ഞങ്ങളുടേത് പൈങ്കിളി പ്രണയം, ഒരു ആൽഫ മെയിൽ ലൈഫിലുണ്ടെങ്കിൽ നമ്മുടെ സ്ത്രീത്വം പുറത്ത് വരും; ലെന പറയുന്നു
ഒരു വർഷം മുമ്പായിരുന്നു നടി ലെനയുടെ വിവാഹം. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയെ വിവാഹം ചെയ്തത്. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. ലളിതമായി നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ലെന തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കഴിഞ്ഞ കുറച്ച കാലം ലെന അമേരിക്കയിലായിരുന്നു.
അടുത്തിടെ ഇന്ത്യയിൽ തിരിച്ചെത്തി വീണ്ടും മലയാള സിനിമയിൽ സജീവമായി തുടങ്ങി. വിവാഹശേഷം ആദ്യമായി പുതിയ ദാമ്പത്യ ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളിലൂടെ തുടർന്ന് വായിക്കാം... അറേഞ്ച്‍ഡ് മാരേജായിരുന്നു. അതുകൊണ്ട് തന്നെ പ്രണയം ഉണ്ടായത് വിവാഹശേഷമാണ്.

കല്യാണം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെ ബുക്കുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ ഒരു അഭിമുഖം വൈറലായിരുന്നല്ലോ. ആ അഭിമുഖം പ്രശാന്തും കണ്ടിരുന്നു. ഇതാണ് ആള് എന്ന തോന്നൽ വന്നതുകൊണ്ട് നമ്പർ തപ്പി കണ്ട് പിടിച്ച് കോൺടാക്ട് ചെയ്തു. വൈകാതെ വിവാഹവും നടന്നു. എന്റെ അഭിമുഖം കണ്ട് അദ്ദേഹത്തിന് കണക്ടായത് സ്പിരിച്വാലിറ്റിയെ കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങളാണ്. അദ്ദേഹവും വളരെ സ്പിരിച്വലായിട്ടുള്ള ഒരാളാണ്.
എന്നെ കണ്ടയുടൻ ഒരു റെക്കഗനിഷൻ ആയിരുന്നുവെന്നാണ് പറഞ്ഞത്. അദ്ദേഹവുമായി സംസാരിച്ച് തുടങ്ങിയപ്പോൾ ഇതുവരെ ഉണ്ടാകാത്ത ഒരു സ്പാർക്ക് എനിക്കും തോന്നി. മെയ്ഡ് ഫോർ ഈച്ച് അദർ ഫീലായിരുന്നു. ഞങ്ങൾക്ക് ഒരു പവർ കപ്പിൾ ഫീലിങ്ങാണിപ്പോൾ.
രണ്ടുപേരും രണ്ട് മേഖലയിൽ നിന്ന് ഉള്ളവരായതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഞങ്ങളുടെ ശീലങ്ങളും സമാനമാണ്. അഡ്ജസ്റ്റ്മെന്റ് ആവശ്യമില്ല. കോംപ്രമൈസ് ആവശ്യമില്ല. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമെ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് പുറത്ത് പറയാൻ പറ്റുമായിരുന്നുള്ളു.
ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിനെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഞാനും പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതുകൊണ്ടാണ് വിവാഹം അതിന് മുമ്പ് നടത്തിയത്. ഇത്രയും കാലം ഒറ്റയ്ക്ക് ജീവിച്ചതുകൊണ്ട് തന്നെ എന്റെ മസ്കുലിൻ സൈഡാണ് പുറത്ത് വന്നിരുന്നത്. തന്റേടവും ബോൾഡ്നസും എല്ലാമായിരുന്നു. ആ മസ്കുലിനിറ്റി കാരണം എന്നിലെ ഫെമിനയിൽ ഭാഗം അടിച്ചമർത്തപ്പെട്ട് പോയി.

ഒരു ആൽഫ മെയിൽ നമ്മുടെ ലൈഫിലുണ്ടെങ്കിൽ നമ്മുടെ സ്ത്രീത്വം പുറത്ത് വരും. എന്റെ മൈന്റ് സെറ്റ്, സ്വഭാവം, സംസാര രീതി, ഡ്രസ്സിങ് സ്റ്റൈൽ, ജീവിത രീതി എല്ലാം ഫെമിനൈൻ ആയി മാറി. ഫ്യൂച്ചറിനെ കുറിച്ച് ചിന്തിക്കാറില്ല. പ്രസന്റ് മാത്രമെയുള്ളു. ശരീരം ഇരിക്കുന്നിടത്താണ് പ്രസന്റ്. കൊച്ചുകുട്ടികൾ ജീവിക്കുന്നത് പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. അവർ ഒന്നും ഓർത്ത് വെക്കാറില്ല. പ്രസന്റിൽ ജീവിക്കും. ടെൻഷൻ അസുഖങ്ങൾ കൊണ്ടുവരും.
പൈങ്കിളിയും ബാലിശവുമായിട്ടുള്ള പ്രണയമാണ് ഞങ്ങളുടേത്. വാലന്റൈൻസ് ഡെയ്ക്ക് ടെഡി ബെയറും ചോക്ലേറ്റും വാങ്ങിക്കുന്ന ടൈപ്പ് പ്രണയമാണ്. സർപ്രൈസുകൾ ഉണ്ടാകും. ഞങ്ങൾ ഭയങ്കര പൈങ്കിളിയാണ്. ഞങ്ങളുടെ ലോകത്ത് ഞങ്ങൾ വളരെ പാവം പിള്ളേരാണെന്നും ലെന പറയുന്നു.
2004ൽ ആയിരുന്നു ലെനയുടെ ആദ്യ വിവാഹം. സുഹൃത്തും തിരക്കഥാകൃത്തുമായ അഭിലാഷിനെയാണ് നടി വിവാഹം ചെയ്തത്. പതിനാല് വർഷത്തോളം നീണ്ട ദാമ്പത്യത്തിനുശേഷം ഇരുവരും 2013ൽ വേർപിരിഞ്ഞു. പിന്നീട് അഭിനയവും യാത്രയും വായനയും എഴുത്തുമെല്ലാമായിരുന്നു ലെനയ്ക്ക് കൂട്ട്.


Click it and Unblock the Notifications