്രയും സംഘവും കൊല്ലത്ത് മൺറോ തുരുത്തിലുള്ള ദമ്പതികളുടെ വീട്ടിലേക്ക് എത്തിയത്.

Lakshmi Nakshathra

ഒമ്പത് വർഷം പ്രണയിച്ച ശേഷം ഒന്നായവരാണ് ലിജിയും സുജിത്തും. എന്നാൽ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴാണ്‌ ലിജിയെ ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം തളർത്തി കളഞ്ഞത്. ശേഷം നടക്കാനും സംസാരിക്കാനുമെല്ലാം ലിജിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങി.

പിന്നീടങ്ങോട്ട് മരുന്നും ചികിത്സയുമെല്ലാമായി ലിജിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സുജിത്ത്. ഇപ്പോൾ ലിജിക്ക് ചെറിയ രീതിയിൽ സംസാരിക്കാനും വീൽ ചെയറിലിരുന്ന് സ‍ഞ്ചരിക്കാനുമെല്ലാം സാധിക്കും. മരുന്നുകളെല്ലാം നിർത്തി ഇപ്പോൾ‌ ലിജിക്ക് ഫിസിയോ തെറാപ്പി മാത്രമാണ് ഉള്ളത്.

സ്റ്റാർ മാജിക്ക് സ്ഥിരം പ്രേക്ഷകയാണ് ലിജി. അതുപോലെ തന്നെ ലിജിയുടെയും സുജിത്തിന്റെയും യുട്യൂബ് വീഡിയോകളുടെ സ്ഥിരം പ്രേക്ഷകയാണ് ലക്ഷ്മി നക്ഷത്ര. ഇടയ്ക്ക് ലിജിയുടെ വിശേഷങ്ങൾ സുജിത്തിനെ വിളിച്ച് അന്വേഷിക്കാറുമുണ്ട് ലക്ഷ്മി നക്ഷത്ര.

ലക്ഷ്മിയെ കാണണമെന്ന ആ​ഗ്രഹം ലിജിക്കുണ്ടെന്ന് സുജിത്ത് വഴി അറിഞ്ഞാണ് ലിജിക്ക് പ്രിയപ്പെട്ട മിൽക്കി ബാറും മറ്റ് ബേക്കറി പലഹാരങ്ങളുമെല്ലാമായി ലക്ഷ്മി നക്ഷത്ര മൺറോ തുരുത്തിലെ വീട്ടിലെത്തിയത്. അടുത്തിടെയാണ് ലിജിയുടെയും സുജിത്തിന്റെയും യുട്യൂബ് ചാനലിന് സിൽവർ പ്ലെ ബട്ടൺ ലഭിച്ചത്. ലക്ഷ്മി നക്ഷ്ത്ര വന്നശേഷം സർപ്രൈസായി ലിജിക്ക് നൽകാനായി സുജിത്ത് സിൽവർ പ്ലെ ബട്ടൺ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു.

Lakshmi Nakshathra

അത് ലക്ഷ്മി കയ്യിലേക്ക് കൊടുത്തപ്പോഴേക്കും അതിരില്ലാത്ത സന്തോഷമാണ് ലിജിയുടെ മുഖത്ത് വിടർന്നത്. 'ഞാന്‍ അത്രയും ബഹുമാനത്തോടെ നോക്കിക്കാണുന്ന ദമ്പതികളാണ് ലിജിയും സുജിത്തും. സ്റ്റാര്‍ മാജിക്ക് ചേച്ചി എന്നും കാണാറുണ്ട്. എന്നെ വല്യ കാര്യമാണ്. ഒരു പനി വന്ന് പാരലൈസ്ഡായതാണ്. ഒമ്പത് മാസം ആശുപത്രിയിലായിരുന്നു.'

'സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ചേച്ചി', എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. 'യുട്യൂബ് ചാനല്‍ തുടങ്ങിയ ശേഷം ലിജിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കമന്‍സൊക്കെ നോക്കി മറുപടിയൊക്കെ കൊടുക്കാറുണ്ട്. നമുക്കെന്താണ് പ്ലേ ബട്ടണ്‍ വരാത്തതെന്നൊക്കെ ഇടയ്ക്ക് ചോദിക്കാറുണ്ടായിരുന്നുവെന്നാണ്', ഭർത്താവ് സുജിത്ത് പറഞ്ഞത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. താങ്ക് യു ചിന്നൂ... ഒരു സഹോദരിയെപ്പോലെ സ്‌നേഹിച്ചതിന് ജീവിതത്തില്‍ തളരാതെ മുന്നേറാന്‍ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്ത എല്ലാ സഹോദരങ്ങള്‍ക്കും നിറഞ്ഞ നന്ദിയെന്നായിരുന്നു വീഡിയോയയുടെ താഴെ ലിജി കമന്റ് ചെയ്തത്.

ശരിക്കും കണ്ണ് നിറഞ്ഞുപോയ വീഡിയോ, എല്ലാവരേയും സ്‌നേഹിക്കാന്‍ കഴിയുന്ന ചിന്നുവിന്റെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, പ്രണയിച്ച ശേഷം ആവിശ്യം കഴിഞ്ഞിട്ട് ഇട്ടിട്ട് പോകുന്നവരൊക്കെ ലിജിയുടെയും സുജിത്തിന്റെയും ജീവിതം കാണണം എന്നൊക്കെ നിരവധി കമന്റുകളുമുണ്ടായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X