100 രൂപയ്ക്ക് സാരി തന്നു, കടയില്‍ കയറിയ എന്നെ ഇറക്കി വിട്ടു!മേക്കോവറിന് ശേഷം നടി ലെന നേരിട്ടതിതൊക്കെ

മേക്കോവറിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്താറുള്ള മലയാള നടിയാണ് ലെന. അടുത്ത കാലത്ത് ലെന അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. ആര്‍ട്ടിക്കിള്‍ 21 എന്ന പേരിലെത്തുന്ന ചിത്രത്തില്‍ താമര എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്.

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്ന് നിര്‍മ്മിച്ച് ലെനിന്‍ ബാലകൃഷ്ണന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തിയ തന്നെ പലരും തിരിച്ചറിഞ്ഞില്ലെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടിയിപ്പോള്‍.

 ലെനയുടെ വാക്കുകളിലേക്ക്

എന്റെ മുന്നില്‍ വന്നത് താമര എന്നൊരു കഥാപാത്രമാണ്. ഇതുവരെ ഞാന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രം. ഒരു തമിഴ് യുവതി, ചവറ് പെറുക്കലാണ് അവളുടെ ജോലി. പിന്നീട് അവളെയും അവളുടെ രണ്ട് മക്കളുടെയും ജീവിതത്തിലുണ്ടാകുന്ന കുറേ സംഭവങ്ങള്‍. അതൊക്കെയാണ് എന്നെ താമരയിലേക്ക് വലിച്ചടുപ്പിച്ചത്. നല്ലത് പോലെ ഗവേഷണം ചെയ്ത് മനോഹരമായി എഴുതിയ ഒരു തിരക്കഥയാണ് ഈ സിനിമയുടെ ബലം. പിന്നെ ബോഡി ഷെയിമിങ് എന്നതൊക്കെ ആളുകള്‍ സ്വയം അവരിലേല്‍പ്പിക്കുന്ന മുറിവുകളാണെന്നാണ് എന്റെ അഭിപ്രായം. അതിന്റെ ആവശ്യമുണ്ടോയെന്ന് സ്വയം ചിന്തിക്കണമെന്നും ലെന പറയുന്നു.

ലെനയുടെ വാക്കുകളിലേക്ക്

രണ്ട് മണിക്കൂറോളം ഓരോ തവണയും മേക്കപ്പ് ചെയ്യേണ്ടി വന്നിട്ടുണ്ട്. വിഗ് മുതല്‍ മുഴുവന്‍ ശരീരവും ഒരു പ്രത്യേക ടോണിലാക്കി മാറ്റണം. പല്ലിലെ കറ സൃഷ്ടിക്കാനൊക്കെ ഏറെ സമയമെടുത്തു. ചില സമയങ്ങളില്‍ കണ്ണില്‍ ചുവപ്പ് നിറം കലര്‍ത്തേണ്ടി വന്നു. ചൂടും വിയര്‍പ്പും കാരണം ഇടയ്ക്കിടെയ്ക്ക് മേക്കപ്പ് ടച്ച് ചെയ്യേണ്ടി വരും. ഈ സിനിമയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സമയം വേണ്ടി വന്നതും മേക്കപ്പിന് വേണ്ടിയായിരുന്നു.

ലെനയുടെ വാക്കുകളിലേക്ക്

കോഴിക്കോട് സ്വദേശിയായ റഷീദ് അഹമ്മദായിരുന്നു മേക്കപ്പ്. പഴയ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന യഥാര്‍ഥ ഗോഡൗണില്‍ തന്നെയാണ് സിനിമയുടെ പ്രധാന ഭാഗങ്ങളില്‍ ചിലത് ചിത്രീകരിച്ചത്. അവിടെ ഉണ്ടായിരുന്നവരെ നിരീക്ഷിച്ചും പഠിച്ചുമാണ് ചില ശൈലികള്‍ പഠിച്ചത്. താമരയുടെ ചെറിയ ഭാവങ്ങള്‍ പോലും സംവിധായകനും എഴുത്തുകാരനുമായ ലെനിന്‍ ബാലകൃഷ്ണന്റെ സ്‌ക്രീപ്റ്റിലുണ്ട്.

ലെനയുടെ വാക്കുകളിലേക്ക്

ആദ്യമായി താമരയെ കണ്ണാടിയില്‍ കണ്ടപ്പോള്‍ ആഹ്ലാദമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ എന്ന് തോന്നി പോയി. ഈ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചതും ഗുണമായി. പുറത്തിറങ്ങിയാല്‍ പോലും ആരും തിരിച്ചറിയുന്നില്ല. എവിടെയും സ്വതന്ത്ര്യമായി നടക്കാം. യഥാര്‍ഥത്തില്‍ ഞാന്‍അദൃശ്യയായി മാറിയത് പോലെ. കൊച്ചി ബ്രോഡ്വേയില്‍ ഹിഡന്‍ ക്യാമറയൊക്കെ വച്ച് ചില രംഗങ്ങളെടുത്തു. ഞാന്‍ അവിടെ ചെന്നിട്ട് ആരും തിരിച്ചറിയുന്നില്ല. റോഡരികില്‍ കൂട്ടിയിട്ട് വില്‍ക്കുന്ന സാരികള്‍ കയ്യില്‍ തന്നിട്ട് കച്ചവടക്കാരന്‍ പറയുകയാണ് 100 രൂപയേ ഉള്ളു. സാരി എടുത്തോ.... വില കുറയ്ക്കാനായി പിന്നെയും ഞാന്‍ ആസ്വദിച്ച് തര്‍ക്കിച്ചു. ഒരു കടയില്‍ കയറിയപ്പോള്‍ കടക്കാരന്‍ ആട്ടി ഇറക്കി വിട്ടു. ആ ഓരോ നിമിഷവും ശരിക്കുംഞാന്‍ ആഹ്ലാദിക്കുകയായിരുന്നു.

Recommended Video

രജിത് കുമാറിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് | FilmiBeat Malayalam
 ലെനയുടെ വാക്കുകളിലേക്ക്

ജീവിതത്തിനുള്ള സംരക്ഷണവും വ്യക്തിപരമായ സ്വാതന്ത്ര്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് കഥ. മനുഷ്യാവകാശങ്ങളെ കുറിച്ച് അറിവില്ലായ്മ മനുഷ്യരിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിസ്സാഹായതും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. കാലിക പ്രസക്തമാണ് ഈ സിനിമ എന്നും ലെന പറയുന്നു.

Read more about: lena ലെന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X