'യാന്ത്രികമായ ജീവിതം നയിച്ചിട്ടൊടുവിൽ എന്ത് നേടും?, എല്ലാ സ്ത്രീകളും പുരുഷന്മാരും താരയുടെ പ്രസം​ഗം കേൾക്കണം'

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ലക്ഷ്മിപ്രിയയുടേത്. ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി പങ്കെടുത്തശേഷമാണ് ലക്ഷ്മിയെ മലയാളികൾ അടുത്തറിയുന്നത്. 2005​​ൽ​ ​ന​ര​ൻ​ ​എ​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ത്തി​ലൂ​ടെയാ​ണ് ​ല​ക്ഷ​മി​പ്രി​യ​ ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ഥ​ ​തു​ട​രു​ന്നു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ശ്ര​ദ്ധ​ നേടുന്നത്.​ ​നൂ​റ്റ​മ്പ​തി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ലക്ഷ്മിപ്രിയയെ പോലെ ഭർത്താവ് ജയേഷും മകളുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.

സോഷ്യൽമീഡിയയിൽ സജീവമായ ജയേഷ് സാമൂഹിക വിഷയങ്ങളിൽ അടക്കം സോഷ്യൽമീഡിയ കുറിപ്പുകളിലൂടെ പ്രതികരിക്കാറുണ്ട്. അത്തരത്തിൽ നടി താര കല്യാണിന്റെ ഒരു പ്രസം​ഗത്തെ കുറിച്ച് ജയേഷ് പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ഭർത്താവിൻ്റെ മരണശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്ന് താര പറഞ്ഞത് വൈറലായിരുന്നു.

Lakshmi Priya  Thara Kalyan

എതിർത്തും അനുകൂലിച്ചുമെല്ലാം ആളുകൾ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ താരയുടെ ആ പ്രസം​ഗം എല്ലാ സ്ത്രീകളും പുരുഷന്മാരും ഒരു തവണയെങ്കിലും കേൾക്കേണ്ടതാണെന്നാണ് ജയേഷ് പറയുന്നു. ഈയിടെ പ്രസിദ്ധ നർത്തകി താര കല്യാണിൻ്റെ ഒരു പ്രസംഗം കേട്ടു. പ്രതികരണം തൊഴിലാളി സ്വീകരിച്ചിട്ടില്ലെങ്കിലും എന്റെ ഒരഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു. പറഞ്ഞത് ഇങ്ങനെയാണ്... ഭർത്താവിൻ്റെ മരണശേഷമാണ് ഞാൻ ജീവിതം ആസ്വദിച്ചതെന്ന്... അതിനോട് ചേർത്ത് അവർ പറഞ്ഞ ഒരു വാചകം പ്രത്യേകം ശ്രദ്ധിച്ചു.

ആരും തരാത്തതല്ല സ്വാതന്ത്ര്യം. അങ്ങനെയൊക്കെ ആയിപ്പോയതാണെന്ന്. ഒരോ സ്ത്രീയും രണ്ടും മൂന്നും പ്രാവശ്യം എങ്കിലും കേൾക്കേണ്ട പ്രസംഗമാണ് പുരുഷൻമാരും. എൻ്റെ എത്രയോ സ്ത്രീ സുഹൃത്തുക്കൾ മറ്റെല്ലാവരെയും പോലെ നൂറ് മടങ്ങ് കഴിവുള്ളവരാണ്. അവർക്കിഷ്ടപ്പെട്ടത് പഠിക്കാതെ ഇഷ്ടഭക്ഷണം കഴിക്കാതെ ഇഷ്ട വസ്ത്രം ധരിക്കാതെ യാത്രകൾ പോവാതെ വീട്ടിൽ ഇരിക്കുന്നുണ്ട്.

ജോലിക്ക് പോവുന്നവരിപോലും ഉത്തരവാദിത്വങ്ങളുടെ പേരിൽ യാന്ത്രികമായ ജീവിതം നയിക്കുന്നവരുണ്ട്. ഇത് വായിക്കുന്ന നിങ്ങളിൽ പലരും ഉണ്ടാവും അങ്ങനെ. എൻ്റെ ചോദ്യം ഇതാണ് എന്നിട്ടൊടുവിൽ നിങ്ങളെന്ത് നേടും...?.

ഒരു നല്ല വസ്ത്രം ധരിക്കുമ്പോൾ ഒന്നൊരുങ്ങിയിറങ്ങുമ്പോൾ നാലാൾക്കിടയിൽ നിന്നൊന്നു പൊട്ടിച്ചിരിക്കുമ്പോൾ പുരുഷൻമാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും അടുത്തിടപഴകുമ്പോൾ ഒരു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ഇടം കണ്ണുകൊണ്ട് അടക്കി നിർത്തിയും ഒതുക്കത്തിൽ കുത്ത് വാക്ക് പറഞ്ഞും ആൾക്കാർക്കിടയിലിട്ട് കളിയാക്കിയും ആനന്ദിക്കുന്ന ഭർത്താവുദ്യോഗധാരികളോട് രണ്ട് വാക്ക്.... നിങ്ങളുടെ ധാരണകളൊക്കെ തെറ്റാണ്.

ഉള്ളിൻ്റെ ഉള്ളിൽ തെക്കേ പുറത്ത് ഒരു ചിത ഒരുക്കി വെക്കുന്നുണ്ട് നിങ്ങളുടെ നല്ല പാതി നിങ്ങൾക്ക് വേണ്ടി തന്നെ.

Lakshmi Priya  Thara Kalyan

ഒരോ ദിവസവും അവളുടെ സ്വപ്നങ്ങളെ നിങ്ങൾ ചവിട്ടിമെതിക്കുമ്പോൾ പച്ച ജീവനോടെ നിങ്ങളെ എരിക്കുന്നുണ്ട് അവൾ മനസിൽ. കാരണം ഒന്ന് സ്വാതന്ത്ര്യമായി ശ്വാസം വിടാൻ അവളും ആഗ്രഹിക്കുന്നുണ്ട്. കാലം മാറുന്നുണ്ട് വരും തലമുറക്ക് ഇത് അനുഭവിക്കേണ്ടി വരില്ല. അവരതിന് നിന്ന് കൊടുക്കില്ല. ചുരുക്കം ചില കലിപ്പൻ്റെ കാന്താരികൾ ഒഴികെയുള്ള പുതുപെൺ തലമുറ... സ്വാതന്ത്ര്യൻ്റെ അങ്ങേ അറ്റം തീണ്ടുന്നവരാണ്.

അവരുടെ ഭക്ഷണത്തിലും വസ്ത്രത്തിലും ചിരിക്കും നടപ്പിലും അഭിപ്രായം പറയാൻ പോയാൽ... അയ്നിപ്പോ എന്താന്ന് ഒരൊറ്റ ചോദ്യത്തിൽ അവൾക്ക് അത് അവിടെ നിർത്താൻ അറിയാം. ആണായാലും പെണ്ണായാലും അവനവന് വേണ്ടിയും കൂടി ജീവിക്കാൻ ശ്രമിക്കണം. അവരെ ജീവിക്കാൻ അനുവദിക്കണം.

ആരെങ്കിലും കണ്ടാലോ എന്ന പേടി കാരണം ഈ പോസ്റ്റ്‌ ലൈക്ക് ചെയ്യാനോ പോസ്റ്റിനോട് പൂർണ്ണമായും യോജിക്കുന്നുണ്ടെങ്കിലും കമെന്റ് എഴുതാനോ സാധിക്കാത്ത സ്ത്രീകളും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നത് മറ്റൊരു വസ്തുതയാണെന്ന് പറഞ്ഞാണ് ജയേഷ് കുറിപ്പ് അവസാനിപ്പിച്ചത്. ജയേഷിന്റെ ചിന്തയോട് പൂർണമായും യോജിപ്പിച്ച് പ്രകടപ്പിച്ച് എത്തിയവരാണ് കമന്റിൽ ഏറെയും.

More from Filmibeat

Read more about: lakshmi priya thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X