അമേരിക്കയിലല്ല, കൊച്ചിയിലുണ്ട്! അഭിനയം നിര്‍ത്തിയിട്ടില്ല! ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി ലെന!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് ലെന. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അങ്ങേയറ്റത്തെ പരിശ്രമങ്ങളും താരം നടത്താറുണ്ട്. വിവാഹത്തോടെയായി അഭിനയ മേഖലയില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണോ, കാണാനേയില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്, ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്.

എന്റെ കം-ബാക്ക് ചിത്രം "വലതു വശത്തെ കള്ളൻ" സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നായിരുന്നു ലെന കുറിച്ചത്. ഗംഭീര തിരിച്ചുവരവായിരിക്കട്ടെ, എല്ലാവിധ ഭാവുകങ്ങളും. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ലെനയ്ക്ക് ആശംസ അറിയിച്ചത്. വലതുവശത്തെ കള്ളന്‍ സിനിമയുടെ ടീസറും താരം പങ്കുവെച്ചിരുന്നു. ബിജു മേനോനെയും ജോജുവിനെയുമാണ് ടീസറില്‍ കാണുന്നത്.
ഗഗന്‍യാന്‍ ദൗത്യത്തിലെ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായറെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സമയത്തായിരുന്നു ലെന തന്റെ വിവാഹത്തെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞത്. അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ദിവസമില്ലെന്നായിരുന്നു താരം പറഞ്ഞത്. പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വിവാഹ വിവരം മറച്ച് വെക്കേണ്ടി വന്നത് എന്നും താരം തുറന്നുപറഞ്ഞിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു എന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. എങ്ങനെയാണ് പ്രശാന്തുമായി പരിചയത്തിലായത് എന്നതിനെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം അവര്‍ വാചാലയായിരുന്നു. ആഗ്രഹിച്ച പോലെയുള്ള ജീവിതമാണ് ഇപ്പോഴത്തേത്. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുകളില്ലെന്നും താരം പറഞ്ഞിരുന്നു.
സ്‌നേഹത്തെക്കുറിച്ചും, മതത്തെക്കുറിച്ചും, മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ലെനയുടെ അഭിമുഖം നേരത്തെ വൈറലായിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും, ട്രോളുകളുമൊക്കെയായിരുന്നു അന്ന് ലെനയ്ക്ക് ലഭിച്ചത്. വൈറലായ അഭിമുഖം പ്രശാന്തും കണ്ടിരുന്നു. അതിന് ശേഷമായിരുന്നു ഇരുവരും പരിചയത്തിലായത്. സംസാരിച്ച് വന്നപ്പോഴാണ് സമാനമായ ചിന്താഗതിക്കാരാണെന്ന് മനസിലാക്കുന്നത്. അങ്ങനെയാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ജാതകപ്പൊരുത്തം നോക്കുകയായിരുന്നു. അതും ഉത്തമമായിരുന്നു. അടുത്ത ബന്ധുക്കളായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.


Click it and Unblock the Notifications











