സിനിമ കണ്ടതു കൊണ്ട് സ്ത്രീവിരുദ്ധരാകുമോ! മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര്‍ കൃഷിക്കാരായി?

സിനിമ- മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയാണ് നടി ലക്ഷ്മി പ്രിയ. തനിയ്ക്ക് പറയാനുളളത് ആർക്കു മുന്നിലും തുറന്നു പറയാൻ യാതൊരു മടിയും നടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ പല വിവാദങ്ങളിലും താരം അകപ്പെടാറുണ്ട്. സിനിമകളും സീരീയലുകളും സ്ത്രീ വിരുദ്ധമാണ് തോന്നിയിട്ടില്ലെന്ന് ലക്ഷ്മി പ്രിയ. സിനിമ കണ്ടതു കൊണ്ട് സമൂഹം വഴിതെറ്റി പോകുമെന്ന് കരുതുന്നില്ലെന്നും നടി പറഞ്ഞു.മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

 lekshmi priya

സിനിമ കണ്ടതു കൊണ്ടു മാത്രം വഴി തെറ്റുന്ന ഒരു സമൂഹമുണ്ട് എന്നും തോന്നുന്നില്ല. അങ്ങനെയെങ്കില്‍ നല്ല കഥാസാരം ഉള്ള എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്? എന്നിട്ട് ആ സിനിമകള്‍ കണ്ട എത്ര പേര്‍ നന്നായി? വാല്‍സല്യത്തിലെ മമ്മൂട്ടിയെ അനുകരിച്ച് എത്ര പേര്‍ കൃഷിക്കാരായി? അപ്പോള്‍പ്പിന്നെ സിനിമ കണ്ടതു കൊണ്ട് സമൂഹം സ്ത്രീവിരുദ്ധമായി എന്ന് എങ്ങനെ പറയാന്‍ ആകും? നെഗറ്റീവ് മാത്രമല്ലല്ലോ. പോസിറ്റീവും അനുകരിക്കേണ്ടതല്ലേ- ലക്ഷ്മി പ്രിയ പറയുന്നു.

ഇവിടെ മാറേണ്ടത് നിയമവും നീതിയുമാണ്. പെണ്ണിനെ തൊട്ടാല്‍ കൈ തല വെട്ടുന്ന നിയമം വന്നാല്‍ അന്ന് അവസാനിക്കുന്നതേ ഉള്ളൂ ഈ സ്ത്രീവിരുദ്ധത.
പിന്നെ ചില സീരിയലുകളെങ്കിലും പുരുഷവിരുദ്ധമെന്നു തോന്നാറുണ്ട്. പുരുഷന്‍ നോക്കുകുത്തിയാകുന്ന, സ്ത്രീകള്‍ മാത്രം ഭരിക്കുന്ന കുറേ കഥകള്‍. അതൊക്കെ വെറും കഥകള്‍ മാത്രമാണ് ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X