ആറ് മണിക്കുള്ളിൽ ഡിന്നർ, തർക്കങ്ങൾ ഒരുപാട് ഉണ്ടാകാറുണ്ട്; വിവാഹജീവിതത്തെക്കുറിച്ച് നടി ലെന
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന. പ്രശാന്ത് നായർ എന്നാണ് ഭർത്താവിന്റെ പേര്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് വർഷങ്ങൾക്കിപ്പുറമായിരുന്നു വിവാഹം. സ്പിരിച്വാലിറ്റിയാണ് ഇരുവരെയും ഒരുമിപ്പിച്ച ഘടകം. ഓട്ടോബയോഗ്രഫി എന്ന പുസ്തകം ലെന എഴുതിയിട്ടുണ്ട്. ഈ പുസ്തകം വായിച്ച ശേഷമാണ് ലെനയെ പ്രശാന്ത് നായർ പരിചയപ്പെടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി.
വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്.
അഡ്വെർട്ടെെസിംഗ് ഏജൻസിയിലുള്ള രജിനി ശ്യാം പ്രശാന്തേട്ടന്റെ ക്ലാസ്മേറ്റാണ്. അവരോട് നമ്പർ ചോദിച്ചു. ഒരു മാസം കഴിഞ്ഞാണ് നമ്പർ കിട്ടുന്നത്. നവംബർ 13 ഒരു മെസേജ് വന്നു. ഞാൻ നിങ്ങളുടെ പുസ്തകം വായിച്ചു. എന്റെ സ്പിരിച്വൽ ഐഡിയോളജിയുമായി വളരെ സാമ്യമുള്ളത് കൊണ്ട് ഒന്ന് കണ്ട് സംസാരിച്ച് ഓട്ടോഗ്രാഫ് വാങ്ങിക്കണമെന്നുണ്ടെന്ന് പറഞ്ഞു. എന്തോ കാരണം കൊണ്ട് ഓക്കെ സംസാരിക്കാം എന്ന് ഞാൻ പറയുന്നു. ഫോണിൽ സംസാരിച്ചപ്പോൾ തന്നെ ഒരു തിരിച്ചറിവ് പോലെ തോന്നി. അവിടെ നിന്ന് വളരെ പെട്ടെന്ന് കുടുംബം സംസാരിച്ച് അത് അറേഞ്ച് മാര്യേജ് ആയി മാറി.

എന്റെ പുസ്തകത്തിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് സ്പിരിച്വാലിറ്റി വിശദീകരിച്ച സിംപ്ലിസിറ്റിയാണ്. അഞ്ച് ചോദ്യങ്ങളിൽ സ്പിരിച്വാലിറ്റി പറഞ്ഞു. അദ്ദേഹം സയന്റിഫിക് മെെൻഡുള്ളയാളാണ്. എനിക്ക് മനസിലാകാത്ത ലെവലിലുള്ള ആസ്ട്രോണമിയും മാത്തമാറ്റിക്സും അറിയുന്ന ആളാണ്. ഞങ്ങളുടെ സംസാരത്തിൽ തർക്കങ്ങൾ ഒരുപാട് ഉണ്ടാകാറുണ്ട്. എല്ലാത്തിലും ആഴത്തിലേക്ക് പോകുന്നവരാണ് ഞങ്ങൾ. തർക്കം നല്ലതാണെന്ന് തിരിച്ചറിയുന്ന ആൾക്കാരാണ് ഞങ്ങൾ.
ഇങ്ങോട്ടും അങ്ങോട്ടും ഞങ്ങളുടെ വ്യക്തിത്വം അടിച്ചേൽപ്പിക്കാനല്ല ഞങ്ങൾ ശ്രമിക്കുന്നത്. രണ്ട് വ്യക്തിത്വങ്ങൾ ഒരുമിക്കുമ്പോൾ ഇതിന് മുമ്പ് എന്തായിരുന്നോ അതിന് മുകളിലേത്ത് എത്തണം. അതിനാണ് ശ്രമിക്കുന്നത്. അദ്ദേഹം എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തതാണ്. ഞാൻ ഉടനെ യെസ് പറഞ്ഞു. ആലോചിക്കേണ്ടി വന്നില്ല. ആദ്യത്തെ കോളിൽ തന്നെ സ്പാർക്ക് അറിയാം.

എനിക്കത് റെക്കഗനെെസ് ചെയ്യാൻ ഈസിയായിരുന്നു. ഞാൻ ഒരു വിവാഹം ആഗ്രഹിച്ച് കാത്തിരുന്ന ആളല്ല. എനിക്ക് ഒരു ആഗ്രഹവുമില്ലാത്തതിനാൽ ആളെ നന്നായി വിലയിരുത്താൻ പറ്റിയെന്ന് ലെന പറയുന്നു. ഇഷ്ടങ്ങളും ജീവിത രീതികളുമെല്ലാം ഒരേ പോലെയാണെന്നും ലെന വ്യക്തമാക്കി.
കോമണായ പുസ്തകങ്ങൾ വായിക്കുന്നു, മെഡിറ്റേഷൻ ചെയ്യുന്നു, അഞ്ച് മണിക്കും ആറ് മണിക്കും ഇടയിൽ ഡിന്നർ കഴിക്കുന്നു, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു, ഒരേ പോലത്തെ മ്യൂസിക്കും സിനിമകളും ഇഷ്ടപ്പെടുന്നു തുടങ്ങി കാര്യങ്ങലെല്ലാം ഒത്ത് വന്നെന്ന് ലെന പറയുന്നു. ഇപ്പോഴാണ് സ്ത്രീയെന്ന ലെനയെ ആളുകൾ കാണുന്നത്. മുമ്പ് ഒറ്റയ്ക്കുള്ള ലെനയായിരുന്നപ്പോൾ തന്റേടം കാണിച്ചിരുന്നു. അപ്പോൾ ആരും ഒരു നോൺസെൻസിനും വരില്ല. അതൊരു ഡിഫൻസ് മെക്കാനിസമാണ്. ഇപ്പോൾ അത് വേണ്ട. തനിക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന് ലെന പറയുന്നു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/lenaasmagazine നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)


Click it and Unblock the Notifications