ചെറിയ പ്രായത്തില്‍ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചു! കാരണം എന്റെ പേരന്‍സ്! വെളിപ്പടുത്തലുമായി ലെന

വലതുവശത്തെ കള്ളനിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ് ലെന. പ്രശാന്തുമായുള്ള വിവാഹത്തോടെ സിനിമ വിട്ടോ എന്നായിരുന്നു ചോദ്യങ്ങള്‍. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ തിരിച്ചുവരവിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. പ്രശാന്തിനൊപ്പമായി ക ഫെസ്റ്റിവലിലേക്കും ലെന എത്തിയിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി നല്‍കിയിരുന്നു അദ്ദേഹം.

ഞങ്ങളെ ചേര്‍ത്തുവെച്ചത് ആത്മീയതയാണ്. ഞാന്‍ സ്പിരിച്വാലിറ്റിയെക്കുറിച്ച് സംസാരിക്കുന്ന അഭിമുഖം അദ്ദേഹം കണ്ടിരുന്നു. അതിന് ശേഷമായിരുന്നു എന്നെ വിളിച്ച് സംസാരിക്കുന്നത്. വീട്ടുകാര്‍ ഇടപെട്ടതോടെയായിരുന്നു ഈ ബന്ധം വിവാഹത്തിലേക്കെത്തിയത്. തന്നേക്കാളും കൂടുതല്‍ സിനിമകള്‍ കാണുന്നതും, സിനിമയെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിനുണ്ടെന്ന് ലെന വ്യക്തമാക്കിയിരുന്നു.

Lena about parenting
Photo Credit: Lena Kumar/ Facebook

കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നൊക്കെയുള്ള പ്ലാനുണ്ടായിരിക്കണം. അതിന്റെ റെസ്‌പോണ്‍സിബിലിറ്റി പേരന്‍സ് സീരിയസായിട്ട് എടുക്കേണ്ടതാണ്. ഇതൊരു ഡീഫോള്‍ട്ട് മോഡില്‍ കല്യാണം കഴിഞ്ഞാലുടന്‍ കുട്ടികളുണ്ടാവണം, അതങ്ങനെ പൊക്കോളും എന്ന രീതിയില്‍ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍ എന്ന് ലെന പറയുന്നു. പുതിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്. എന്തിനും ഏതിനും അടി, നിങ്ങള്‍ തെറ്റ് ചെയ്താലും, നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്താലും അടി, അതായിരുന്നു അവസ്ഥ. സ്‌കൂളില്‍ നിന്നും ചൂരല്‍ കൊണ്ടൊക്കെ അടി കിട്ടുമായിരുന്നു. അതൊന്നും ഇപ്പോഴില്ല. ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ളവരാണ്. ഒരുപാട് കെയര്‍ കിട്ടി വന്നവരാണ്. എന്റെയൊക്കെ തലമുറയിലുള്ളവരാണെങ്കില്‍ തല്ല് കൊണ്ട് വളര്‍ന്നതാണ്.

എല്ലാവരുടെയും റിവ്യൂ കേട്ടതിന് ശേഷം സിനിമ പോയി കാണുന്നതില്‍ കാര്യമില്ല. എല്ലാവരും നല്ലത് പറഞ്ഞതിന് ശേഷം പോയി കാണാം, അതിലെന്താണ് ത്രില്‍. ഇത് നിങ്ങള്‍ക്ക് നൂറ് ശതമാനം തൃപ്തി തരുമെന്ന് മാത്രം പറഞ്ഞിട്ട് പോയി സിനിമ കാണേണ്ട കാര്യമില്ല. ഓരോ സിനിമയും അഡൈ്വഞ്ചറാണ്. നിങ്ങളുടെ ജീവിതത്തിലെ ഒരു രണ്ടര മണിക്കൂര്‍, ഒരു കഥയിലൂടെ നിങ്ങള്‍ വേറൊരു ലോകത്തിലേക്ക് പോവുകയാണ്. അതിന് നമ്മളെടുക്കുന്ന റിസ്‌ക്ക് വളരെ ചെറുതല്ലേ, ഒരു ടിക്കറ്റ് വാങ്ങിക്കുന്ന പൈസയല്ലേയുള്ളൂ. സിനിമയോടുള്ള അഡ്വഞ്ചര്‍ മൈന്‍ഡ് നമുക്ക് കുറഞ്ഞിട്ടുണ്ടെന്നും ലെന പറഞ്ഞിരുന്നു.

വളരെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ച ആളാണ് ഞാന്‍. കാരണം, എനിക്ക് നല്ലൊരു പേരന്റാവാന്‍ പറ്റില്ല എന്നൊരു തോന്നലുണ്ടായിരുന്നു. ഞാന്‍ കുറച്ചുകൂടെ പക്വതയുള്ളൊരാളാവണം. എന്റെ പേരന്‍സ് എന്നെ വളര്‍ത്തിയത് അത്ര നല്ല രീതിയല്ല എന്നൊരു തോന്നലുള്ള കുട്ടിയായിരുന്നു ഞാന്‍. എന്നെ കുറേ കൂടി കെയര്‍ ചെയ്യാമായിരുന്നു. ആദ്യം ഞാന്‍ ഭയങ്കരമായിട്ട് ഇന്‍ഡിപ്പെന്‍സിന് വേണ്ടി വാദിച്ചിരുന്നു. അങ്ങനെ അവസാനം അവര്‍ നോക്കിയപ്പോള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ചെയ്‌തോട്ടെ എന്ന് വെച്ച പേരന്‍സാണ്. ലെനയുടെ വീഡിയോ സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിനെ ഇതാദ്യമായാണ് അഭിമുഖങ്ങളിലെല്ലാം കാണുന്നത്. അതേക്കുറിച്ചും ആരാധകര്‍ പറഞ്ഞിരുന്നു. ഇത്രയും സിപിംളായിരുന്നു ഇദ്ദേഹം എന്നായിരുന്നു ചോദ്യങ്ങളെല്ലാം.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X