കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ വളരെ മുന്‍പ് പ്ലാന്‍ ചെയ്തിരുന്നു! ഡിവോഴ്‌സ് സന്തോഷത്തോടെയാണന്നും നടി ലെന
നടി ലെനയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആരാധകരെ പോലും അറിയിക്കാതെ വളരെ രഹസ്യമായി ലെന രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ഒരു മാസത്തോളം കഴിഞ്ഞതിന് ശേഷമാണ് താന്‍ വീണ്ടും വിവാഹിതയായെന്ന് നടി പുറംലോകത്തോട് പറയുന്നത്.
ഇതിന് പിന്നാലെ തന്റെ വിവാഹവിശേഷങ്ങളും പുതിയ ഭര്‍ത്താവിനെ കുറിച്ചുമൊക്കെ നടി പറഞ്ഞു. അതേ സമയം തന്റെ ആദ്യ വിവാഹത്തെ പറ്റിയും അത് വേര്‍പിരിഞ്ഞ രീതിയെ കുറിച്ചും ലെന പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ചെറുപ്പം മുതല്‍ ലെനയ്ക്ക് പരിചയമുണ്ടായിരുന്ന സുഹൃത്ത് അഭിലാഷായിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്.

നല്ല സുഹൃത്തുക്കളായിട്ടാണ് രണ്ടാളും വേര്‍പിരിയുന്നത്. വിവാഹമോചനത്തിന് കോടതിയിലേക്ക് വന്നതും അവിടെ കാത്തിരിക്കുന്ന സമയത്ത് ഒരുമിച്ച് ചായ കുടിക്കാന്‍ പോയതുമൊക്കെ ലെന മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ട് എന്തിനാണ് നിങ്ങള്‍ വേര്‍പിരിയുന്നതെന്നും ശരിക്കും ഡിവോഴ്‌സിന് തന്നെയാണോ വന്നതെന്ന് മറ്റുള്ളവര്‍ ചിന്തിച്ചിട്ടുണ്ടെന്നുമൊക്കെ നടി പറഞ്ഞിരുന്നു. സത്യത്തില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലെടുത്ത തീരുമാനം അത്രയേ അതിനെ കാണാന്‍ സാധിക്കൂ.
വളരെ ബഹുമാനം കൊടുക്കേണ്ട തീരുമാനമാണ് ഡിവോഴ്‌സെന്ന് പറയുകയാണ് നടി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ വിവാഹമോചനത്തെ കുറിച്ച് വളരെ രസകരമായ രീതിയില്‍ ലെന അവതരിപ്പിച്ചത്.
'ഡിവോഴ്‌സിനെ പറ്റി രസകരമായി സംസാരിച്ചത് അത് അങ്ങനെയായത് കൊണ്ട് തന്നെയാണെന്നാണ് ലെന പറയുന്നത്. എന്റെ നല്ല ഓര്‍മ്മകളില്‍ ഉള്ള വളരെ ആസ്വദിക്കാവുന്ന കാര്യം തന്നെയായിരുന്നു ആ ഡിവോഴ്‌സ്. രണ്ട് പേരും കൂടി തല്ലുകൂടി പിരിയുന്ന സാഹചര്യം ആയിരുന്നില്ല. രണ്ടാളും വളരെ സന്തോഷത്തോടെ ഇരുന്ന് അതല്ലേ നല്ലതെന്ന് സംസാരിച്ച് തീരുമാനിച്ചതാണ്.

പലരും ഡിവോഴ്‌സ് എന്ന വാക്കിനെ വളരെ നെഗറ്റീവായിട്ടാണ് എടുക്കുന്നത്. ശരിക്കും വളരെ ബഹുമാനപൂര്‍വ്വമുള്ള തീരുമാനമാണത്. എത്രയോ പേര്‍ സന്തോഷമില്ലാത്ത ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. വളരെ ടോക്‌സിക്കായി മാറിയിട്ട് അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ പോലും പറ്റാത്ത അത്രയും വീര്‍പ്പുമുട്ടി ജീവിക്കുന്നവരും നിരവധിയാണ്. അതാണ് ഏറ്റവും വലിയ നെഗറ്റിവിറ്റി.
ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തെ വല്ലാതെ ബാധിക്കും. മൊത്തത്തില്‍ നമ്മള്‍ നെഗറ്റീവാകും. അതിന്റെ ആവശ്യമെന്താണെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. മാത്രമല്ല വിവാഹ ജീവിതത്തില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ തീരുമാനങ്ങളൊക്കെ വേറെ രീതിയിലാവും. ഞങ്ങള്‍ക്ക് അങ്ങനൊരു പ്രശ്‌നം ഇല്ലാത്തത് കൊണ്ടാണ് സുഹൃത്തുക്കള്‍ തമ്മിലെടുത്ത തീരുമാനം പോലെ അങ്ങനെ വേര്‍പിരിയാന്‍ സാധിച്ചത്.
കുട്ടികള്‍ ഉള്ളവരുടെ വേര്‍പിരിയലിന്റെ കോംപ്ലിക്കേഷന്‍സ് എനിക്ക് അറിയത്തില്ല. അതിനെ പറ്റി പറയാന്‍ ഞാന്‍ ആളുമല്ല. പിന്നെ വളരെക്കാലം മുന്‍പേ കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അത് വളരെ ബുദ്ധിപരമായ നീക്കമായിരുന്നു. മാത്രമല്ല ഡിവോഴ്‌സ് എന്നതും നല്ല തീരുമാനമാണെന്നേ ഇന്നും കരുതുന്നുള്ളു. എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ലെന്നും' നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications