തന്റെ ട്രോളായ അഭിമുഖമാണ് വിവാഹത്തിലേക്ക് എത്തിച്ചത്! പ്രശാന്ത് അത് കണ്ടിട്ടാണ് വന്നതെന്ന് നടി ലെന

നടി ലെനയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആര്‍ക്കും ഒരു സൂചന പോലും കൊടുക്കാതെയാണ് ലെന രണ്ടാമതും വിവാഹിതയായത്. മാത്രമല്ല ഭര്‍ത്താവിനെ കുറിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാനപ്പൊരു ദിവസമായിരുന്നു നടി വെളിപ്പെടുത്തിയതും.

ഇതിന് പിന്നാലെ തങ്ങളുടെ വിവാഹത്തെ കുറിച്ചും കല്യാണാലോചന വന്നതിനെ പറ്റിയുമൊക്കെ നടി പല അഭിമുഖങ്ങളിലൂടെയും തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ കളിയാക്കിയ അതേ ഇന്റര്‍വ്യൂവിന്റെ വീഡിയോ കണ്ടതാണ് ഇന്നത്തെ വിവാഹജീവിതത്തിലേക്ക് എത്താനുള്ള കാരണമെന്നാണ് ഒരു അഭിമുഖത്തില്‍ ലെന പറയുന്നത്.

lena

'വൈറലായ ആ ഇന്റര്‍വ്യൂവിന്റെ വീഡിയോയാണ് എന്നെ ഇവിടെ എത്തിച്ചതെന്നാണ് ലെന പറയുന്നത്. മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ ഞാന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും ഡിസ്‌ലൈക്കുകളുമൊക്കെയായി വന്‍ ബഹളമായിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിക്കുന്നത്.

പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് മനസിലായി. കുടുംബങ്ങള്‍ ആലോചിച്ചിട്ടാണ് ഞങ്ങളുടെ വിവാഹത്തിലേക്ക് എത്തുന്നത്. ജാതകം നോക്കിയപ്പോഴും നല്ല ചേര്‍ച്ചയുണ്ടെന്ന് മനസിലായതിന് ശേഷമായിരുന്നു വിവാഹം. ജനുവരി പതിനേഴിന് ബെംഗളൂരുവിലെ മല്ലശ്വേരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

പരമ്പരാഗത ചടങ്ങിലൂടെയാണ് വിവാഹം നടത്തിയത്. പ്രശാന്തിന്റെ അച്ഛനമ്മമാര്‍ മാത്രമായിരുന്നു വിവാഹത്തിന് വന്നത്. നഗഗന്‍യാന്‍ സംഘത്തെ പറ്റി പ്രഖ്യാപിക്കുന്നത് വരെ പ്രശാന്തിനെ പറ്റി എനിക്ക് ആരോടും പറയാനും സാധിച്ചിരുന്നില്ലെന്നും,' ലെന പറയുന്നു.

lena

യൂട്യൂബിലൂടെ പെണ്ണിനെ കണ്ട് കല്യാണത്തിലെത്തിയതിനെ പറ്റിയാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്തും പങ്കുവെച്ചത്. 'ഒരു ദിവസം യൂട്യൂബിലൂടെയാണ് ലെനയുടെ വീഡിയോ ഞാന്‍ കാണുന്നത്. അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതിനോടും എനിക്ക് യോജിപ്പ് തോന്നിയിരുന്നു. ശേഷം കല്യാണാലോചനയുമായി ചെന്നപ്പോള്‍ അവള്‍ക്കും അതേ സന്തോഷം തന്നെയായിരുന്നുവെന്ന്,' പ്രശാന്ത് പറയുന്നു.

ഫെബ്രുവരി 26 നാണ് ഇന്ത്യയില്‍ നിന്നും ബഹിരാകാശത്തേക്ക് പോകുന്ന ദൗത്യ സംഘത്തെ പ്രധാനമന്ത്രി പുറംലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. പ്രശാന്ത് ബാലകൃഷ്ണനായിരുന്നു ഇതിന്റെ ക്യാപ്റ്റന്‍. മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. ഈ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ട് പിന്നാലെ ആ പറഞ്ഞ പ്രശാന്ത് തന്റെ ഭര്‍ത്താവാണെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും വെളിപ്പെടുത്തിക്കൊണ്ട് നടി എത്തി.

എന്നാല്‍ ആശംസകള്‍ക്കൊപ്പം താരങ്ങളെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വിവാഹവാര്‍ത്തയുടെ താഴെ വന്നിരുന്നത്. പലരും ലെന അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിര്‍ത്തി കളിയാക്കുകയാണ് ചെയ്തത്. എന്നാല്‍ ആ അഭിമുഖത്തോട് പൂര്‍ണമായും യോജിക്കുന്ന ആളെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് നടി പറഞ്ഞതോടെ വിമര്‍ശനങ്ങള്‍ക്കെല്ലാം അവസാനമായെന്ന് പറയാം.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X