ഇനിയൊരു പങ്കാളിയെ വേണമെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ഉണ്ടാവും; തീരുമാനത്തെ കുറിച്ച് നടി ലെന

നടന്‍ സിദ്ദിഖിന്റെ ഭാര്യയായി വീണ്ടും അഭിനയിച്ചതിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ലെന പങ്കുവെച്ചിരുന്നത്. സിനിമയിലേക്ക് വന്നിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ചെറിയ പ്രായത്തിലെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തുടങ്ങിയ തന്റെ അഭിനയമാണ് പില്‍ക്കാലത്ത് ഇങ്ങനെ എത്തി നില്‍ക്കുന്നതെന്നാണ് ലെന പറയുന്നത്.

വളരെ ചെറിയ പ്രായത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയൊരു വിവാഹമുണ്ടാവുമോന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായിട്ടുള്ളൊരു മറുപടിയാണ് നടിയ്ക്ക് നല്‍കാനുള്ളത്. ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലെന.

കുട്ടിക്കാലം മുതലേ കണ്ണാടിയുടെ മുന്നിലായിരുന്നു തന്റെ ലോകമെന്നാണ് ലെന പറയുന്നത്

കുട്ടിക്കാലം മുതലേ കണ്ണാടിയുടെ മുന്നിലായിരുന്നു തന്റെ ലോകമെന്നാണ് ലെന പറയുന്നത്. എന്നെ കണ്ടില്ലെങ്കില്‍ അടുത്തുള്ള കണ്ണാടിയുടെ മുന്നില്‍ നോക്കിയാല്‍ മതി. അവിടെ നിന്ന് അഭിനയിക്കുന്നുണ്ടാവും. ഇന്ന് ഡോക്ടറാണെങ്കില്‍ നാളെ എന്‍ജിനിയര്‍ ആയിരിക്കും.

ഭയങ്കര സംഭാഷണമായിരിക്കും. അതാണ് ഏറ്റവും രസകരമായ കാലം. അങ്ങനെ ഓരോ ദിവസവും കഥാപാത്രങ്ങള്‍ മാറും. സഹിക്കെട്ട് കണ്ണാടിയുടെ മുന്നില്‍ അമ്മയ്ക്ക് കര്‍ട്ടന്‍ ഇടുന്ന അവസ്ഥ വരെ ഉണ്ടായതായിട്ടാണ് ലെന പറയുന്നത്.

 സത്യത്തില്‍ ചെറുപ്പത്തിലെ ഒറ്റയ്ക്ക് ഇരിക്കാനും നടക്കാനുമൊക്കെയാണ് ഞാന്‍ ആഗ്രഹിച്ചത്

സത്യത്തില്‍ ചെറുപ്പത്തിലെ ഒറ്റയ്ക്ക് ഇരിക്കാനും നടക്കാനുമൊക്കെയാണ് ഞാന്‍ ആഗ്രഹിച്ചത്. സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ എന്നും നിലനില്‍ക്കില്ലെന്ന് ഏതോ കാലത്ത് എന്റെയുള്ളില്‍ വന്നിരുന്നു. അച്ഛന്‍ സ്‌റ്റേറ്റ് ബാങ്കില്‍ ആയിരുന്നത് കൊണ്ട് ഒരു സുഹൃത്തുമായി അടുത്ത് വരുമ്പോഴെക്കും അച്ഛന് ട്രാന്‍സ്ഫര്‍ ആയിട്ടുണ്ടാവും. അങ്ങനെ സ്ഥിരമായതോടെ ഇതൊന്നും അധികകാലം നിലനില്‍ക്കില്ലെന്ന അവബോധം അന്നേ ഉള്ളില്‍ വന്നിട്ടുണ്ടാകും.

ഇനിയൊരു പാര്‍ട്‌നര്‍ വേണമെന്ന് തോന്നിയിട്ടില്ലേ

ഡെയ്‌ലി കാണണം, അവരുടെ കൂടെയേ കറങ്ങി നടക്കൂ അങ്ങനെ പറയുന്ന സുഹൃത്തുക്കളൊന്നും എനിക്കില്ലെന്നാണ് ലെന പറയുന്നത്. ഇനിയൊരു പാര്‍ട്‌നര്‍ വേണമെന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് ഇതുവരെ ഇല്ലെന്നാണ് നടിയുടെ മറുപടി. അങ്ങനെ തോന്നിയാല്‍ എത്രയും പെട്ടെന്ന് തന്നെ ആ തീരുമാനം താനെടുക്കും. പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്ന സ്വഭാവമാണ് തന്റേത്. എന്നാല്‍ ഇനിയും അതുപോലൊരു തോന്നലിലേക്ക് താനെത്തിയിട്ടില്ല. അതിന് കാരണമെന്നും നടി വ്യക്തമാക്കുന്നു.

ഇപ്പോള്‍ നൂറ് ശതമാനവും സിനിമയ്ക്ക് വേണ്ടിയാണ് താന്‍ ജീവിതം മാറ്റി വെച്ചിരിക്കുന്നത്

ഇപ്പോള്‍ നൂറ് ശതമാനവും സിനിമയ്ക്ക് വേണ്ടിയാണ് താന്‍ ജീവിതം മാറ്റി വെച്ചിരിക്കുന്നത്. പേഴ്‌സണല്‍ ലൈഫില്‍ മറ്റ് പല പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നമ്മുടെ പാഷനും പ്രൊഫഷനും വേണ്ടി ഇത്രയും ഇടപെടാന്‍ കഴിയില്ല. ഇപ്പോഴാണ് തന്റെ കരിയറിനോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിയുന്നത്. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോകാമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ലെന പറയുന്നു.

എന്റെ അളിയാ എന്ന പേരില്‍ പുറത്തിറങ്ങിയ പുത്തന്‍ സിനിമയിലാണ് ലെന അഭിനയിച്ചത്

എന്നാലും എന്റെ അളിയാ എന്ന പേരില്‍ പുറത്തിറങ്ങിയ പുത്തന്‍ സിനിമയിലാണ് ലെന അഭിനയിച്ചത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തന്റെ ആദ്യ സിനിമയില്‍ ഭര്‍ത്താവായി അഭിനയിച്ച അതേ സിദ്ദിഖ് തന്നെ ഇത്തവണയും ഭര്‍ത്താവായി എത്തിയെന്ന രസകരമായ കാര്യം അടുത്തിടെ അഭിമുഖങ്ങളിലൂടെ ലെന പറഞ്ഞിരുന്നു.

More from Filmibeat

Read more about: lena ലെന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X