For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറാം ക്ലാസിലെ ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത്; ഡിവോഴ്‌സിന് പോയി നിന്നപ്പോഴും തമാശയായിരുന്നെന്ന് ലെന

  |

  സൂപ്പര്‍താരങ്ങളുടെ നായികയായും അവരുടെ അമ്മയായിട്ടും എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായി പോലും അഭിനയിക്കാന്‍ സാധിക്കുന്ന നടിയാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തെ കുറിച്ച് നടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമയില്‍ സിദ്ദിഖിന്റെ ഭാര്യയായി അഭിനയിച്ച നടി 25 വര്‍ഷത്തിന് ശേഷം വീണ്ടും സമാനമായ വേഷത്തില്‍ എത്തുകയാണ്.

  'ന്നാലും എന്റളിയാ' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടി നല്‍കിയിരുന്നത്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ലെന പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ബോയ്ഫ്രണ്ട് ഉള്ളതിനാല്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ നാണം തോന്നിയിരുന്നതായിട്ടും ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറയുന്നു.

  Also Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

  'ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പതിനൊന്നില്‍ പഠിക്കുകയാണ്. ജയറാം, സിദ്ദിഖ്, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു. സിനിമയിലെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് എന്ന് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു എന്റെ മനസില്‍. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും', നടി പറയുന്നു.

  Also Read: ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കാനിഷ്ടമില്ല; ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് നടി നന്ദിനി

  'കല്യാണം കഴിച്ച് കുറേ കാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചതെന്നാണ് ലെന പറയുന്നത്. ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു ഡിവോഴ്‌സ് വേറെ എവിടെയും കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞതെന്ന്', നടി പറയുന്നു.

  'ശരിക്കുമിത് സിനിമയില്‍ എഴുതണമെന്ന് ഞാന്‍ വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങള്‍ ഡിവോഴ്‌സിനായി കോടതിയിലേക്ക് ഒന്നിച്ചാണ് പോയത്. അവിടെ ഒപ്പിട്ട് കൊടുക്കണമല്ലോ. ആ സമയത്ത് അകത്ത് രണ്ട് വലിയ കുടുംബങ്ങള്‍ തമ്മിലുള്ള ബഹളം നടന്ന് കൊണ്ടിരിക്കുകയാണ്. അവര്‍ പട്ടിയുടെയും പൂച്ചയുടെയുമൊക്കെ കാര്യം പറഞ്ഞൊക്കെ പ്രശ്‌നമാണ്. കുറച്ച് സമയം എടുക്കുമെന്ന് പറഞ്ഞതിനാല്‍ ഞങ്ങള്‍ കാന്റിനിലേക്ക് പോയി.

  കുറച്ച് കഴിഞ്ഞ് ഞങ്ങളെ വിളിക്കാന്‍ വന്നയാള്‍ കണ്ടത് ഞങ്ങള്‍ രണ്ടാളും ഒരു പാത്രത്തില്‍ നിന്നും ഗുലാംജാം മുറിച്ച് കഴിക്കുന്നതാണ്. ശരിക്കും നിങ്ങള്‍ ഡിവോഴ്‌സിന് വന്നതാണോന്നാണ് അദ്ദേഹം ചോദിച്ചത്.

  അതേന്ന് പറഞ്ഞപ്പോള്‍ എന്നാ വാ എന്ന് പറഞ്ഞ് പോയിട്ടാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തതെന്ന് ലെന പറയുന്നു. ഇത് ഞാന്‍ സിനിമയില്‍ എഴുതണമെന്ന് വിചാരിച്ചിരിക്കുന്ന ഡയലോഗാണ്. ആരുമിത് കോപ്പി അടിക്കരുതെന്നും', നടി കൂട്ടിച്ചേര്‍ത്തു.

  സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ലെന അഭിലാഷ് എന്നയാളുമായി അടുപ്പത്തിലാവുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹിതരായി. വര്‍ഷങ്ങളോളം ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചതിന് ശേഷമാണ് ദാമ്പത്യം അവസാനിപ്പിക്കുന്നത്. ശേഷം ലെന അഭിനയത്തില്‍ സജീവമാവുകയായിരുന്നു. വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് വളരെ സൗഹൃദത്തോടെയാണ് നടി പലപ്പോഴും സംസാരിക്കാറുള്ളത്.

  Read more about: lena ലെന
  English summary
  Actress Lena Opens About Up Her Marriage And Divorce With Childhood Friend Abhilash. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X