For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ എല്ലാ പ്രതീക്ഷയും കൈവിട്ടു, എപ്പോഴും കരച്ചിൽ; സഹായിച്ചത് ശ്രീവിദ്യാമ്മ; തുറന്ന് പറഞ്ഞ് ലെന

  |

  മലയാള സിനിമയിലെ പ്രമുഖ താരമാണ് ലെന. ക്യാരക്ടർ റോളുകളിൽ മറ്റാരേക്കാളും ശ്രദ്ധിക്കപ്പെടുന്ന ലെന ഇതിനകം നിരവധി സിനിമകളിൽ അഭിനയിച്ചു. ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം ലഭിച്ചതാണ് ലെനയെ വ്യത്യസ്ത ആക്കിയത്. ബി​ഗ് ബി, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ഇയോബിന്റെ പുസ്തകം, ഈ അടുത്ത കാലത്ത് തുടങ്ങിയ നിരവധി സിനിമകളിൽ ലെന അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി.

  എന്നാലും ന്റെളിയാ ആണ് ലെനയുടെ ഏറ്റവും പുതിയ സിനിമ. സിദ്ദിഖ്, സുരാജ്, ​ഗായത്രി അരുൺ തുടങ്ങിയവർ ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Also Read: തുണിയൂരി തുടങ്ങിയല്ലേ, സാരി ഉടുത്ത് ബോള്‍ഡായതിന് വന്ന കമന്റ്! പെണ്‍കുട്ടികള്‍ മാത്രം മോശക്കാരികളെന്ന് നയന

  സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ലെന. മിർച്ചി മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ ലെന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തുടക്കകാലത്ത് ചെയ്ത ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ അഭിനയിക്കുന്ന ഘട്ടത്തിൽ തനിക്ക് ക്ലിനിക്കൽ ഡിപ്രഷൻ ആയിരുന്നെന്ന് ലെന തുറന്ന് പറഞ്ഞു.

  Lena, Srividya

  'ആ സമയത്ത് ഞാൻ എന്റെ ജീവിതത്തിലെ വളരെ പ്രയാസമുള്ള ഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് ക്ലിനിക്കൽ‌ ഡിപ്രഷൻ ആയിരുന്നു. സീരിയലിന്റെ തുടക്കത്തിൽ ​കരച്ചിൽ സീനുകളിൽ ​ഗ്ലിസറിൻ ഒന്നും ഉപയോ​ഗിച്ചിട്ടില്ല. ഞാൻ എപ്പോഴും കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. ദൈവം അയച്ച അവസരം ആയിരുന്നു ആ സീരിയൽ'

  'ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും എനിക്ക് നഷ്ടമായി. എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ആ അവസ്ഥയിൽ ഇരിക്കുമ്പോഴാണ് എനിക്ക് ഈ സീരിയലിന്റെ കോൾ വന്നത്. ഓമനത്തിങ്കൾ പക്ഷെ എന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിരുന്നു'

  Lena

  'ഡിപ്രഷൻ ഓവർകം ചെയ്യുന്നത് ഓമനത്തിങ്കൾ പക്ഷിയിൽ അഭിനയിച്ച് കൊണ്ടായിരുന്നു. അതിന് ശ്രീവിദ്യാമ്മ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്. ഈ സീരിസ് തന്നെ നമുക്ക് കരയാനുള്ള ഒരു സ്പേസ് ആയിരുന്നു. ദിവസവും രാവിലെ വന്ന് കരഞ്ഞോളൂ അതിന് പൈസ തരാം എന്നത് പോലെ ആയിരുന്നു'

  'ഞാൻ നേരത്തെ തന്നെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. ആൾക്കാർക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങി. ഡിപ്രഷൻ മാറിയപ്പോൾ സീരിയലിൽ ​ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടി വന്നു. അതും രാവിലെ മുതൽ രാത്രി ​ഗ്ലിസറിൻ ഇട്ട് കൊണ്ടിരിക്കുകയാണ്. ഉറങ്ങാൻ പറ്റില്ല. കണ്ണൊക്കെ വീർത്തിരിക്കുകയാണ്'

  Also Read: 'മനസമാധാനം വേണം, എന്നെ കുഴപ്പത്തിലാക്കുന്ന സ്ത്രീയായിരിക്കരുത്'; പെണ്ണ് അന്വേഷിച്ച അമ്മയോട് റഹ്മാൻ പറഞ്ഞത്!

  'ശ്രീവിദ്യാമ്മ എവിടെയോ പോയപ്പോൾ ഐഡ്രോപ്സും ഐ സ്പ്രേയും ഒക്കെയുള്ള വലിയൊരു ബാ​ഗ് സമ്മാനമായി തന്നു. ഡിപ്രഷനുള്ളപ്പോൾ അഭിനയിക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. സീൻ‌ വായിക്കുമ്പോൾ തന്നെ ഞാൻ കരയും'

  Srividya

  'അവർ വിചാരിക്കും എന്തൊരു ജൻമസിദ്ധിയുള്ള നടി ആണെന്ന്. അവർ ചിരിക്കാൻ പറഞ്ഞാൽ പറ്റാത്ത അവസ്ഥയിലാണ് ഞാൻ. കരയാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ. ആ സീരിയൽ എന്നെ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തിച്ചു'

  'ആ സമയത്ത് സീരിയലുകൾ നല്ലതായിരുന്നു. മെയിൻ സ്ട്രീം ആക്ടേർസ് ആയിരുന്നു സീരിയലുകളിൽ അഭിനയിച്ചിരുന്നത്. ഞാൻ സീരിയൽ ചെയ്ത സമയത്ത് തിലകൻ ചേട്ടൻ, സിദ്ദിഖ്, ശ്രീവിദ്യാമ്മ, വിനയ പ്രസാദ്, അശോകൻ ചേട്ടൻ, കെപിഎസി ലളിത ചേച്ചി എന്നിവരൊക്കെ ചെയ്യുന്നുണ്ടായിരുന്നു'

  'എനിക്കത് ഭയങ്കര പോസിറ്റീവ് ​ഗ്രൗണ്ട് ആയിരുന്നു. സിനിമ വിട്ട് പോയ സമയത്ത് തിരിച്ച് വരാനുള്ള യൂണിവേഴ്സിറ്റി പോലെ ആയിരുന്നു സീരിയൽ,' ലെന പറഞ്ഞു.

  Read more about: actress
  English summary
  Actress Lena Open Up About Her Depression Stage In Life; Reveals Srividya Helped Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X