Just In
- 9 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 10 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 11 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 11 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലെനയുടെ കൈയിലെ ടാറ്റു ചെയ്യാനെടുത്തത് 8 മണിക്കൂര്‍; ലണ്ടനില്‍ നിന്നുള്ള വിശേഷങ്ങള്‍ പറഞ്ഞ് നടി
മലയാള സിനിമയിലെ നടിമാരില്‍ യാത്രകളെ ഏറെ സ്നേഹിക്കുന്ന നടിയാണ് ലെന. ഭൂട്ടാനിലും മറ്റുമൊക്കെ ലെന ഒറ്റയ്ക്ക് നടത്തിയ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കൊവിഡ് വന്നതോടെ തന്റെ യാത്ര സ്വപ്നങ്ങള്‍ക്കെല്ലാം കരിനിഴല്‍ വീഴ്ത്തിയെന്ന് പറയുകയാണ് നടിയിപ്പോള്‍. എന്നാല്‍ 2020 ന്റെ അവസാനത്തോടെ ഷൂട്ടിങ് ആവശ്യങ്ങളുമായി വിദേശത്ത് പോവാന്‍ സാധിച്ചു.
ലെന മാഗസിന് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ പുതിയ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി. ലണ്ടനില്‍ നിന്നും ടാറ്റു ചെയ്തത് അടക്കമുള്ള കാര്യങ്ങളും ആ നാടിന്റെ ചില പ്രത്യേകതകളെ കുറിച്ചുമൊക്കെയാണ് വ്ളോഗില്‍ ലെന പറയുന്നത്.
'സത്യത്തില്‍ 2020 എല്ലാവര്ക്കും മോശം അവസ്ഥയായിരുന്നു. കൊറോണ എന്ന വില്ലന്‍ കാരണം യാത്ര പോയിട്ട് വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എന്നാലും 2020ന്റെ അവസാന നാളുകളില്‍ ഷൂട്ടിന്റെ ഭാഗമായി യാത്ര ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍. ലെനയുടെ ക്രിസ്തുമസും പുതുവര്‍ഷവും ലണ്ടനിലായിരുന്നു.
തന്റെ കൈയിലെ ടാറ്റു ചെയ്തിരിക്കുന്നത് ലണ്ടനില്‍ നിന്നാണ്. യുകെ യിലെ പ്രശസ്ത ടാറ്റു ആര്‍ട്ടിസ്റ്റായ ടോണി ഇവാന്‍സിന്റെ ബര്‍മിങ്ഹാമിലെ 'ഒപ്യുലന്റ് ഇങ്ക്' എന്ന ടാറ്റു പാര്‍ലറില്‍ നിന്നുമാണ് ലെന ടാറ്റു പതിപ്പിച്ചത്. ഏകദേശം എട്ട് മണിക്കൂറില്‍ അധികം സമയമെടുത്താണ് അത് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഇവിടെയും പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. ലെനയുടെ കൈയില്‍ മുന്‍പുണ്ടായിരുന്ന ടാറ്റുവിനൊപ്പം വേറെയും ഡിസൈനുകള്‍ വരച്ച് ചേര്‍ത്തതാണ് ഇപ്പോള്‍ കാണുന്നത്.
വിക്ടോറിന്‍ കാലഘട്ടത്തില്‍ നൂറ് വ്യാപരങ്ങളുടെ നഗരം, ലോകത്തിന്റെ വര്‍ക്ക് ഷോപ്പ്, എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്ന ബര്മിംഗ്്ഹാമിലേക്കുള്ള യാത്രയും കാഴ്ചകളും ഏറെ അത്ഭുതപ്പെടുത്തയവയില് ഒന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്ക്കമ്പോള് ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണിവിടം. നഗര ഹൃദയത്തില്‍ തന്നെ നിരവധി കെട്ടിടങ്ങള്‍ കാണാമെന്നും' ലെന പറയുന്നു.