ഇവരെ വേഗം ചേര്‍ത്ത് വെക്കണമെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞത്! രണ്ടാം വിവാഹം രഹസ്യമാക്കിയതിനെ കുറിച്ച് നടി ലെന
മേക്കോവര്‍ നടത്തി മലയാള സിനിമയെ ഞെട്ടിക്കുന്ന നടിയാണ് ലെന. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് നടിയുടെ പ്രത്യേകത. ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ കാഴ്ചപ്പാടുകളുള്ള ലെനയുടെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത് ഈ വര്‍ഷം ജനുവരിയിലായിരുന്നു.
വിവാഹക്കാര്യം വളരെ രഹസ്യമാക്കി വെച്ച ലെന അത് പ്രഖ്യാപിച്ചത് വളരെ പ്രധാനപ്പെട്ടൊരു ദിവസത്തിലായിരുന്നു. ഇപ്പോഴിതാ താന്‍ രഹസ്യമായി വിവാഹം കഴിക്കാനുണ്ടായ കാരണവും പിന്നീടത് തുറന്ന് പറയാതിരുന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് നടി. വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

വലിയ ടേണിങ് പോയിന്റ് ഉണ്ടായത് ജീവിതത്തിലാണെന്നാണ് ലെന പറയുന്നത്. നവംബര്‍ മുപ്പതിന് ആദ്യമായി സംസാരിച്ച ഞാനും പ്രശാന്തേട്ടനും ജനുവരി പതിനേഴിന് വിവാഹിതരായി. ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ഉത്തമത്തില്‍ ഉത്തമം. ഇവ ചേര്‍ത്ത് വെക്കുന്നത് രണ്ട് പേര്‍ക്കും വളരെ നല്ല ഫലങ്ങള്‍ തരും. ഒട്ടും താമസിപ്പിക്കരുതെന്നുമാണ്. അങ്ങനെ ഈ വര്‍ഷത്തെ ആദ്യ മുഹൂര്‍ത്തം തന്നെ എടുത്തു.
ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ച് ടന്ന വിവാഹത്തില്‍ ഞങ്ങളുടെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തത്. ബെംഗ്ലൂരുവില്‍ പ്രശാന്തേട്ടന്റെ സീനിയര്‍ ഓഫിസേഴ്‌സിനും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്നും നടത്തി. ആ സമയത്ത് ബഹിരാകാശ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല.
ഞാന്‍ സിനിമയിലായത് കൊണ്ട് വിവാഹ വാര്‍ത്ത പുറത്ത് വന്നാല്‍ എന്റെ ഭര്‍ത്താവ് ആരാണെന്ന് ആളുകള്‍ ചികയുമല്ലോ. അത് ഗഗയാന്‍ മിഷന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. അതിനാല്‍ വിവാഹക്കാര്യം ആരോടും പറഞ്ഞില്ല.
കല്യാണം കഴിഞ്ഞ് നാല്‍പത് ദിവസത്തിന് ശേഷം ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ വിവാഹക്കാര്യം അറിയിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹറിസ്പഷന് പങ്കെടുത്ത ഷെഫ് പിള്ള പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായി.

വിവാഹശേഷം ഒന്നിച്ച് യാത്രകളൊന്നും പോയിട്ടില്ല. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ച റിപ്ലബ്ലിക് ഡേ ആയിരുന്നു. അന്ന് തിയേറ്ററില്‍ പോയി ഋത്വിക് റോഷന്‍ ഫൈറ്റര്‍ പൈലറ്റായി അഭിനയിച്ച ഫൈറ്റര്‍ എന്ന സിനിമ കണ്ടു. എയര്‍ഫോഴ്‌സ് ലൈഫ് മനസിലാക്കി തരാനായിരുന്നു. അതിനപ്പുറം ജോലിയുടെ ഒരു വിവരങ്ങളും ഭാര്യയോട് പോലും പറയാനാകില്ല. വിവാഹശേഷം ബെംഗ്ലൂരിവിലെ വീട്ടില്‍ പാചകവും വാചകവുമായിരുന്നു മെയിന്‍.
എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴക്കുമെങ്കിലും ഗഗന്‍യാന്‍ ദൗതത്തിന് വേണ്ടി ഫിസിക് നോക്കണം. അതുകൊണ്ട് കൃത്യമായ ഡയറ്റിലാണ് പ്രശാന്തേട്ടന്‍. ചിട്ടകളിലുള്ള ഡിസിപ്ലിന്‍ ലെവല്‍ നമ്മളെ ഞെട്ടിക്കും. ഭക്ഷണം, ഉറക്കം, വ്യായാമം, പഠനം എല്ലാം കിറുകൃത്യമായിരിക്കും.
വീട്ടില്‍ തന്നെ പാചകം ചെയ്ത് ഞാന്‍ വളരെ നല്ലൊരു കുക്കായി. പാചകം എനിക്ക് വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത് കല്യാണത്തിന് ശേഷമാണ്. എക്‌സ്‌പേര്‍ട്ട് കുക്കാണെന്ന് പറഞ്ഞ് പ്രശാന്തേട്ടന്‍ കൈപുണ്യത്തിന് നൂറ് മാര്‍ക്കും തന്നിട്ടുണ്ടെന്ന് ലെന കൂട്ടച്ചേര്‍ത്തു.


Click it and Unblock the Notifications