ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

അമ്മ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി സേതുലക്ഷ്മി. സിനിമയ്ക്ക് പുറമേ സീരിയലിലും സജീവ സാന്നിധ്യമാണ്. അതേ സമയം സേതുലക്ഷ്മിയുടെ മകളും നടിയുമായ ലക്ഷ്മിയുടെ പുത്തന്‍ വിശേഷങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അഭിനേത്രി കൂടിയായ ലക്ഷ്മി മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.

നാടകത്തിലൂടെ കരിയര്‍ തുടങ്ങിയ ലക്ഷ്മി ഒത്തിരി സിനിമകളും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ വിവാഹിതയായെങ്കിലും ലക്ഷ്മിയുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. തന്നെക്കാളും പ്രായം കുറവുള്ള ആളാണ് ഭര്‍ത്താവായി വന്നത്. പിന്നീട് ജീവിതത്തില്‍ നടന്നതെന്താണെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ നടി വെളിപ്പെടുത്തി. അമ്മയും നടിയുമായ സേതുലക്ഷ്മിയും മനസ് തുറന്നിരുന്നു.

അദ്ദേഹത്തിനൊരു മലയാളി പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടായി

ലക്ഷ്മി ഒരു യുഎഇ കാരനെ വിവാഹം കഴിച്ചതായിരുന്നോ എന്നാണ് അവതാരകന്‍ നടിയോട് ചോദിക്കുന്നത്. 'പുള്ളി ശരിക്കും സൗദിക്കാരനായിരുന്നു. അവിടെ എന്റൊരു ചേട്ടനുണ്ട്. അദ്ദേഹമാണ് ഇങ്ങനൊരു ആലോചനയുമായി വരുന്നത്. അവിടെ ചേട്ടന്റെ ബോസായി ഒരാളുണ്ടെന്നും അദ്ദേഹത്തിനൊരു മലയാളി പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

ശരിക്കും ഭര്‍ത്താവിന് തന്നേക്കാളും പ്രായം കുറവുണ്ടായിരുന്നു

നമുക്ക് ആലോചിച്ചാലോ എന്ന് എന്നോട് ചോദിച്ചിരുന്നു. അങ്ങനെയാണ് ആ കല്യാണം നടക്കുന്നത്. ശരിക്കും ഭര്‍ത്താവിന് തന്നേക്കാളും പ്രായം കുറവുണ്ടായിരുന്നു. എത്ര വയസ് വ്യത്യാസമുണ്ടെന്ന ചോദ്യത്തിന് ഏഴ് വസസിന്റെ കുറവുണ്ടായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. അന്ന് വീടില്ലാത്തത് കൊണ്ട് വാടകയ്ക്കാണ് താമസിക്കുന്നത്.

എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നാണ്  പറഞ്ഞതെന്ന് സേതുലക്ഷ്മി

അതൊക്കെ നിങ്ങളുടെ ഇഷ്ടം. എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നാണ് മകളോട് താന്‍ പറഞ്ഞതെന്ന് ലക്ഷ്മിയുടെ അമ്മയും നടിയുമായ സേതുലക്ഷ്മിയും വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിലെ പല അനുഭവങ്ങളും തുറന്ന് പറഞ്ഞ ലക്ഷ്മിയും സേതുലക്ഷ്മിയും ഇടയ്ക്ക് വികാരഭരിതരായി സംസാരിക്കുന്നതും പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

 ഇവര്‍ അമ്മയും മകളുമാണെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്

ഇവര്‍ അമ്മയും മകളുമാണെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്. ചിലര്‍ ലക്ഷ്മിയുടെ അമ്മയായിരുന്നോ സേതുലക്ഷ്മിയെന്ന് ചോദിക്കുന്നു. ഇങ്ങനൊരു അമ്മ, മകള്‍ ബന്ധം അറിയില്ലായിരുന്നു. എന്തായാലും രണ്ടാളും ശക്തരായ സ്ത്രീകളാണ്.

മുന്നോട്ട് പോകാന്‍ യാതൊരു തടസ്സവുമില്ലെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. ലക്ഷ്മിയും അഭിനയത്തില്‍ സജീവമാവണമെന്നാണ് എല്ലാവരും അഗ്രഹിക്കുന്നത്. മറ്റ് ചിലര്‍ പരിപാടിയെ വിമര്‍ശിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്.

ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതിനെ പറ്റിയുമൊക്കെ നടി വെളിപ്പെടുത്തുന്നുണ്ട്

ദാമ്പത്യ പ്രശ്‌നങ്ങളും കരച്ചിലും പിഴിച്ചലുമൊക്കെ ആയതിനാല്‍ അതേ സമയം പരിപാടിയുടെ പേര് തന്നെ മാറ്റണമെന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്. കഥയല്ലിത് ജീവിതം എന്നാക്കുന്നതാണ് നല്ലത്. തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

അതേ സമയം പരിപാടിയിലൂടെ അച്ഛന്റെ മരണത്തെ കുറിച്ചും ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതിനെ പറ്റിയുമൊക്കെ നടി വെളിപ്പെടുത്തുന്നുണ്ട്. പ്രതിസന്ധി തോന്നിയ ഘട്ടത്തിലാണ് അങ്ങനൊരു തീരുമാനമെടുത്തതെന്നാണ് നടി പറഞ്ഞത്.

സസിനിമാ ജീവിതത്തെ കുറിച്ചും ലക്ഷ്മിയടക്കമുള്ള മക്കളെ കുറിച്ചും പരിപാടിയിൽ സേതുലക്ഷ്മിയും തുറന്ന് സംസാരിച്ചിരുന്നു. മക്കളെയെല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണെന്നും ഇനി അതിലൊരു അഭിപ്രായം പറയാൻ താനില്ലെന്നും സേതുലക്ഷ്മി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: lakshmi ലക്ഷ്മി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X