തല മൊട്ടയടിച്ച് ഒറ്റയ്ക്ക് നടത്തിയ യാത്ര, തിരിച്ച് വരുമെന്ന് കരുതിയില്ല! ആ യാത്രയെ കുറിച്ച് ലെന

മലയാള സിനിമയിലെ മറ്റെല്ലാ നടിമാരെക്കാളും വ്യത്യസ്തയാണ് നടി ലെന. 20 വര്‍ഷത്തോളമായി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടെങ്കിലും ഇന്നും സിനിമയില്‍ സജീവമായി തുടരുകയാണ്. സിനിമകളും കഥാപാത്രങ്ങളും വ്യത്യസ്തമാണെന്ന മാറ്റം മാത്രമേയുള്ളു. സിനിമക്കപ്പുറം യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന ആളാണ് ലെന. യാത്രകളെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ വെളിപ്പെടുത്താറുണ്ട്.

lena

അങ്ങനെ കഴിഞ്ഞ വര്‍ഷം ഹിമാലയത്തിലേക്ക് ലെന നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ജമേഷ് ഷോ യിലൂടെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഏഴോ എട്ടോ സിനിമകള്‍ ചെയ്ത വര്‍ഷമുണ്ട്. അഭിനയം ജീവനാണെങ്കിലും അത് മാത്രം പറ്റില്ലല്ലോ എന്ന ചിന്തയായിരുന്നു. 20 വര്‍ഷം കൊണ്ട് നൂറ് സിനിമകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി തൊട്ടാണ് ചെറിയൊരു ഇടവേളയെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച് ഹിമാലയത്തില്‍ പോവുന്നത്.

ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല ആ യാത്ര. എല്ലാ സ്വാതന്ത്ര്യത്തിന്റെയും മുകളിലുള്ള ഒരു സ്വാതന്ത്ര്യം. ശരിക്കും ആകാശമല്ല ഒന്നിന്റെയും അതിര്. അതിന് മുകളിലും ആകാശമുണ്ട്. അതുവരെ വിമാനത്തില്‍ കയറാത്ത ഒരു തരം അനുഭവമായിരുന്നു അന്ന്. നേപ്പാളില്‍ ഒന്ന് പോകണം എന്നായിരുന്നു ആദ്യത്തെ ചിന്ത. മേക്ക് മൈ ട്രിപ്പ് എടുത്തു. കാഠ്മണ്ഡു ടിക്കറ്റെടുത്തു. മറ്റൊരു പ്ലാനുമുണ്ടായിരുന്നില്ല. പോകുമ്പോള്‍ തിരിച്ച് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. തിരിച്ച് വരില്ലെന്നായിരുന്നു അപ്പോള്‍ തോന്നിയത്. തല മൊട്ടയടിച്ചിരിക്കുന്നതിനാല്‍ ആരും കണ്ടാല്‍ തിരിച്ചറിയുകയുമില്ല.

Read more about: lena actress ലെന നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X