ഒറ്റക്കൊരു സ്ത്രീ യാത്ര ചെയ്താൽ എന്ത് സംഭവിക്കും! യാത്രകളിലെ കാണാക്കാഴ്ചകളുമായി നടി ലെന
ഒരു സത്രീ ഒറ്റയ്ക്ക് യാത്ര ചെയ്താൽ എന്ത് സംഭവിക്കും. എല്ലാവരും നെഗറ്റീവ് വശങ്ങളെ കുറിച്ചാണ് കൂടുതലും ചിന്തിക്കുക. എന്നാൽ ഒറ്റയ്ക്കുള്ള യാത്ര ജീവിതത്തിൽ എന്നൊന്നും ഓരുപാട് ഓർമ സമ്മാനിക്കുന്നതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ലെനയുടെഒറ്റയ്ക്കുള്ള യാത്രാനുഭവമാണ്. താരത്തിന്റെ യൂട്യൂബ് ചാനലായ ലെനാസ് മാഗസിനിൽ സോളോ ഫീമെയിൽ ട്രാവലർ എന്ന സീരിസിലാണ് ലെന ഒറ്റയ്ക്കുളള യാത്രാനുഭവം പങ്കുവെച്ചത്.

ഒറ്റയ്ക്ക് നടത്തിയ ഹിമാലയൻ യാത്രയെ കുറിച്ചുള്ള അനുഭവമായിരുന്നു ലെന പങ്കുവെച്ചത്. മെയ് 10 നായിരുന്നു പ്രേക്ഷകരുമായി കൂടുതൽ സംവാദിക്കാനായി ലെന യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യമായി ചെയ്യുന്ന സജീവ സീരീസ് ആവും 'സോളോ ഫീമെയിൽ ട്രാവലർ. സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ് ലെന. പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വിശേഷങ്ങളും തതാരത്തിന്റെ വിശേഷങ്ങളും പ്രേക്ഷകരുമായി ലെന പങ്കുവെയ്ക്കാറുണ്ട്.
ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ലെനയ്ക്ക് കഴിഞ്ഞിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ ഒരു യമണ്ട പ്രേമകഥയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലെനയുടെ ചിത്രം. ഈ വർഷം പുറത്തിറങ്ങിയ ദീലീപ് ചിത്രം കോടതി സമക്ഷം ബാലൻവക്കിൽ, അതിരൻ, വാരിക്കുഴിയിലെ കൊലപാതകം എന്നീ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ താരം എത്തിയിരുന്നു . വൻ താരനിര അണിനിരക്കുന്ന ആഷിഖ് ആബു ചിത്രമായ വൈറസിൽ ഒരു കഥാപാത്രമായി ലെന എത്തുന്നുണ്ട്.


Click it and Unblock the Notifications