മഞ്ജു മാന്യമായി വസ്ത്രം ധരിക്കുന്നു, ഹണി റോസിന് ജീവിതം എന്താണെന്ന് അറിയില്ല, നല്ല ബുദ്ധി തോന്നിക്കട്ടെ; ലീല

നടിമാരുടെ വസ്ത്രധാരണം കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയാകുന്ന ഒരു വിഷയമാണ്. ഹണി റോസ്-ബോബി ചെമ്മണ്ണൂർ കേസും വിവാദങ്ങളും വന്നതോടെയാണ് യുവനടിമാർ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള വസ്ത്രധാരണം ചർച്ചാ വിഷയമായത്. ഇപ്പോഴിതാ നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലീല പണിക്കർ സ്വന്തം നിലപാട് വ്യക്തമാക്കി.

മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലീല പണിക്കർ. താരങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളോട് പ്രതികരിച്ചായിരുന്നു ലീല പണിക്കർ സംസാരിച്ച് തുടങ്ങിയത്. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങൾക്കൊന്നും ഞാൻ പ്രതികരിക്കാറില്ല. എന്തിന് വെറുതെ തലവെച്ച് കൊടുക്കണം?. ചുറ്റി വളക്കാനും വിവാദങ്ങൾ ഉണ്ടാക്കാനും കച്ച കെട്ടി നിൽക്കുന്നവരോട് ഒന്നും പറയാനില്ല.

Leela Panicker Honey Rose

നടീനടന്മാർ വിവാഹിതരാകുമ്പോൾ മാത്രമല്ല സാധാരണക്കാർ‌ വിവാഹിതരായാലും ഡിവോഴ്സ് നടക്കുന്നുണ്ടല്ലോ. അതുപോലെ കുടുംബജീവിതം നിസാര കാര്യമല്ല. കുടുംബജീവിതം എന്നാൽ മനസിലാക്കൽ വേണം. അല്ലാതെ പണമുണ്ടെന്ന് കരുതി ചെയ്യാൻ പറ്റുന്ന ഒന്നല്ല കുടുംബജീവിതം. മനുഷ്യത്വവും സ്നേഹവും വേണമെന്ന് ലീല പണിക്കർ പറയുന്നു. മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ​ഗ്ലാമറസായി വസ്ത്രം ധരിച്ച് പോയാൽ കിട്ടില്ലെന്ന് ലീല പണിക്കർ പറയുന്നു.

ഉദ്ഘാടനങ്ങൾ പോലുള്ളവയ്ക്ക് വരുമ്പോൾ നടിമാർ ധരിക്കുന്ന വസ്ത്രങ്ങളോട് എനിക്ക് യോജിപ്പില്ല. അവർ മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ഇങ്ങനെ പോയാൽ കിട്ടില്ല. നേരിൽ കാണുമ്പോൾ ചിരിച്ചാലും മാറി നിന്ന് പുച്ഛിക്കുകയായിരിക്കും. മഞ്ജു വാര്യരൊക്കെ എന്ത് മാന്യമായാണ് വസ്ത്രം ധരിക്കുന്നത്.

വൾ​ഗറായി എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?. അതുപോലെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ വന്നിട്ടും ആ കുട്ടി എന്തെങ്കിലും പറയുകയോ ചർച്ചയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടുണ്ടോ..? ഇല്ലല്ലോ. ദീലിപ് മഞ്ജുവിനെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം സൂര്യ കൃഷ്ണമൂർത്തിയാണ് എന്നെ വിളിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ ഒരു ആശ്ചര്യമായിരുന്നു. ഭയങ്കര ആർട്ടിസ്റ്റാണല്ലോ മഞ്ജു.

ഇനി അഭിനയിക്കില്ലായിരിക്കും എന്ന് സൂര്യ പറഞ്ഞപ്പോൾ അത് വലിയ കഷ്ടമായല്ലോ എന്നാണ് ഞാൻ പറഞ്ഞത്. മഞ്ജുവിന് അത് സാധിക്കില്ല. എത്ര ദിവസം ആ കുട്ടി അഭിനയിക്കാതിരിക്കും?. അവളെ കൊണ്ട് അഭിനയിക്കാതിരിക്കാൻ പറ്റില്ല. അത്ര ടാലന്റടാണ് ആ കുട്ടി എന്ന് സൂര്യയോട് പറഞ്ഞു. മഞ്ജുവിനെ വ്യക്തിപരമായി എനിക്ക് അറിയില്ല. മഞ്ജുവിനൊപ്പം അഭിനയിക്കണമെന്നത് എന്റെ വലിയ ആ​ഗ്രഹമായിരുന്നു.

Leela Panicker Honey Rose

മഞ്ജുവിന്റെ ഒറ്റയ്ക്കുള്ള ജീവിതം കഷ്ടമൊന്നുമുള്ളതല്ല. കാരണം സ്ത്രീക്ക് ഭയങ്കര ശക്തിയാണ്. സ്ത്രീ അബലയല്ല. സ്ത്രീക്കുള്ള കരുത്ത് പുരുഷനില്ല. ഹണി റോസിനേയും മഞ്ജു വാര്യരേയും എങ്ങനെയാണ് കാണുന്നതെന്ന് ചോ​ദിച്ചാൽ മഞ്ജുവിനെ കാണുന്നത് സ്ത്രീയായിട്ടാണ്. ഹണി റോസ് പാവം. അതിന് ജീവിതം എന്താണെന്ന് അറിഞ്ഞൂടാ. നമുക്ക് കിട്ടേണ്ട ബഹുമാനം എവിടെ നിന്ന് കിട്ടണം? എന്നൊന്നും അറിയില്ല.

ജീവിതത്തിന്റെ ഒരു വശവും അറിയാത്ത കുട്ടിയാണ്. ഒരു സുപ്രഭാതത്തിൽ ആ കുട്ടി മനസിലാക്കും ഇതൊന്നും അല്ല ജീവിതമെന്ന്. ദയനീയാവസ്ഥ അപ്പോഴാണ് വരാൻ പോകുന്നത്. അന്ന് മാനസീകമായി തകർന്ന് പോകും. നേരത്തെ കാലത്തെ അതിന് നല്ല ബുദ്ധി തോന്നിക്കട്ടെ എന്നുമാണ് ലീല പണിക്കർ പറഞ്ഞത്. തനിക്ക് നേരെ ഉയരുന്ന ബോഡി ഷെയ്മിങ് കമന്റുകളോട് ശക്തമായി തന്നെ അടുത്തിടെ ഹണി റോസ് പ്രതികരിച്ചിരുന്നു.

എന്റെ ശരീരത്തിൽ ഞാൻ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വെച്ചുകെട്ടണമെന്ന് തോന്നിയാൽ വെച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ?​ എന്നാണ് ഹണി റോസ് ചോദിച്ചത്.

More from Filmibeat

Read more about: honey rose manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X