സമയം രാത്രി 12 മണി! എത്തിയത് ഗൂഗിൾ മാപ്പ് നോക്കി, പ്രേതഭവനത്തിലെ രാത്രിയെ കുറിച്ച് നടി ലക്ഷ്മി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി. നടിയായും വില്ലത്തിയായും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായത്. നടിമാത്രമല്ല വില്ലൻ നെഗറ്റീവ് ഷേയ്ഡുള്ള വേഷങ്ങളും തന്റഫെ കയ്യിൽ ഭഭ്രമാണെന്ന് ലക്ഷ്മി തെളിക്കുകയായിരുന്നു.

അഭിനയം മാത്രമല്ല യാത്രകളും ഒരുപാട് ഇഷ്ടപ്പെട്ടമാണ് ലക്ഷമിയ്ക്ക്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും ഭർത്താവിനും മകൾക്കുമൊപ്പം യാത്രകൾ നടത്താറുണ്ട്. മുൻകുട്ടിയുള്ള യാത്രകൾ നടക്കാറില്ല, പെട്ടെന്നുള്ള ട്രിപ്പുകളാണ് അധികമെന്നും താരം മനോരമ ഓൺലൈനിനോട് പറഞ്ഞയ യാത്രകൾ ഒരുപാട് ഇഷ്ടമുള്ള ലക്ഷ്മി പ്രേതഭവനിലെ യാത്രാനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

കൊടൈക്കാനാലിലെ  ആ  യാത്ര

ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആ കൊടൈക്കാനാൽ യാത്ര. പ്ലാൻ ചെയ്ത യാത്രയായിരുന്നു അത്. താ ൻ മാത്രമായിരുന്നു യാത്രയിലെ ഒരു സ്ത്രീ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തങ്ങൾ കോട്ടേജ് കണ്ടെത്തുകയായിരുന്നു. ഒരു പ്രേതം ഭവനം പോലെയായിരുന്നു അത്. കോട്ടേജ് ഇതു തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ മൂന്ന് തവണ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയിരുന്നു. അപ്പോഴെല്ലാം എത്തിച്ചേർന്നത് ഇതേ സ്ഥലത്ത് തന്നെയായിരുന്നു.‌

  സുഹൃത്തിനെ സമീപിച്ചു

ഭീതി പരത്തുന്ന ഒരു സന്ദർഭമായിരുന്നു അത്. കൂടെയുളളവരിവും ഭയമുണ്ടായി. ഞങ്ങളുടെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ കോട്ടേജ് ബുക്ക് ചെയ്തത്. തങ്ങൾ സ്ഥലത്ത് എത്തിയപ്പോൾ രാത്രി 12 മണിയായിരുന്നു. ആ സമയത്ത് സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല ഉറങ്ങിയത് കൊണ്ടാകണമെന്ന് കരുതി.

 കേട്ടേജിനെ  കുറിച്ച് കേട്ടത്

ആ കോട്ടേജ് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന് തങ്ങൾക്ക തോന്നിയതുകൊണ്ട് രാത്രി വണ്ടിയിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. തെട്ട് അടുത്ത ദിവസം സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജായിരുന്നു അതെന്നാണ് അറിയാൻ സാധിച്ചത. ശരിയ്ക്കും ടെൻഷനടിച്ച യാത്രയായിരുന്നു അത്. ഇപ്പോഴും അന്ന് അനുഭവിച്ച ടെൻഷൻ തനിയ്ക്ക് മറക്കാൻ സാധിച്ചിട്ടില്ലെന്നും താരം പറയുന്നു.

 അസ്സറുമൊത്തുള്ള യാത്ര

യാത്രകൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് അസ്സർ ജീവിതത്തിലേയ്ക്ക് വന്നതിൽ പിന്നെയാണെന്നും ലക്ഷ്മി പറഞ്ഞു. ഒരുപാട് ഇഷ്ടപ്പെട്ട് പ്രണയിച്ച് കഷ്ടപ്പെട്ടുള്ള വിവാഹമായിരുന്നു തങ്ങളുടേത്. എന്റെ ഇഷ്ടക്കാരനോടൊപ്പം യാത്ര പോകാൻ എനിയ്ക്ക് വളരെ ഇഷ്ടമാണ്. വിവാഹ ശേഷമാണ് കൂടുതൽ യാത്രകൾ നടത്തിയിട്ടുള്ളത്. അഡ്വഞ്ചർ ട്രിപ്പിനോട് വലിയ താൽപര്യമില്ല, എന്നാൽ അഡ്വഞ്ചർ ട്രിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു . ഇപ്പോൾ മകളേയും കൂടി പരിഗണിച്ചാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്.

 അസ്സറിനോടൊപ്പമുള്ള   യാത്ര

ഹിമാലയം യാത്രയാണ് എന്റെ ഡ്രീം പ്രോജക്ട്. അസ്സറിനോടൊപ്പമുള്ള യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാകുന്നത് ബൈക്കിൽ ഹിമാലയ വരെ പോയ ആളുകളുടെ അനുഭവകഥയാണ്. ഇതു കൊണ്ടല്ല. എന്നാൽ ഹിമാലയം കയറണം എന്നുള്ളത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു

Read more about: serial നടി actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X