twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛനുദ്ദേശിച്ചത് ലീനയെന്നായിരുന്നു, അമ്മ ലെനയെന്നാക്കി, പേരിന് പിന്നിലെ കഥ പറഞ്ഞ് താരം

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലെന. മിനിസ്‌ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്‌ക്രീനില്‍ ശ്രദ്ധ നേടിയ ലെന നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരേപോലെ തിളങ്ങുന്ന താരമാണ്. ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

    ഏത് തരത്തിലുള്ള കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന ലെനയുടെ ഏറ്റവും പുതിയ സിനിമ മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വമായിരുന്നു. നടിയുടെ പേരിന് പിന്നിലെ ഒരു സവിശേഷതയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

    lena

    അടുത്ത കാലത്ത് തന്റെ പേരിന്റെ സ്‌പെല്ലിങ്ങ് ലെന മാറ്റിയിരുന്നു. അതേക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ലെന സംസാരിക്കുകയും ചെയ്തിരുന്നു.

    'ചേച്ചി അങ്ങനെയും റോബിന്‍ ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും'ചേച്ചി അങ്ങനെയും റോബിന്‍ ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും

    ലെനയുടെ അച്ഛന്‍ മോഹന്‍കുമാര്‍ നോര്‍ത്ത് ഈസ്റ്റില്‍ എസ്.ബി.ഐയിലെ ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ജനിച്ചപ്പോള്‍ കുഞ്ഞിന് ലീന എന്നു പേരിടണമെന്നു കാണിച്ച് അച്ഛന്‍ അമ്മ ടീനയ്ക്ക് കത്തെഴുതിയിരുന്നു. കത്തില്‍ Lena എന്നാണ് എഴുതിയിരുന്നത്. അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കി മാറ്റിയെന്ന് താരം പറയുന്നു.

    അടുത്തിടെ പേരിന്റെ സ്‌പെല്ലിങ്ങില്‍ ലെന മാറ്റം വരുത്തിയിരുന്നു. നാലക്ഷരത്തില്‍ നിന്ന് അഞ്ചക്ഷരത്തിലേക്കാണ് പേര് മാറ്റിയിരിക്കുന്നത്. Lena എന്ന പേരിനൊപ്പം ഇംഗ്ലീഷില്‍ ഒരു A കൂടി ചേര്‍ത്താണ് പേരിന് പുതിയ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്. ഈ മാറ്റത്തെക്കുറിച്ച് ലെന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

    'അതോടെ എന്റെ അഹങ്കാരം പോയിക്കിട്ടി'; ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജാസ്മിന്‍</a><a title=" title="'അതോടെ എന്റെ അഹങ്കാരം പോയിക്കിട്ടി'; ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജാസ്മിന്‍" />'അതോടെ എന്റെ അഹങ്കാരം പോയിക്കിട്ടി'; ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജാസ്മിന്‍

    lena

    മേപ്പടിയാന്‍, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളാണ് ലെനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായും ലെന പ്രവര്‍ത്തിച്ചു. ഒരു രാത്രി ഒരു പകല്‍,നാന്‍സി റാണി, ഖല്‍ബ്, വനിത എന്നിവയാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്.

    ലെന തിരക്കഥയെഴുതി ഒരുങ്ങുന്ന ഓളം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഓളം. 23 വര്‍ഷത്തെ അഭിനയജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിഞ്ഞത്. ചിത്രത്തില്‍ നടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    Read more about: lena
    English summary
    Actress Lena opens up about her real name and its history
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X