കഷ്ടപ്പെട്ട് അത്തരത്തിലുള്ള വസ്ത്രം ധരിക്കാൻ പറ്റില്ല, മോഡേൺ വസ്ത്രധാരണത്തെ കുറിച്ച് ലെന

മലയാള സിനിമയിലെ ബോൾഡൻ നായികയാണ് ലെന. കരുത്തുറ്റ കഥാപാത്രങ്ങളുമായിട്ടാണ് ലെന അധികവും സിനിമിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാൽ ബോൾഡൻ നായിക ഇമേജാണ് താരത്തിന് ലഭിക്കുന്നത്. ലെന ചെയ്ത പല കഥാപാത്രങ്ങളാണ് കരുതുറ്റ നടി എന്ന ഇമേജ് ലെനയ്ക്ക് നൽകിയ്. ജീവിതത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നു അതുപോലെ തനിച്ചുള്ള യത്ര ഇതൊക്കെയാണ് പലരും തന്നെ ബോൾഡ് എന്ന് വിശേഷിപ്പിക്കാനുള്ള കാരണമെന്ന് ലെന പറയുന്നത്.

ലെനയുടെ സ്റ്റൈലും തിരഞ്ഞെടുക്കുന്ന കഥപാത്രങ്ങളും എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പേഴിത സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ വസ്ത്രധാരണത്തെ കുറിച്ചും നടി പറയുന്നുണ്ട്.

  സിനിമ  തിരഞ്ഞെടുക്കുന്ന  രീതി

ഞാൻ ഫുൾ സ്ക്രിപിറ്റ് വായിച്ചിട്ട് സിനിമ ചെയ്യുന്ന ആളല്ല. ആദ്യം ഫോണിൽ കൂടി വൺലൈൻ മാത്രമാണ് കേൾക്കുന്നത് ആ വൺലൈൻ കേൾക്കുമ്പോൾ തന്നെ സിനിമയെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും. അതുപോലെ ഈ കഥ സംവിധായകനോ തിരക്കഥകൃത്തുമാണ് പറയുന്നതെങ്കിൽ നമുക്ക് അവർക്ക് ഈ സിനിമയോടുള്ള കോൺഫിടൻസ് എത്രത്തോളമാണെന്ന് മനസ്സിലാകും. ആ കേട്ടാ വൺലൈനിൽ നിന്നാണ് പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്- ലെന അഭിമുഖത്തിൽ പറഞ്ഞു.

 എന്റെ തലയിൽ നേരത്തെ തുടങ്ങും

ഞാൻ അറിയാതെ തന്നെ ആ കഥാപാത്രത്തെ കുറിച്ചുള്ള ഹോം വർക്ക് എന്റെ തലയിൽ തുടങ്ങും. ലഭിച്ച വിവരം വെച്ചിട്ട് മനസ്സിൽ തന്നെ ആ കഥപാത്രത്തെ കുറിച്ച് കുറിച്ച് തയ്യാറെടുപ്പ് എടുക്കും. അതിന് അനുസരിച്ചായിരിക്കും ഹെയർ സ്റ്റൈലും വസ്ത്രങ്ങളും കൂടാതെ ആ കഥാപാത്രം എങ്ങനെയാണ് നടക്കുന്നത് ഇരിക്കുന്നത് ആ രീതിയിലുളള ഹോം വർക്കുകളാണ് നേരത്തെ നടക്കുക. അല്ലാതെയുളള തയ്യാറെടുപ്പുകൾ ഒന്നും തന്നെയില്ല.അങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്.

ഫാഷൻ സങ്കൽപം

ഫാഷനെ കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ്. എന്താണ് ഇപ്പോഴത്തെ ട്രെന്റിങ്ങെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാൽ എനിയ്ക്ക് മിക്സ് ചെയ്ത് മാച്ച് ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം. ഫാഷൻ എന്തായാലും തനിയ്ക്ക് ചേരുന്ന രീതിയിൽ ധരിക്കണം എന്നാണ് എന്റെ ആഗ്രഹം. വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാൻ തനിയ്ക്ക് പറ്റില്ല. എന്ത് ഫാഷനായാലും സുഖകരമായി തനിയ്ക്ക് വസ്ത്രം ധരിക്കണം എന്നാണ് എന്റെ ആഗ്രഹം.

സിനിമ വിടാൻ കാരണം

പഠിക്കുന്ന സമയത്തായിരുന്നു ഞാൻ സിനിമയിൽ എത്തിയത്. എംടി സാർ, ജയരാജ്, സത്യൻ അന്തിക്കാട്, ലാൽ ജോസ് ഇവർക്കൊപ്പം വർക്ക് ചെയ്യുമ്പോഴും അതിന്റെ വില തനിയ്ക്ക് അറിയില്ലായിരുന്നു., അന്ന ശ്രദ്ധ മുഴുവനും പഠനത്തിലായിരുന്നു. അഭിനയം തനിയ്ക്ക് ഒരു സൈഡ് ബിസിനസ് പോലെയായിരുന്നു, ബിഎസ്സി സൈക്കോളജിയിൽ എനിയ്ക്ക് റാങ്ക് ഉണ്ടായിരുന്നു. രണ്ടാംഭാവം കഴിഞ്ഞപ്പോൾ എനിയ്ക്ക് സിനിമയിൽ ആത്മാർത്ഥത കാണിക്കാൻ കഴിയില്ലെന്ന് തോന്നി. തുടർന്ന് സിനിമ നിർത്തുകയായിരുന്നു. പിന്നീട് മുംബൈയിൽ പോയി സെക്കോളജിയിൽ പിജി ചെയ്യുമ്പോഴാണ് തീരുമാനം തെറ്റായിപ്പോയി എന്ന് മനസ്സിലായത്. ആ സമയത്താണ് ശരിക്കുംഞാൻ ഒരിു ആർട്ടിസ്റ്റായത്. എന്നെ പോലെ ഒരാൾക്ക് പറ്റിയ പണിയല്ല സൈക്കേളജി എന്ന് മനസിലായത് ആ സമയത്താണ്- ലെന അഭിമുഖത്തിൽ പറഞ്ഞു.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X