ആർത്തവവിരാമത്തിന് മുമ്പുള്ള ഘട്ടം, 43 വയസിൽ തുടങ്ങി, വിവാഹവും, എല്ലാം തകിടം മറിഞ്ഞെന്ന് കരുതി: ലെന
ആർത്തവവിരാമത്തിന് മുമ്പുള്ള കാലഘട്ടത്തിൽ സ്ത്രീകളിൽ വരുന്ന മാറ്റത്തെക്കുറിച്ച് സംസാരിച്ച് നടി ലെന. തന്റെ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ലെന ഒരു ചടങ്ങിൽ സംസാരിച്ചത്. ഒരു ഹീലർ ആദ്യം സഫർ ചെയ്യും. പിന്നീട് മരുന്നുമായി തിരിച്ചെത്തും എന്ന് പറയാറുണ്ട്. എന്റെ രണ്ട് പുസ്തകവും അങ്ങനെയാണ്. ആദ്യത്തേത് ഒരു സീക്കർ എന്ന നിലയിലുള്ള സഫറിംഗ്. സത്യവുമായുള്ള ട്രയലും ഇററും. എങ്ങനെ വീണാലും നാല് കാലിലേ വീഴൂ, അത് കൊണ്ട് കുഴപ്പമില്ല.
ചെയ്യണ്ടാത്ത കാര്യം ചെയ്തിട്ട് പോലും ദെെവാധീനം കൊണ്ട് ദെെവത്തെ മനസിലായി. അങ്ങനെയാണ് ഞാൻ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം എഴുതുന്നത്. ഇപ്പോൾ ഞാൻ 44 വയസുകാരിയാണ്. ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനുഭവിക്കാൻ തുടങ്ങി. ഞാൻ ഇതെന്റെ അമ്മയിൽ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര മാറ്റമാണല്ലോ എന്ന് തോന്നി. ഇത് മാനസികമായുള്ള പ്രശ്നമാണ്, അതുകൊണ്ട് സെെക്കോളജി പഠിക്കാം എന്ന് അന്ന് ഞാൻ തീരുമാനിച്ചു. എന്റെ അമ്മയ്ക്ക് ഞാൻ ടീനേജിൽ ശ്രദ്ധിച്ച മാറ്റം എന്തായിരുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്. സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്ന് അന്നാണെനിക്ക് മനസിലായത്.

ടീനേജിലെ മൂഡ് സ്വിംഗിനെ എല്ലാവരും മനസിലാക്കും. കാരണം ആ വളർച്ചാ കാലഘട്ടത്തിലൂടെ എല്ലാവരും പോയിട്ടുണ്ട്. ഞാൻ മറ്റൊരു വാക്ക് ഉണ്ടാക്കി. വിമണിൻസ്. സ്ത്രീകൾ 35 വയസ് മുതൽ 55 വയസ് വരെ രണ്ടാമതൊരു അഡോളസൻസ് ഘട്ടത്തിലൂടെ സ്ത്രീകൾ കടന്ന് പോകുന്നു. അത് ഒട്ടും കംഫർട്ടബിൾ ആയ ട്രാൻസിഷൻ അല്ല. ഒരുപാട് മാറ്റങ്ങൾ വരുന്നു. 13 നും 19 നും ഇടയ്ക്ക് നമ്മൾക്ക് എല്ലാവരോടും ദേഷ്യമായിരുന്നു. അഡോളൻസിനേക്കാൾ വലിയ പ്രശ്നമാണ് വിമനസൻസ്. മകൾ, ഭാര്യ, അമ്മ എന്നീ റോളുകളിൽ നിന്നെല്ലാം പെട്ടെന്ന് റോളുകൾ മാറിത്തുടങ്ങി.
അതോടൊപ്പം ശരീരം മാറുന്നു. മനസിന്റെ രീതി മാറുന്നു. ആ ട്രാൻസിഷൻ സ്ത്രീകൾ അറിയുന്നില്ല. ആകെ തോന്നുന്നത് എന്തോ പ്രശ്നമുണ്ടെന്നാണ്. അതിന്റെ അപകടമെന്തെന്നാണ് ആ പ്രശ്നം പുറമെ ആണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്റെ ഭർത്താവിന് ഇപ്പോൾ എന്നോട് പണ്ടത്തെ പോലെ സ്നേഹമില്ല. എന്റെ കുട്ടികൾ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല എന്ന് തോന്നുന്നു. പക്ഷെ നമ്മുടെ ഉള്ളിലാണ് പ്രശ്നം. അത് തിരിച്ചറിയേണ്ടതുണ്ടെന്നും ലെന വ്യക്തമാക്കി.എന്റെ സ്വന്തം പെരിമെനോപോസ് ജേർണി കഴിഞ്ഞ വർഷം തുടങ്ങി.

43ാം വയസിൽ. ആദ്യം ഞാൻ വിചാരിച്ചു, നാട്ടുകാർ പറഞ്ഞത് സത്യമാണ്, എനിക്ക് വട്ടാകുന്നുണ്ടെന്ന്. അതോടൊപ്പം ഞാൻ കല്യാണവും കഴിച്ചു. എല്ലാം പോയി, തകിടം മറിഞ്ഞെന്ന് ഞാൻ വിചാരിച്ചു. എനിക്കൊന്നും മനസിലാകുന്നില്ല. ഓർമ വരുന്നില്ല. എനർജി കുറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ ഈ സബ്ജക്ട് നേരത്തെ പഠിച്ചത് കൊണ്ട് എനിക്കെന്നെ നിയന്ത്രിക്കാൻ പറ്റി.
അതിന് വേണ്ട കാര്യങ്ങൾ ചെയ്തു. ഫിസിക്കലായും മെന്റലായും ഒരുപാട് ബാധിക്കാതെ എനിക്ക് നിയന്ത്രിക്കാൻ പറ്റി. അന്ന് ഞാൻ വിചാരിച്ചതാണ് ഞാൻ യൂസ് ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ള സ്ത്രീകൾക്കും പറഞ്ഞ് കൊടുക്കണമെന്ന്. അതിന് വേണ്ടി പുസ്തകം എഴുതണം. വെബ്സെെറ്റോ ആപ്പോ തുടങ്ങണം. രണ്ട് മാസത്തിനുള്ളിൽ ആ പുസ്തകം ഇറങ്ങുമെന്നും ലെന പറയുന്നുണ്ട്.


Click it and Unblock the Notifications