'നീനാ കുറുപ്പേ... നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് ചാവും, വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം'
ഒരാഴ്ച മുമ്പ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026ലെ കുടുംബസംഗമം നടന്നത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി സൂപ്പർ താരങ്ങൾ അടക്കം പങ്കെടുത്ത വലിയ ചടങ്ങായിരുന്നു. പത്മഭൂഷൺ കിട്ടിയ മമ്മൂട്ടിയേയും ദാദാസാഹിബ് ഫാൽക്കെ അവാർഡ് കിട്ടിയ മോഹൻലാലിനേയും ചടങ്ങിൽ വെച്ച് ആദരിച്ചിരുന്നു. നിരവധി കലാപരിപാടികളും സംഘടനയിൽ അംഗമായ താരങ്ങളുടെ പങ്കാളിത്തതോടെ നടന്നു.
പരിപാടിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഒരു വോയിസ് ക്ലിപ്പാണ് ചർച്ചയാകുന്നത്. സംഘടനയുടെ ഭാരവാഹിയായ ലക്ഷ്മിപ്രിയ മറ്റൊരു ഭാരവാഹിയായ നീന കുറപ്പിനെതിരെയുള്ള രോഷം പ്രകടപ്പിക്കുന്നതും ശപിക്കുന്നതും വോയിസ് ക്ലിപ്പിൽ കേൾക്കാം. ഡാൻസ് പ്രോഗ്രാം ഓർഗനൈസ് ചെയ്തത് ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിലും ഫാഷൻ ഷോ നീന കുറുപ്പിന്റെ നേതൃത്വത്തിലുമാണ് കോർഡിനേറ്റ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് അന്നേ ദിവസം തന്നെ ചില വാക്ക് തർക്കങ്ങൾ ഇരുവർക്കും ഇടയിൽ നടന്നിരുന്നു. അതിന്റെ ബാക്കിപത്രമാണ് ലക്ഷ്മിപ്രിയയുടേതായി പ്രചരിക്കുന്ന വോയ്സ് ക്ലിപ്പ്. ഗതികിട്ടാതെ നരകിച്ച് ചാകും എന്നെല്ലാം ലക്ഷ്മിപ്രിയ പറയുന്നുണ്ട്. വോയ്സ് ക്ലിപ്പിൽ ലക്ഷ്മിപ്രിയ പറയുന്നത് ഇങ്ങനെയാണ്... നീനാ കുറുപ്പേ... മാഡം നിങ്ങൾ എത്ര വലിയ സ്ത്രീയാണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും കേട്ടോ. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വെച്ചു തരാം.
നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും നിങ്ങൾ എന്ത് കോപ്പ് ചെയ്തുവെന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. എനിക്കറിയാല്ലോ ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന്.
കോസ്റ്റ്യൂം ഇട്ട് നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു. നിങ്ങൾ എന്തോ പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ.
സ്ത്രീ എന്ന് പറയുമ്പോൾ ഉണ്ടല്ലോ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ. വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ വിഷം നിറഞ്ഞ സ്ത്രീ. പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട് എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. ആ കൊച്ചിന് എന്നെ അത് ഇവരെ അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്ത് നിന്ന് പൊട്ടി വീണതാണോ.

നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ അമ്മ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്. ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്. ഇലക്ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ നടന്ന് ഓടി നടന്ന് വിളിച്ച് പറഞ്ഞു ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്... ലക്ഷ്മിപ്രിയക്ക് വോട്ട് കൊടുക്കരുതെന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കയ്യിലുണ്ട്. എനിക്ക് അത് പുല്ല് ആണ്.
നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ. അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസിലായോ. ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ച് കൂട്ടിയത്. എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെൻറ് എടുക്കണം.
എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താൽപര്യമില്ല. എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ നിങ്ങളെ. ഞാൻ ഇവർക്ക് എന്ത് ചെയ്തത് എന്ന് എനിക്ക് അറിയില്ല. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്. ഞാൻ അങ്ങ് അവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഞാൻ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായിട്ട് ചേരില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും. ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരാണ്? ഇവിടുത്തെ പൊലീസോ അതോ അമ്മയുടെ പ്രസിഡന്റോ? നമ്മളെല്ലാം കഷ്ടപ്പെടുന്നത് അമ്മ എന്ന കുടുംബത്തിന് വേണ്ടിയാണ്. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. നിന്റെ അന്ത്യം ഞങ്ങൾ കാണും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല.
നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെ കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. നിങ്ങൾക്ക് എന്ത് കഴിവുണ്ട്? മറ്റുള്ളവരുടെ മേത്ത് കുതിര കയറാനല്ലാതെ നിനക്ക് എന്ത് അറിയാം? നിങ്ങൾ ആരാണ് ഒരു വലിയ നടിയാണോ? നിങ്ങൾക്ക് എങ്ങനെയാണ് അമ്മയിൽ മെമ്പർഷിപ്പ് കിട്ടിയത് എന്ന് പോലും എനിക്കറിയില്ല.
നിങ്ങൾക്ക് ദൈവാനുഗ്രഹം കൊണ്ട് സിനിമയിൽ വരാൻ പറ്റി എന്നല്ലാതെ ഒരു സ്പെഷാലിറ്റിയും ഇല്ല. നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല. വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം. ഇംഗ്ലീഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും ആർക്കും മനസിലാവില്ല. നിങ്ങളെക്കാൾ സുന്ദരികൾ പുറത്തുണ്ട്. നിങ്ങളുടെ പ്രായത്തെ മാത്രമാണ് ഞാൻ ബഹുമാനിക്കുന്നത്. നിങ്ങളുടെ മനസ്സ് വിഷം നിറഞ്ഞതാണ്. നിങ്ങൾ ഗതിപിടിക്കില്ല.
ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതുമായ ഒരു സാധനമുണ്ട് വിവേകബുദ്ധി. നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ് എന്നായിരുന്നു. വിഷയത്തിൽ ലക്ഷ്മിപ്രിയയ്ക്ക് എതിരെ സംഘടനയിൽ പരാതിപ്പെടാനാണ് നീന കുറിപ്പിന്റെ തീരുമാനം.


Click it and Unblock the Notifications











