ഇപ്പോഴാണ് ലെനയ്ക്ക് പ്രായം കുറവ്! വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോട്ടോയ്ക്ക് രസകരമായ ക്യാപ്ഷനുമായി നടി

മലയാള സിനിമയിലെ താരരാജാക്കന്മാരുടെ ലുക്കിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നത് പോലെ നടിമാരെ കുറിച്ചും പറയാറുണ്ട്. പലപ്പോഴും അതിശയിപ്പിക്കുന്ന മേക്കോവര്‍ നടത്തി നായികമാര്‍ ഞെട്ടിക്കാറുണ്ട്. എന്നാല്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനെക്കാള്‍ സുന്ദരിയയി മാറുന്നൊരു നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്.

ലേഡി മമ്മൂട്ടി എന്ന് വിളിപ്പേര് സ്വന്തമാക്കിയ നടിയാണ് ലെന. മമ്മൂട്ടിയെ പോലെ വര്‍ഷങ്ങള്‍ പോവുന്നതിന് അനുസരിച്ച് ലെനയുടെ സൗന്ദര്യം കൂടി വരികയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. യാത്രകളോട് ഏറെ താല്‍പര്യമുള്ള ലെന ഒറ്റയ്ക്ക് പലയിടങ്ങളിലും സന്ദര്‍ശിക്കുന്നതടക്കം തന്റെ ഓരോ വിശേഷങ്ങളും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

actress-lena

ലോക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റയില്‍ സജീവമായിരിക്കാറുള്ള ലെന നിരവധി ഫോട്ടോസാണ് ഈ കാലയളവിനുള്ളില്‍ പങ്കുവെച്ചിരിക്കുന്നത്. 2018, 2019, 2020 വര്‍ഷങ്ങളില്‍ താന്‍ പരീക്ഷിച്ച വ്യത്യസ്ത മേക്കോവറുകളെ കുറിച്ചും അടുത്തിടെ ലെന പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും നടി പോസ്റ്റ് ചെയ്ത ചിത്രം കണ്ടതോടെ ലെനയുടെ പ്രായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും നടക്കുകയാണ്.

ചെറുപ്പത്തിലാണ് എനിക്ക് കൂടുതല്‍ പ്രായമെന്ന് തോന്നുന്നു. നിങ്ങള്‍ ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ? എന്നായിരുന്നു ചിത്രത്തിന് ലെന കൊടുത്ത ക്യാപ്ഷന്‍. ലെന പറഞ്ഞത് ശരി തന്നെയാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്. പഴയ ഫോട്ടോയില്‍ ഉള്ളതിനെക്കാള്‍ പ്രായം കുറവാണ് ഇപ്പോഴെന്നും അന്ന് തടിച്ചുരുണ്ട് ഇരുന്നെങ്കില്‍ ഇന്ന് അങ്ങനെ അല്ലെന്നുമൊക്കെ പ്രതികരണങ്ങള്‍ വരികയാണ്.

actress-lena

മിനിസ്‌ക്രീനിലൂടെ അഭിനയലോകത്ത് എത്തിയ ലെന വളരെ കുറഞ്ഞ കാലം കൊണ്ട് വെള്ളിത്തിരയിലും നായികയായി. സ്വന്തം പ്രായത്തിനെക്കാള്‍ ഇരട്ടി വയസുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും അമ്മ കഥാപാത്രങ്ങളിലൂടെയുമൊക്കെ ലെന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നൂറു കണക്കിന് സിനിമകളിലും അതുപോലെ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 21 , സാജന്‍ ബേക്കറി സിന്‍സ് 1962 എന്നീ സിനികമളാണ് ലെനയുടേതായി വരാനുള്ളത്.

ലെനയുടെ പോസ്റ്റ് വായിക്കാം

More from Filmibeat

Read more about: lena ലെന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X